YOUTH MOVEMENT

youth

യുവജന പ്രസ്ഥാനത്തിന്റെ 2018-2019 ലെ വാര്‍ഷിക റിപ്പോര്‍ട്ട്‌

Last updated: July 13, 2020 at 23:35 pm

ജ്ഞാനമുള്ള മകന്‍ അപ്പനെ സന്തോഷിപ്പിക്കുന്നു. മൂഢനോ അമ്മയെ നിന്ദിക്കുന്നു.” (സദൃ 15:2)

സി. എസ്. ഐ. ക്രൈസ്റ്റ് ചര്‍ച്ച്, കോടുകുളഞ്ഞി യുവജനപ്രസ്ഥാനത്തിന്‍റെ 2017-18 വാര്‍ഷിക പൊതുയോഗം 11-06-2018 ഞായറാഴ്ച ആരാധനയ്ക്ക് ശേഷം ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. ഇടവക പട്ടക്കാരന്‍ റവ. വര്‍ഗ്ഗീസ് ഫിലിപ്പ് അച്ചന്‍റെ പ്രാര്‍ത്ഥനയോടുകൂടി യോഗം ആരംഭിച്ചു. ശ്രീ. ആശിഷ് സാമുവേല്‍ തോംസണ്‍ സ്വാഗതം അറിയിക്കുകയും സെക്രട്ടറി ശ്രീ. ബെന്‍ എബി അലക്സ് 2017-18ലെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും യോഗം അത് പാസാക്കുകയും ചെയ്തു. തുടര്‍ന്ന് 2018-2019 വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്‍റ് : ശ്രീ. അജിഷ് മാമ്മന്‍
സെക്രട്ടറി : ശ്രീ. റ്റിബിന്‍ കുര്യന്‍
ജോ. സെക്രട്ടറി : ശ്രീ. ടോണി കെ. തോമസ്
മിസ് ടിനി ആന്‍ തോമസ്
കമ്മറ്റി മെമ്പേഴ്സ് : ശ്രീ. സഞ്ചു വര്‍ഗ്ഗീസ്
ശ്രീ. ചിഞ്ചു ജേക്കബ്
ശ്രീ. ലിനോ ലാല്‍ ഫിലിപ്പ്
ശ്രീ. ജെസ്റ്റിന്‍ പി. ജേക്കബ്
ശ്രീ. ആഷിഷ് സാമുവല്‍ തോംസണ്‍
മിസ്. ജീനാ ജോര്‍ജ്ജ്
മിസ്. ബെറ്റ്സി ബിജു
മിസ്. ആന്‍സി വര്‍ഗ്ഗീസ്
കൗണ്‍സിലേഴ്സ് : ശ്രീ. .ഷെറിന്‍ വര്‍ക്കി
ശ്രീ. സനോജ് കെ. മാത്യു
ശ്രീ. റോണി വര്‍ഗ്ഗീസ് നൈനാന്‍
മിസ്. ജെഫി എല്‍സാ ജോണ്‍

ഇടവകപട്ടക്കാരന്‍റെ നിര്‍ദ്ദേശപ്രകാരം ഈ വര്‍ഷം യുവജനപ്രസ്ഥാനത്തിന് ഒരു ട്രഷറാറിനെ തിരഞ്ഞെടുക്കുവാന്‍ തീരുമാനിച്ചു. ആയതിലേക്ക് ശ്രീ. ബെന്‍ എബി അലക്സിനെ തിരഞ്ഞെടുക്കുകയും ചെയ്തു. 46 യുവജനങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ വന്നുചേര്‍ന്ന എല്ലാവര്‍ക്കും പുതുതായി തിരഞ്ഞെടുത്ത സെക്രട്ടറി നന്ദി അറിയിക്കുകയും ബഹുമാനപ്പെട്ട അച്ചന്‍റെ പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടുംകൂടെ യോഗം അവസാനിക്കുകയും ചെയ്തു.

യുവജനപ്രസ്ഥാന നേതൃത്വ പരിപാടികള്‍
1. ചാരിറ്റി
2017-18ലെ യുവജനപ്രസ്ഥാനത്തിന്‍റെ പ്രവൃത്തനങ്ങളില്‍ ഒന്നായ സ്പന്ദനം 2 സ 17 എന്ന പരിപാടിയുടെ മിച്ചത്തില്‍ നിന്ന് നമ്മുടെ സഭയില്‍ രോഗത്താല്‍ ഭാരപ്പെടുന്നവര്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന പത്ത് കുടുംബങ്ങള്‍ക്കും സഹായം ചെയ്യുവാന്‍ സാധിച്ചു.
2. പ്രളയത്തില്‍ ഒരു കൈത്താങ്ങ്
തന്‍ വര്‍ഷം നമ്മുടെ നാടിനെ ഭീതിയിലാക്കിയ ഒന്നായിരുന്നു പ്രളയം. നമ്മുടെ സഭാംഗങ്ങള്‍ ഉള്‍പ്പെടെ പ്രദേശവാസികള്‍ എല്ലാവരും പ്രളയംമൂലം ബുദ്ധിമുട്ടിയപ്പോള്‍ ജാതിഭേദമെന്യെ നമ്മുടെ യുവജനപ്രസ്ഥാനാംഗങ്ങള്‍ സഹായവുമായി മുന്നിട്ടിറങ്ങി.
ആദ്യ പ്രളയം ഉണ്ടായപ്പോള്‍ തന്നെ ആല-പാണ്ടനാട് സഭയിലെ 27 ഓളം കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്യുവാന്‍ യുവജനപ്രസ്ഥാനത്തിന് സാധിച്ചു. അതിനായി നമ്മുടെ സഭാംഗങ്ങള്‍ അകമഴിഞ്ഞ് സഹായിച്ചു.
പിന്നീട് പ്രളയം കോടുകുളഞ്ഞിയുടെ പ്രദേശങ്ങളില്‍ നാശം വിതച്ചപ്പോള്‍ സഹായവുമായി യുവജനപ്രസ്ഥാനത്തെ കാണുവാന്‍ ഇടയായി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആഹാരവും മറ്റ് സാധനങ്ങളും എത്തിക്കുന്നതിലും വീടുകളിലുള്ള ക്യാമ്പുകളിലേക്ക് സഹായം എത്തിക്കുന്നതില്‍ യുവജനപ്രസ്ഥാനാംഗങ്ങള്‍ വഹിച്ച പങ്ക് എടുത്ത് പറയേണ്ടതാണ്.
പ്രളയത്തിന് ശേഷം ഏറ്റവും സഹായം ആവശ്യമുള്ള നമ്മുടെ സഭാഗംങ്ങളും അക്രൈസ്തവരും ഉള്‍പ്പെടെ 25 പേര്‍ക്ക് ക്ലീനിംഗ് കിറ്റ് നല്‍കുകയും നമ്മുടെ സഭാംഗങ്ങള്‍ക്കും അക്രൈസ്തവരും ഉള്‍പ്പെടെ മറ്റ് 25 പേര്‍ക്ക് പലചരക്ക് കിറ്റ് നല്‍കുകയും ചെയ്തു. ഇതിനായി ദോഹ സി. എസ്. ഐ. പള്ളിയിലെ നമ്മുടെ യുവജനപ്രസ്ഥാനാംഗങ്ങള്‍ അവരുടെ സഹായം തെങ്ങില്‍മലയില്‍ ഷിബു നൈനാന്‍ മുഖാന്തരം യുവജനപ്രസ്ഥാനത്തിന് നല്‍കി. നന്ദി അറിയിക്കുന്നു.
3. യുവജന സമ്മേളനം
2018-2019 ലെ ജില്ലാ യുവജനസമ്മേളനം ഋഴലശൃീ 2 സ 18 നമ്മുടെ സഭയില്‍ വച്ച് നടത്തപ്പെടുകയുണ്ടായി. നൂറോളം യുവജനങ്ങള്‍ പങ്കെടുത്ത സമ്മേളനത്തില്‍ നമ്മുടെ യുവജനപ്രസ്ഥാനത്തിന്‍റെ പങ്കാളിത്തം വളരെ ശ്രദ്ധേയമായിരുന്നു.
4. യുവജന ഞായര്‍ 2018
7-10-2018 യുവജനഞായറായി ആചരിക്കപ്പെട്ടു. മഹായിടവക ഓര്‍ഗനൈസിംഗ് സെക്രട്ടറി അന്‍സു സാറാ ഉമ്മന്‍ ദൂത് നല്‍കുകയുണ്ടായി. ആരാധനയ്ക്ക് യുവജനങ്ങള്‍ നേതൃത്വം നല്‍കുകയും ചെയ്തു.
5. നാലാം ഞായര്‍
എല്ലാ മാസവും നാലാം ഞായറാഴ്ച യുവജനാംഗങ്ങള്‍ പാഠം വായിക്കുകയും ആരാധനയുടെ വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി വരികയും ചെയ്യുന്നു.
6. കരിയര്‍ ഗൈഡന്‍സ്
14-05-2018-ല്‍ Career Hights എന്ന സ്ഥാപനത്തിന്‍റെ നേതൃത്വത്തില്‍ കൗണ്‍സിലിംഗ് ക്ലാസ് നടത്തപ്പെട്ടു. വിവിധതരം തൊഴില്‍ അവസരങ്ങളെകുറിച്ചും പഠനകാര്യങ്ങളെക്കുറിച്ചും കൂടുതലായി മനസിലാക്കുവാന്‍ സാധിച്ചു. 40 പേര്‍ പങ്കെടുത്തു.
7. വിനോദയാത്ര
തന്‍ വര്‍ഷം യുവജനങ്ങള്‍ ചേര്‍ന്ന് 26-10-2018 വെള്ളിയാഴ്ച വൈകിട്ട് ഊട്ടിയിലേക്ക് ഒരു വിനോദയാത്ര പോകുകയുണ്ടായി. ഏറെ ആഹ്ലാദകരവും ആവേശവുമായിരുന്നു ആ യാത്ര.
8. ആദ്യഫലശേഖരണം
മുന്‍ വര്‍ഷങ്ങളിലെപ്പോലെ തന്നെ ഡിസംബര്‍ മാസത്തില്‍ നടത്തപ്പെടുന്ന ആദ്യഫല പെരുന്നാളിനോട് അനുബന്ധിച്ചു നമ്മുടെ ഭവനങ്ങളില്‍ നിന്ന് യുവജനങ്ങള്‍ സാധനങ്ങള്‍ ശേഖരിക്കുകയും സുരക്ഷിതമായി ദേവാലയത്തില്‍ എത്തിക്കുകയും ചെയ്തു.
9. യുവജനകലാമേള
2018 നവംബര്‍ മാസം കോടുകുളഞ്ഞി ജില്ലാ കലാമേള, നമ്മുടെ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുകയും നമ്മുടെ യുവജനപ്രസ്ഥാനം ഒന്നാം സ്ഥാനം കരസ്ഥാമാക്കുകയും ചെയ്തു. മഹായിടവക കലാമേളയില്‍ നമ്മുടെ യുവജനപ്രസ്ഥാനം ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടിയ യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ടു. വിജയികളെ ഈ അവസരത്തില്‍ അഭിനന്ദിച്ചുകൊള്ളുന്നു.
10. കരോള്‍ റൗണ്ട്സ്
പതിവ്പോലെ തന്‍വര്‍ഷവും യുവജനങ്ങള്‍ കരോള്‍ റൗണ്ട്സിന് ഇറങ്ങുകയുണ്ടായി. 2018 ഡിസംബര്‍ 17,1819,20,23,24 എന്നീ തീയതികളില്‍ നമ്മുടെ ഭവനങ്ങളില്‍ യുവജനങ്ങള്‍ ക്രിസ്തുമസ് ഗാനങ്ങള്‍ ആലപിക്കുകയും ക്രിസ്തുമസ് ആശംസകള്‍ അറിയിക്കുകയും ചെയ്തു. സംഭാവനയായി 74350 രൂപ ലഭിക്കുകയുണ്ടായി. സഹകരിച്ച എല്ലാവരോടുമുള്ള നന്ദി അറിയിച്ചുകൊള്ളുന്നു.
11. ക്രിസ്തുമസ് സ്റ്റാര്‍
കോടുകുളഞ്ഞി സി.എസ്.ഐ. ക്രൈസ്റ്റ് ചര്‍ച്ച് യൂത്ത് മൂവ്മെന്‍റിന്‍റെ നേതൃത്വത്തില്‍ മൂന്നാമതും 13 അടി ഉയരമുള്ള ഒരു സ്റ്റാര്‍ നിര്‍മ്മിക്കുകയും പള്ളിയങ്കണത്തില്‍ തന്നെ സ്ഥാപിക്കുകയും ചെയ്തു. ഏവര്‍ക്കും സന്തോഷവും ആവേശവും ഉയര്‍ത്തി. കൂടാതെ യൂത്ത് സെന്‍ററിലും സ്റ്റാര്‍ ഇടുകയും ചെയ്തു.
12. ന്യൂ ഇയര്‍ കേക്ക്
2019 ജനുവരി 1-ാം തീയതി പുതുവര്‍ഷദിനത്തില്‍ നമ്മുടെ യുവജനങ്ങള്‍ ന്യൂ ഇയര്‍ കേക്ക് കട്ട് ചെയ്യുകയും എല്ലാവരും പങ്ക് വെയക്കുകയും ചെയ്തു.
13. Dyuthi 2 k 18
സെന്‍റ് മേരീസ് പ്രകാശഗിരി ഓര്‍ത്തഡോക്സ് സഭയിലെ യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ നടത്തപ്പെട്ട ഉ്യൗവേശ 2സ18 എന്ന ക്രിസ്തുമസ് കലാസന്ധ്യയില്‍ നമ്മുടെ യുവജനപ്രസ്ഥാനാംഗങ്ങള്‍ പങ്കെടുക്കുകയും ഓവറോള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. വിജയികളെ ഈ അവസരത്തില്‍ അഭിനന്ദിച്ചുകൊള്ളുന്നു.
14. ജോമോന്‍ മെമ്മേറിയല്‍ മെഡിക്കല്‍ ക്യാമ്പ്
യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ രണ്ടാമത് ജോമോന്‍ മെമ്മോറിയല്‍ മെഡിക്കല്‍ ക്യാമ്പ് മെയ് 12, 2018 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 1 മണി വരെ നടത്തപ്പെട്ടു. പുഷ്പഗിരി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന്‍റെ സഹകരണത്തോടെ സി.എം. എസ്. സ്കൂളില്‍ വച്ച് സൗജന്യ ക്യാമ്പ് നടത്തി. ഏകദേശം 200 ഓളം ആളുകള്‍ പങ്കെടുത്തു. ഇടവക വികാരി റവ. വര്‍ഗ്ഗീസ് ഫിലിപ്പ് അച്ചന്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
15. യൂത്ത് പ്രയര്‍
എല്ലാ മാസവും നാലാം ഞായറാഴ്ച യുവജനങ്ങളുടെ ഓരോരുത്തരുടെയും ഭവനത്തില്‍ ഇടവക പട്ടക്കാരന്‍റെ സാന്നിദ്ധ്യത്തിലും യുവജനങ്ങളുടെ നേതൃത്വത്തിലും പ്രാര്‍ത്ഥനകള്‍ നടത്തിവരുന്നു. ഈ പ്രാര്‍ത്ഥനാ യോഗങ്ങള്‍ നമ്മുടെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
16. യൂത്ത് മീറ്റിംഗ്
എല്ലാ മാസവും നാലാം ഞായറാഴ്ച ആരാധനയ്ക്ക് ശേഷം യൂത്ത് മീറ്റിംഗ് നമ്മുടെ ദേവാലയത്തില്‍ വച്ച് നടത്തിവരുന്നു. യുവജനസുഹൃത്തുക്കളുടെ ഒത്തുകൂടലില്‍ വരും മാസത്തെ മീറ്റിംഗിലേക്കുള്ള കാര്യപരിപാടികള്‍ ചര്‍ച്ച ചെയ്യുകയും പ്രസ്ഥാനത്തിന്‍റെ ഭാവി വളര്‍ച്ചയെ സംബന്ധിക്കുന്ന അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നു.
ഉപസംഹാരം
യുവജന പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട നേതൃത്വം നല്‍കിയ റവ. വര്‍ഗ്ഗീസ് ഫിലിപ്പ് അച്ചനോടും, റവ. ചാണ്ടി ജോസ്, റവ. ഏബ്രഹാം കുരുവിള എന്നീ വൈദികരോടുള്ള നന്ദി അറിയിക്കുന്നതോടൊപ്പം വേണ്ട ഉപദേശങ്ങളും കൈത്താങ്ങലുകളും നല്‍കി സഹായിച്ച കമ്മറ്റി അംഗങ്ങള്‍, മാതാപിതാക്കള്‍, സഭാജനങ്ങള്‍ എല്ലാവരോടുമുള്ള നന്ദിയും അറിയിക്കുന്നു.
എന്‍ മനമേ യഹോവയെ വാഴ്ത്തുക. അവന്‍റെ ഉപകാരങ്ങള്‍ ഒന്നും മറക്കരുത്.
തുടര്‍ന്നുള്ള വര്‍ഷങ്ങളിലും എല്ലാ പ്രതികൂലങ്ങളെയും അതിജീവിച്ചു യുവജനങ്ങള്‍ മുന്നേറട്ടെ എന്ന് ആശംസിച്ചുകൊണ്ട്, 2018-2019 വര്‍ഷത്തെ റിപ്പോര്‍ട്ട് ഉപസംഹരിക്കുന്നു.

1 Star2 Stars3 Stars4 Stars5 Stars (12 votes, average: 2.33 out of 5)

Loading ... Loading ...

Download Church History

File Details - Acrobat File
File Size - 28 MB
 
Download Now!

Newsletter

This website is for informative & non-profit purposes. Due care has been taken to check the content posted here. In the rare event, that any content posted here is found to be inappropriate or objectionable, please bring this to our notice.

Back to Top