CHRIST CHURCH VIDYAPITH, KODUKULANJI 2015-16 Report

ക്രൈസ്റ്റ് ചര്‍ച്ച് എഡ്യുക്കേഷണല്‍ & ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള കോടുകുളഞ്ഞി ക്രൈസ്റ്റ് ചര്‍ച്ച് വിദ്യാപീഠിന്‍റെ 2015-16ലെ വാര്‍ഷിക റിപ്പോര്‍ട്ട് ഇതുവരെയും നടത്തിയ സര്‍വ്വശക്തനായ ദൈവത്തിന് സ്തോത്രം ചെയ്തുകൊണ്ട് സമര്‍പ്പിക്കുന്നു.

2015-16ലെ എട്ട്, ഒന്‍പത് ക്ലാസുകളുടെ പ്രത്യേക അവധിക്കാല ക്ലാസുകള്‍ മെയ് മാസത്തില്‍ ആരംഭിച്ചു. തന്നാണ്ടത്തെ അദ്ധ്യായനം ജൂണ്‍ മാസം 1-ാം തീയതി ആരംഭിച്ചു. ഈ വര്‍ഷം പ്രിന്‍സിപ്പലിനെയും, വൈസ് പ്രിന്‍സിപ്പലിനെയും കൂടാതെ 18 അദ്ധ്യാപകരും, 3 ഡ്രൈവര്‍മാരും, ക്ലാര്‍ക്കും, ബര്‍സാറും, പി. ആര്‍. ഒ.യും, 4 ആയമാരും ഒരു സെക്യുരിറ്റി ഉള്‍പ്പെടെ 31 സ്റ്റാഫ് അംഗങ്ങള്‍ സേവനം ചെയ്യുന്നു. മി. ഐപ്പ് ജോണ്‍ സ്കൂളിന്‍റെ ബര്‍സാറായി ഈ വര്‍ഷം ചാര്‍ജ്ജ് എടുത്തു. സ്കൂളിന്‍റെ ആവശ്യത്തിന് മൂന്ന് ബസ്സുകള്‍ ഉണ്ട്. ഏകദേശം നാന്നൂറോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. സ്കൂള്‍ പ്രവര്‍ത്തന സമയം 9.00 എ.എം. മുതല്‍ 3.45 പി.എം. വരെയാണ്. ഉച്ചയ്ക്ക് അര മണിക്കൂര്‍ ഇടവേള ഉണ്ട്.

എല്ലാ ദിവസവും രാവിലെ പ്രിന്‍സിപ്പലിന്‍റെ മുറിയില്‍ നടക്കുന്ന പ്രാര്‍ത്ഥനയെ തുടര്‍ന്ന് അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ കുട്ടികളുടെ അസംബ്ലിയും നടക്കുന്നു. അതതു ദിവസത്തെ പ്രധാന വാര്‍ത്തകള്‍ കുട്ടികള്‍ എഴുതിക്കൊണ്ടു വന്ന് വായിക്കുന്നത് കുട്ടികളുടെ കഴിവും ഭാഷാ പ്രാവീണ്യവും വളര്‍ത്തുന്നതിന് സഹായിക്കുന്നു. പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വേണ്ടതായ പരിശീലനം കുട്ടികള്‍ക്ക് നല്‍കുന്നു. ഓരോ ക്ലാസിലെയും പഠന നിലവാരം മോശമായ കുട്ടികളെ അദ്ധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.

2015-16 വര്‍ഷം ഈ സ്കൂളില്‍ നടത്തിയ പ്രധാന പ്രവര്‍ത്തനങ്ങള്‍ താഴെ കൊടുക്കുന്നു.

1) ലോക പരിസ്ഥിതി ദിനാഘോഷത്തിന്‍റെ ഭാഗമായി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് വൃക്ഷതൈകള്‍ നടുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്നു.

2) സ്കൂളിന്‍റെ റിനോവേഷന്‍ കമ്മറ്റി അഞ്ചോളം മീറ്റിങ്ങുകള്‍ നടത്തി, അതിന്‍റെ ഭാഗമായി കെട്ടിടം പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

3) 2015 ആഗസ്റ്റ് 8-ാം തീയതി റൈറ്റ് റവ. തോമസ് കെ. ഉമ്മന്‍ തിരുമേനിയുടെ നേതൃത്വത്തില്‍ സ്കൂള്‍ ഗവര്‍ണിംഗ് കൗണ്‍സില്‍ നടത്തി.

4) 18-8-2015 ല്‍ സ്കൂളില്‍ നടത്തിയ പ്രത്യേക ചടങ്ങില്‍ ശ്രീ. സി. വി. വര്‍ഗ്ഗീസ് രചിച്ച ڇഓര്‍മ്മയുടെ വിസ്മയതീരങ്ങള്‍ڈ എന്ന പുസ്തകം പ്രിന്‍സിപ്പല്‍ പ്രകാശനം ചെയ്തു.

5) കോടുകുളഞ്ഞി വൈ.എം.സി.എ. യില്‍ വച്ച് നടത്തിയ ചിത്രരചന മത്സരത്തില്‍ നമ്മുടെ കുട്ടികള്‍ പങ്കെടുത്ത് ധാരാളം മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും നേടി.

6) പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴക്കൂട്ടത്തുള്ള മാജിക് പ്ലാനറ്റിലേക്ക് വിനോദ യാത്ര നടത്തി.

7) സെന്‍ട്രല്‍ ട്രാവന്‍കൂര്‍ സഹോദയ കലോത്സവത്തിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

8) ചെങ്ങന്നൂര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ വെച്ച് നടത്തിയ വൈസ്മെന്‍ ഇന്‍റര്‍ നാഷണല്‍ കള്‍ച്ചറല്‍ കോമ്പറ്റീഷനില്‍ കുട്ടികള്‍ പങ്കെടുത്ത് സമ്മാനം നേടി.

9) സെല്‍ഫ് ഫിനാന്‍സിംഗ് സ്കൂളുകള്‍ നടത്തുന്ന ക്വിസ് മത്സരങ്ങള്‍, കലാമത്സരങ്ങള്‍ തുടങ്ങിയവയില്‍ കുട്ടികള്‍ പങ്കെടുത്തു.

10) അദ്ധ്യാപക സെമിനാറുകളില്‍ എല്ലാ അദ്ധ്യാപകരും പങ്കെടുത്തു.

11) ഓണം, ക്രിസ്തുമസ്സ്, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയവ ആഘോഷിച്ചു.

12 ) റ്റാലെന്‍റ് ഫ്യൂഷന്‍ 2015 എന്ന പേരില്‍ സ്കൂളില്‍ ഒരു സയന്‍സ് എക്സിബിഷന്‍ നടത്തി വിവിധ പ്രദര്‍ശനങ്ങള്‍ നടത്തി.

13) മി. പി. സി. ജോസഫിന്‍റെയും മിസിസ് മേരി ജോസഫിന്‍റെയും പേരില്‍ അവരുടെ മക്കള്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്‍റ്അവാര്‍ഡ് 8-ാം ക്ലാസിലെ പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിയ ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും നല്കി. കൂടാതെ മി. വൈ. മാത്യു സാറിന്‍റെ പേരില്‍ അദ്ദേഹത്തിന്‍റെ മകന്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്‍റ് 9-ാം ക്ലാസിലെ മികച്ച കുട്ടിക്ക് നല്കി. എല്ലാ വര്‍ഷവും ഈ അവാര്‍ഡ് നല്‍കുന്നു.

14) 29-1-2015 സ്കൂള്‍ വാര്‍ഷിക ദിനം അതിമനോഹരമായി ആഘോഷിച്ചു.

സി.എസ്.ഐ. സെല്‍ഫ് ഫിനാന്‍സിംഗ് സ്കൂള്‍ മാനേജര്‍ മി. ജോസ് പായിക്കാട് മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. റവ. ഡോ. സാം റ്റി. മാത്യു, റവ. ചാണ്ടി ജോസ്, റവ. ജോണ്‍സണ്‍ ജോണ്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. സ്കൂള്‍ വാര്‍ഷികത്തിന് എല്ലാ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ഉത്സാഹപൂര്‍വ്വം പങ്കെടുത്തു.

ഇതുവരെ സ്കൂളിന്‍റെ പുനരുദ്ധാരണത്തിനായി 43 ലക്ഷത്തോളം രൂപ ചിലവായിട്ടുണ്ട്. എന്നാല്‍ ഈ തുകകൊണ്ട് എല്ലാ പണികളും പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞിട്ടില്ല. പെയിന്‍റിംഗ്, വയറിംഗ്, പ്ലബിംഗ്, ബാത്ത് റും, ക്ലാസ് റും സംവിധാനം എന്നിവ പൂര്‍ത്തിയാക്കുവാന്‍ ഇനിയും തുക ആവശ്യമാണ.് എങ്കില്‍ മാത്രമേ ഇതുവരെ നടത്തിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രാപ്തി ഉണ്ടാവുകയുള്ളു. ധാരാളം വിശിഷ്ട വ്യക്തികള്‍ ഞങ്ങളുടെ സ്കൂളിന്‍റെ പുനരുദ്ധാരണത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയാതിരുന്നാല്‍ ഈ റിപ്പോര്‍ട്ട് ഒരിക്കലും പൂര്‍ണ്ണമാവുകയില്ല. ആദ്യമായി ചര്‍ച്ച് കമ്മറ്റിയേയും അതുപോലെ പള്ളിയിലെ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു.

ഒരു ലക്ഷം രൂപ സംഭാവന തന്ന ക്രൈസ്റ്റ് ചര്‍ച്ച് സ്ത്രീജനസഖ്യത്തോടും അതിന്‍റെ അംഗങ്ങളോടും നന്ദി അറിയിച്ചുകൊള്ളുന്നു. കൂടാതെ മി. പി.വി. വര്‍ഗ്ഗീസ് സര്‍ സ്കൂളിന്‍റെ ബില്‍ഡിംഗ് ഫണ്ടിലേക്ക് അഞ്ചുലക്ഷം രൂപ സംഭാവന തന്നിട്ടുണ്ട്. അദ്ദേഹത്തോടുമുള്ള നന്ദി അറിയിച്ചുകൊള്ളുന്നു. ക്രിസ്തുമസ് കരോള്‍ സമയത്ത് വീടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ ഞങ്ങളെ സ്വീകരിക്കുകയും സംഭാവനകള്‍ നല്‍കുകയും ചെയ്ത എല്ലാവരെയും ഈ അവസരത്തില്‍ സ്മരിക്കുന്നു. സ്കൂളിന്‍റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ചര്‍ച്ച് കമ്മിറ്റി, റിനോവേഷന്‍ കമ്മറ്റി, വര്‍ക്കിംഗ് കമ്മറ്റി എന്നിവരോടുള്ള നന്ദി അറിയിക്കുന്നു.

നമ്മുടെ ഇടവക വികാരി റവ. ഡോ. സാം റ്റി. മാത്യു അച്ചന്‍റെ പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണ്. ഏതു സമയത്തും സ്കൂളിന്‍റെ ഏത് ആവശ്യത്തിന് വിളിച്ചാലും അച്ചന്‍ ആത്മാര്‍ത്ഥമായി ഓടി എത്തും. ഇതിന് ഞങ്ങള്‍ അച്ചനോട് കടപ്പെട്ടിരിക്കുന്നു. കൂടാതെ റവ. ജോണ്‍സണ്‍ ജോണിന്‍റെ പ്രവര്‍ത്തനവും നന്ദിയോടെ സ്മരിക്കുന്നു. നമ്മുടെ ചാണ്ടി ജോസ് അച്ചന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു ആമുഖത്തിന്‍റെ ആവശ്യമില്ല. പ്രായാധിക്യത്തെപോലും മറന്ന് അച്ചന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് നന്ദിയോടെ സ്മരിക്കുന്നു.

ഇതിനെല്ലാം ഉപരി നമ്മെ നയിക്കുന്ന സര്‍വ്വ ശക്തനായ ദൈവത്തോടുള്ള നന്ദിയും ബഹുമാനവും താഴ്മയായി അറിയിച്ചുകൊള്ളുന്നു.

പ്രിന്‍സിപ്പല്‍

Similar Posts