2021 വര്‍ഷത്തിലെ സണ്ടേസ്കൂള്‍ ക്ലാസുകള്‍ 21-012-2020-ല്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടത്തപ്പെട്ടു. 112 കുട്ടികള്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്തു പഠനം തുടര്‍ന്നു. മഹായിടവക ക്രിസ്തീയ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശപ്രകാരം പാഠങ്ങള്‍ ക്രിമീകരിച്ചുനടത്തപ്പെട്ടു. നേഴ്സറി മുതല്‍ യുവവകുപ്പ് വരെ ക്ലാസ്സുകള്‍ നടത്തപ്പെട്ടു.
എല്ലാ കുട്ടികളുടെയും അദ്ധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും സംയുക്ത ഓണ്‍ലൈന്‍ മീറ്റിംഗ് ജൂലൈ നാലാം തീയതി നടത്തപ്പെട്ടു. ആ മീറ്റിംഗില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുണ്ടായി, 2021 ജൂലൈ 18-ാം തീയതി അര്‍ദ്ധവാര്‍ഷിക പരീക്ഷയും ക്രമീകരിച്ചു.
നവംബര്‍ 7-ാം തീയതി സണ്ടേസ്കൂള്‍ ദിനമായും (അഖില ലോക സണ്ടേ സ്കൂള്‍ ദിനം), സണ്ടേസ്കൂള്‍ ഞായറായും ആചരിക്കപ്പെട്ടു. അന്നേദിവസം രാവിലെ ആരാധനയില്‍ സണ്ടേസ്കൂള്‍ കുട്ടികളും അദ്ധ്യാപകരും നേതൃത്വം നല്‍കി. ശ്രീ. വിന്‍ മാത്യു ജോണ്‍ വചന ശുശ്രൂഷ ചെയ്തു.
കോവിഡ് ബാധ ആയതിനാല്‍ മാറ്റിവെയ്ക്കപ്പെട്ട 2019, 2020 വര്‍ഷങ്ങളിലെ വാര്‍ഷിക യോഗം അന്നേ ദിവസം ഉച്ച കഴിഞ്ഞ് 03:00 മണി മുതല്‍ ദേവാലയത്തില്‍ വെച്ച് നടത്തപ്പെട്ടു. പ്രസ്തുത സമ്മേളനത്തിന് ഇവകപ്പട്ടക്കാരന്‍ റവ. നെബു സ്കറിയ നേതൃത്വം നല്‍കി. കുട്ടികളുടെ കലാപരിപാടികള്‍ അവതരിക്കപ്പെട്ടു. 2019, 2020 വര്‍ഷം പരീക്ഷകളിലും മത്സരങ്ങളിലും വിജയികളായ കുഞ്ഞുങ്ങള്‍ക്ക് സമ്മാനദാനം നല്‍കി.
ഡിസംബര്‍ 5-ാം തീയതി വാര്‍ഷിക പരീക്ഷ നടത്തി. ക്രിസ്തുമസ്സ് ആഘോഷം സണ്ടേസ്കൂള്‍ കുട്ടികള്‍ക്കായി ക്രിമീകരിച്ച് ഓണ്‍ലൈനായി നടത്തപ്പെട്ടു. വളരെ ഹൃദ്യവും മനോഹരവുമായ കലാപരിപാടികള്‍ കുഞ്ഞുങ്ങള്‍ അവതരിപ്പിച്ചു. സഹ കരിച്ച കുഞ്ഞുങ്ങളോടും നേതൃത്വം നല്കിയ ഏവരോടും അഭിനന്ദനം അറിയിക്കുന്നു.
പുതിയ അദ്ധ്യായന വര്‍ഷത്തിലെ ക്ലാസ്സുകള്‍ 2022 ജനുവരി 3-ാം ആഴ്ച (16-ാം തീയതി) ആരംഭിച്ചു. പുതിയ വര്‍ഷത്തിലെ റെജിസ്ട്രേഷനും വര്‍ക്ക് ബുക്ക് വിതരണവും എല്ലാം അദ്ധ്യാപകര്‍ നേതൃത്വം നല്‍കി ക്രമീകരിച്ചു. 2021 വാര്‍ഷിക യോഗവും 2022 വി.ബി.എസ്സും. തുടര്‍ന്ന് സണ്ടേസ്കൂള്‍ റഗുലര്‍ ക്ലാസ്സുകളും സാഹചര്യം അനുകൂലമെങ്കില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്നതിന് ക്രമീകരണങ്ങള്‍ ചെയ്യുന്നു.
2021 വര്‍ഷത്തിലെ സണ്ടേസ്കൂള്‍ പ്രതികൂല സാഹചര്യത്തിലും മുടക്കം കൂടാതെ ഭംഗിയായി ക്രമീകരിക്കുന്നതിന് സഹായിച്ച ഏവരോടും, കുട്ടികള്‍, അദ്ധ്യാപകര്‍, മാതാപിതാക്കള്‍, ചര്‍ച്ച് കമ്മിറ്റി, വിശിഷ്യ എല്ലാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്കി നയിച്ച റവ. നെബു സ്കറിയ അച്ചനോടും കൃതജ്ഞത അറിയിക്കുന്നു. സര്‍വ്വ കൃപാലുവായ ദൈവത്തിന് സ്തോത്രം ചെയ്തുകൊണ്ട് ഈ റിപ്പോര്‍ട്ട് ഉപസംഹരിക്കുന്നു.