സ്ത്രീജനസഖ്യം
അഭിനന്ദനങ്ങൾ
മഹായിടവക സ്ത്രീജനസഖ്യ കലാമേളയിൽ ബൈബിൾ ക്വിസ് (സി:ഗ്രൂപ്പ് ) ആലീസ് കോശി രണ്ടാം സ്ഥാനം നേടി വിജയിയായി.
അഭിനന്ദനങ്ങൾ
മഹായിടവക സ്ത്രീജനസഖ്യ കലാമേളയിൽ ഗ്രൂപ്പ് സോങ് (സി:ഗ്രൂപ്പ് ) നമ്മുടെ സ്ത്രീജന സഖ്യം മൂന്നാം സ്ഥാനം നേടി വിജയികളായി.
സി.എസ്.ഐ. ക്രൈസ്റ്റ് ചര്‍ച്ച് സ്ത്രീജനസഖ്യം
2021-2022-ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്
കോവിഡ് മഹാമാരി വ്യാപനത്തില്‍ നമുക്ക് സ്ത്രീജനസഖ്യത്തിന്‍റെ പ്രവര്‍ ത്തനങ്ങള്‍ വളരെ ഭംഗിയായി നടത്തുവാന്‍ സാധിച്ചില്ല എന്ന് സമ്മതിക്കുന്നു. രാജ്യം അണ്‍ലോക്ക് പ്രഖ്യാപിച്ചതിനു ശേഷം വളരെ പരിമിതമായ സാഹചര്യത്തില്‍ സ്ത്രീ ജനസഖ്യത്തിന്‍റെ സാധാരണ പരിപാടികള്‍ തുടരുന്നതിന് സാധിച്ചു. മെയ് മാസ ത്തില്‍ തന്നെ 291 പേരുടെ മെമ്പര്‍ഷിപ്പ് കോട്ടയത്ത് ഓഫീസില്‍ അടയ്ക്കുവാന്‍ സാധിച്ചു. അതിന് എല്ലാ സ്ത്രീജനസഖ്യകമ്മിറ്റി അംഗങ്ങളും പരമാവധി ശ്രമിച്ചു. അവരോടുള്ള നന്ദി അറിയിക്കുന്നു. നമ്മുടെ നിര്‍ത്തിവെച്ചിരുന്ന വെള്ളിയാഴ്ച, ഉപവാസ പ്രാര്‍ത്ഥന പഴയതുപോലെ ദൈവാലയത്തില്‍ വെച്ച് നടത്തുവാന്‍ സാധി ക്കുന്നു. 2021 നവംബര്‍ 10-ാം തീയതി 10 മണിക്ക് കോടുകുളഞ്ഞി വൈദിക ജില്ലാ സ്ത്രീജനസഖ്യത്തിന്‍റെ കൗണ്‍സില്‍ സമ്മേളനം നമ്മുടെ ദൈവാലയത്തില്‍ വെച്ച് നടത്തപ്പെട്ടു. ഡിസ്ട്രക്ട് ട്രഷററായി ശ്രീമതി ഗ്രേസ് ജോണിനെയും, ഓഡിറ്ററായി ശ്രീമതി മേരിക്കുട്ടി കുരുവിളയെയും തെരഞ്ഞെടുത്തു. ആദ്യമായി കോടുകുളഞ്ഞി ജില്ല സ്ത്രീജനസഖ്യ മീറ്റിംഗിന് കടന്നു വന്ന പ്രസിഡന്‍റ് ജെസ്സി സാറാ കൊച്ച മ്മയ്ക്ക് നമ്മള്‍ ആദരവ് അര്‍പ്പിച്ചു. നവംബര്‍ 13ന് ബിഷപ്പിന്‍റെ സ്വീകരണത്തിനും സ്ത്രീജനസഖ്യാംഗങ്ങള്‍ പങ്കെടുത്തു. ഡിസംബര്‍ 3, 4 തീയതികളില്‍ നടന്ന ഇട വക ആദ്യഫലത്തിന് 2 ദിവസവും എല്ലാ സ്ത്രീജന സഖ്യാംഗങ്ങളുടെയും പങ്കാ ളിത്തം ഉണ്ടായി രുന്നു. എല്ലാവരോടുമുള്ള പ്രത്യേക നന്ദി അറിയിക്കുന്നു. ഡിസം ബറില്‍ ബഥേലിലേക്ക് 23,475/- രൂപയും പറക്കാലില്‍ ഹോം ഓഫ് ലൗവില്‍ നാം സന്ധിക്കുന്ന രസ്ഗന എന്ന കുട്ടിക്ക് 24,510/- രൂപയും പിരിച്ചെടുക്കുവാന്‍ സാധിച്ചു. കമ്മിറ്റി അംഗങ്ങളുടെ സേവനം സ്തുത്യര്‍ഹമാണ്.
നിത്യസ്വസ്തതയില്‍ പ്രവേശിച്ച നമ്മുടെ അംഗങ്ങളുടെ ഭവനങ്ങളില്‍ അച്ചന്‍റെ നേതൃത്വത്തില്‍ സ്ത്രീജനസഖ്യ പ്രാര്‍ത്ഥന നടത്തിവരുന്നു. രണ്ട്, മൂന്ന് ഭവനങ്ങ ളില്‍ കോവിഡ് മൂലം പ്രാര്‍ത്ഥന നടത്തുവാന്‍ സാധിച്ചില്ല. സഖ്യാംഗങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നു. ഡിസംബര്‍ 15, 16, 17 തീയതികളില്‍ 3 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥന ദേവാലയത്തില്‍ വെച്ച് നടത്തപ്പെട്ടു. ധാരാളം അംഗങ്ങള്‍ പങ്കെടുക്കുകയുണ്ടായി. അവസാനദിവസം എല്ലാവര്‍ക്കും ഉച്ചയ്ക്ക് ഭക്ഷണവും നല്‍കി. ഡിസംബര്‍ 21, 22 തീയതികളില്‍ നമ്മുടെ സഭയിലെ അവശതയിലും, ക്ഷീണത്തിലും, പള്ളിയില്‍ വരുവാന്‍ സാധിക്കാത്തവരുടെ ഭവനത്തിലും അംഗങ്ങള്‍ പോയി സന്ദര്‍ശിച്ചു. ക്രിസ്തുമസ്സ് ഗാനം പാടി പ്രാര്‍ത്ഥിച്ച് ക്രിസ്തുമസ്സ് ആശംസയും പുതുവത്സരാശംസയും അറിയിച്ചു. 35 ഭവനങ്ങള്‍ സന്ദര്‍ശിച്ചു. ഇതിനെല്ലാം നേതൃത്വം വഹിച്ച അച്ചനോടും കൊച്ചമ്മയോടും പ്രത്യേക നന്ദി അറിയിക്കുന്നു.
ജനുവരി 21-ാം തീയതി വെള്ളിയാഴ്ച സ്ത്രീജനസഖ്യത്തിന്‍റെ ആദ്യഫലം നടത്തുവാന്‍ ദൈവം സഹായിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് എല്ലാ കാര്യ ങ്ങളും ചെയ്തു. ശുശ്രൂഷയിലും ലേലത്തിലും അംഗങ്ങള്‍ സഹകരിച്ചു. അന്നേ ദിവസം 39,710/- രൂപ ലഭിച്ചു. സഹായിച്ച ഏവരോടും ഉള്ള നന്ദി അറിയിക്കുന്നു.
മാര്‍ച്ച് 4-ാം തീയതി വെള്ളിയാഴ്ച അഖിലലോക പ്രാര്‍ത്ഥനാദിനം ദേവാ ലയത്തില്‍ വെച്ച് നടത്തപ്പെട്ടു. 15 അംഗങ്ങള്‍ സംബന്ധിച്ചു. 800/-രൂപ സ്തോത്ര കാഴ്ച ലഭിച്ചു. ആ തുക കോട്ടയത്ത് ഓഫീസില്‍ അടച്ചു. മാര്‍ച്ച് ഒന്നാം ഞായര്‍ സ്ത്രീജനസഖ്യ ഞായറായി ആചരിച്ചു. സഖ്യാംഗങ്ങള്‍ ആരാധനയ്ക്ക് നേതൃത്വം വഹിച്ചു. പ്രസിഡന്‍റ് ശ്രീമതി ഷില്ലി നെബു കൊച്ചമ്മ വചന ശുശ്രൂഷ നടത്തി. നോമ്പു കാലത്ത് ചൊവ്വാഴ്ച തോറും സ്ത്രീജനസഖ്യത്തിന്‍റെ ആഭിമുഖ്യത്തില്‍ നോമ്പ് ആരാധന നടത്തപ്പെട്ടു. നെബു സ്കറിയ അച്ചന്‍ നേതൃത്വം നല്കി. മാര്‍ച്ച് 12-ന് സ്ത്രീജനസഖ്യ കൗണ്‍സില്‍ കോട്ടയത്ത് വെച്ച് നടത്തപ്പെട്ടു. പ്രസിഡന്‍റ് ഷില്ലി കൊച്ചമ്മയും സെക്രട്ടറി മേരിക്കുട്ടി കുരുവിളയും പോയി പങ്കെടുത്തു. മഹാ യിടവക സ്ത്രീജനസഖ്യ എക്സിക്യൂട്ടിവിലേക്ക് മേരിക്കുട്ടി കുരുവിളയെ തെര ഞ്ഞെടുത്തു.
മാര്‍ച്ച് 25-ാം തീയതി അരുളപ്പാട് ദിനവും, സ്തോത്രശുശ്രൂഷയും, വഞ്ചിക സമര്‍ പ്പണവും നടത്തപ്പെട്ടു. റവ. എം.പി. ജോസഫ് അച്ചന്‍ അന്നേ ദിവസം ആരാധന യ്ക്ക് നേതൃത്വം നല്‍കി. അച്ചനോടുള്ള പ്രത്യേക നന്ദിയും സ്നേഹവും അറിയി ക്കുന്നു. അംഗങ്ങള്‍ എല്ലാവരും വഞ്ചിക സമര്‍പ്പിച്ചു. അന്നേദിവസം 57,437/- രൂപ സമാഹരിച്ചു.
മെഡിക്കല്‍ ഹെല്‍പ്പ്, രസ്ഗന സന്ധിപ്പ്, ബഥേല്‍ ദാനം, കാണക്കാരി സംഭാവന തുടങ്ങിയവ പതിവുപോലെ തന്നെ ഈ പ്രതിസന്ധി കാലത്തും നല്‍കുകയുണ്ടായി. ഈ വര്‍ഷം 4 കമ്മിറ്റി മീറ്റിംഗുകള്‍ നടത്തുവാന്‍ സാധിച്ചു.
കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ സഹായിച്ച സീനിയര്‍ പ്രസ്ബിറ്റേഴ്സ്, ചര്‍ച്ച് കമ്മിറ്റി അംഗങ്ങള്‍, സ്ത്രീജനസഖ്യം ഓഡിറ്റര്‍ ശ്രീമതി അന്നമ്മ ജോണ്‍, സഖ്യം രക്ഷാധികാരിയും ഇടവകപ്പട്ടക്കാരനുമായ റവ. നെബു സ്കറിയ അച്ചന്‍, പ്രസി ഡന്‍റ്ശ്രീമതി ഷില്ലി നെബു കൊച്ചമ്മയോടും നല്‍കിയിട്ടുള്ള എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും കൃതജ്ഞത അറിയിക്കട്ടെ.
സ്ത്രിജനസഖ്യത്തിന്‍റെ എല്ലാ ആവശ്യങ്ങള്‍ക്കും സഹായിക്കുന്ന ശുശ്രൂഷക രായ ശ്രീ. എം.എം. മത്തായിക്കും, ശ്രീ. ഡി.കെ. തോമസിനും, ശ്രീ. സാമിനും നന്ദി അറിയിക്കട്ടെ.
കഴിഞ്ഞ വര്‍ഷം അത്ഭുതകരമായി നടത്തിയ സര്‍വ്വ കൃപാലുവായ ദൈവത്തിന് സ്തോത്രം അര്‍പ്പിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ട് ഉപസംഹരിക്കുന്നു.