ALMAYA FELLOWSHIP

womens

ആത്മായസംഘടന

“ജനമേ എല്ലാ കാലത്തും ദൈവത്തില്‍ ആശ്രയിപ്പിന്‍, നിങ്ങളുടെ ഹൃദയം അവന്‍റെ മുമ്പില്‍ പകരുവിന്‍.ڈ” (സങ്കീ. 62:8)

കോടുകുളഞ്ഞി സി.എസ്. ഐ. ക്രൈസ്റ്റ് ചര്‍ച്ച് ആത്മായ സംഘടനയുടെ 2018-19 ലെ പ്രവര്‍ത്തനങ്ങള്‍ പതിവുപോലെ നടക്കുവാന്‍ സഹായിക്കുന്ന ദൈവത്തിന് സ്തോത്രം ചെയ്യുന്നു. ഇതു തുടര്‍ന്ന് അനുഗ്രഹപ്രദമായി നടത്തുവാന്‍ ദൈവം സഹായിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

2018 ജൂലൈ 21-ാം തീയതി കോടുകുളഞ്ഞി വൈദീക ജില്ലാ ആത്മായ സംഘടനയുടെ ജില്ലാ കൂട്ടായ്മ കൊല്ലകടവ് സെന്‍റ് ആന്‍ഡ്രൂസ് സി.എസ്.ഐ. ദേവാലയത്തില്‍ വച്ച് അനുഗ്രഹപ്രദമായി നടത്തപ്പെട്ടു. നമ്മുടെ സഭയില്‍ നിന്നും ആത്മായര്‍ പങ്കെടുത്തു.

2018 ആഗസ്റ്റ് 5-ാം തീയതി ആത്മായ ഞായര്‍ ആയി ആചരിക്കപ്പെട്ടപ്പോള്‍ ആത്മായ സംഘടന അംഗങ്ങള്‍ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. ആരാധനയ്ക്ക് നേതൃത്വം നല്‍കിയവരോടുള്ള നന്ദി അറിയിക്കുന്നു.

2018 ഒക്ടോബര്‍ 2-ാം തീയതി മഹായിടവക ആത്മായ ഫെലോഷിപ്പിന്‍റെ വാര്‍ഷിക സമ്മേളനം മാവേലിക്കര സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ചില്‍ വച്ച് നടത്തപ്പെട്ടു. നമ്മുടെ സഭയില്‍ നിന്നും ആത്മായര്‍ പങ്കെടുത്തു.

കോടുകുളഞ്ഞി വൈദീക ജില്ലാ ആത്മായസംഘടനയുടെ ജില്ലാകൂട്ടായ്മ 2019 ജനുവരി 12-ാം തീയതി ചെറുവല്ലൂര്‍ സെന്‍റ് തോമസ് സി. എസ്. ഐ. ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു.
ആത്മായ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി സഹായിക്കുന്ന ഇടവക വികാരി വര്‍ഗീസ് ഫിലിപ്പ് അച്ചനോടുള്ള നന്ദി രേഖപ്പെടു ത്തുന്നു. അതോടൊപ്പം ആത്മായ സംഘടനയ്ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കി സഹായിക്കുന്ന ബഹുമാനപ്പെട്ട ചാണ്ടി ജോസ് അച്ചനോടും, ഏബ്രഹാം കുരുവിള അച്ചനോടും ഉള്ള നന്ദിയും അറിയിക്കുന്നു.

ആത്മായ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നല്‍കുന്ന ചര്‍ച്ച് വാര്‍ഡന്‍സ്നോടും കമ്മറ്റി മെമ്പര്‍മാരോടുമുള്ള നന്ദി അറിയിക്കുന്നു .

ആവശ്യമായ സഹായ സഹകരണം നല്‍കുന്ന സഭാ ശുശ്രൂഷകര്‍ ശ്രീ. എം. എം. മത്തായിയോടും ശ്രീ. ഡി.കെ. തോമസിനോടുമുള്ള നന്ദിയും അറിയിക്കുന്നു.

ആത്മായ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന എല്ലാ സഭാ സ്നേഹികളോടുമുള്ള നന്ദി അറിയിക്കുന്നു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അനുഗ്രഹപ്രദവും ഫലപ്രദവുമാകുവാന്‍ ആത്മായരുടെ പ്രാര്‍ത്ഥനയോടുകൂടിയുള്ള സഹകരണവും സഹായവും ആവശ്യമാണ്. ആത്മായ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അനുഗ്രഹപ്രദമായി നടക്കുവാന്‍ ദൈവം സഹായിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. സര്‍വ്വശക്തനായ ദൈവത്തിന് സ്തുതിയും സ്തോത്രവും അര്‍പ്പിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ട് ഉപസംഹരിക്കുന്നു.

പകല്‍വീട് പ്രവര്‍ത്തന റിപ്പോര്‍ട്ട് 2018-19

ദീര്‍ഘനാളത്തെ പ്രാര്‍ത്ഥനയുടെയും ആലോചനകളുടേയും ഫലമായി സ്ത്രീ ജനസഖ്യത്തിന്‍റെ ചിരകാല സ്വപ്നമായിരുന്ന ڇപകല്‍വീട്ڈ ബഹു. ചര്‍ച്ച് കമ്മറ്റിയുടെ അനുവാദത്തോടെ 14-11-2018 ല്‍ ഉദ്ഘാടനം ചെയ്തു. ഏകദേശം 40 പേര്‍ സംബന്ധിച്ചു. തുടര്‍ന്നുള്ള എല്ലാ ബുധനാഴ്ചകളിലും പകല്‍വീട് നടത്തിവരുന്നു.

വേദപഠനം, ആനുകാലിക പ്രസക്തമായ വിഷയങ്ങളുടെ പൊതുചര്‍ച്ച, അനുഭവങ്ങള്‍ പങ്കുവെയ്ക്കല്‍, വ്യായാമം, കലാപരിപാടികള്‍, എന്നിവ അംഗങ്ങള്‍ക്ക് ഏറെ ഹൃദ്യമായ അനുഭവമാണ്.

ഡിസംബര്‍ 21-ാം തീയതി പകല്‍വീടിന്‍റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് പരിപാടി നടത്തപ്പെട്ടു. ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു.

വാര്‍ദ്ധക്യത്തിലും ഏകാന്തതയിലുമുള്ള ഇടവക അംഗങ്ങളെ പങ്കെടുപ്പിച്ച് വിപുലമായി നടത്തുവാന്‍ ആഗ്രഹിക്കുന്നു. ആയതിന് വാഹന ക്രമീകരണവും സാമ്പത്തിക സഹായവും ആവശ്യമാണ്. ഇത് ആഴത്തിലുള്ള കൂട്ടായ്മയുടെ അനുഭവമാക്കുവാന്‍ ഏവരുടേയും പ്രാര്‍ത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു.

ഇടവക പട്ടക്കാരന്‍ റവ. വര്‍ഗ്ഗീസ് ഫിലിപ്പ് അച്ചന്‍റെ നേതൃത്വവും ആദരണീയരായ റവ. ചാണ്ടി ജോസ്, റവ. ഏബ്രഹാം കുരുവിള എന്നീ വൈദീകരുടെ സാന്നിദ്ധ്യവും സഹകരണവും ഏറെ നന്ദിയോടെ സ്മരിച്ചുകൊണ്ടും നടത്തിയ ദൈവത്തിന് സ്തോത്രം കരേറ്റിക്കൊണ്ടും റിപ്പോര്‍ട്ട് ചുരുക്കുന്നു.

ആത്മായസംഘടന

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാര്യമായ പ്രവര്‍ത്തനം ഇല്ലാതിരുന്ന ആത്മായ സംഘടന കൂടുതല്‍ ഫലപ്രദമായി നടത്താനുള്ള ആലോചനകള്‍ക്കായി 2015 ജൂലൈ 18–ാം തീയതി ആരാധനയ്ക്കു ശേഷം ഒരു യോഗം വിളിച്ചു ചേര്‍ക്കുകയുണ്ടായി. 50–ല്‍ അധികം ആളുകള്‍ പങ്കെടുത്തു.
kmsഇടവകപ്പട്ടക്കാരന്‍ റവ. സാം റ്റി. മാത്യു അച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. തന്റെ ആമുഖ പ്രസംഗത്തില്‍ ഒരു സഭയില്‍ അത്മായ സംഘടനയുടെ ആവശ്യം, എങ്ങനെ അംഗങ്ങളെ ശക്തരാക്കാം, ഏതു രീതിയില്‍ പ്രവര്‍ത്തിക്കണം, എപ്രകാരം അത്‌ സഭയക്ക്‌ പ്രയോജനപ്പെടുത്താം, ജില്ല, കേന്ദ്ര അത്മായ നേതൃത്വവുമായി ചേര്‍ന്ന്‌ എന്തൊക്കെ ചെയ്യാന്‍ സാധിക്കും എന്നുള്ള കാര്യങ്ങള്‍ വിശദീകരിച്ചു. അത്മായ സംഘടനയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന പലരും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കുകയുണ്ടായി. ചര്‍ച്ചകള്‍ക്ക്‌ ശേഷം ഒരു താല്‍ക്കാലിക കമ്മറ്റിയെ തെരഞ്ഞെടുക്കാനും എല്ലാ രണ്ടാം ഞായറാഴ്‌ചയും അത്മായ സംഘടനയുടെ യോഗം ചേരണമെന്നും തീരുമാനിച്ചു. അംഗങ്ങളെ ചേര്‍ക്കുന്ന പ്രക്രിയ പൂര്‍ത്തീയായ ശേഷം തെരഞ്ഞെടുപ്പു നടത്തി ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്നും തീരുമാനിച്ചു.

തുടര്‍ന്ന്‌ കണ്ണമ്മൂല വൈദിക സെമിനാരി എം.റ്റി.എച്ച്‌. വിദ്യാര്‍ത്ഥി റവ. അനില്‍ കുമാര്‍ അനുഗ്രഹകരമായ ഒരു ദൂത്‌ നല്‌കി. അന്നേ ദിവസം സെമിനരിക്കു വേണ്ടി പിരിച്ചെടുത്ത 24000/– രൂപ ഇടവക വികാരി അദ്ദേഹത്തിന്‌ കൈമാറി.

താല്‍കാലിക കമ്മറ്റി ഭാരവാഹികള്‍

  • റവ.സാം മാത്യു k–പ്രസിഡന്റ്
  • ഡോ. തോമസ്‌ മാത്യു–വൈ. പ്രസിഡന്റ്‌
  • ഇട്ടി ചെറിയാന്‍–സെക്രട്ടറി
  • മേരിക്കുട്ടി കുരുവിള–ജോ. സെക്രട്ടറി

കമ്മറ്റി അംഗങ്ങള്‍

  • മാത്യു വര്‍ഗ്ഗീസ്‌
  • അന്നമ്മ കുരുവിള
  • അന്നമ്മ ജേക്കബ്‌

ആത്മായ സംഘടന
2017-2018 വാര്‍ഷിക റിപ്പോര്‍ട്ട്

കോടുകുളഞ്ഞി സി.എസ്.ഐ. ക്രൈസ്റ്റ് ചര്‍ച്ച് ആത്മായ സംഘടനയുടെ 2017-2018ലെ പ്രവര്‍ത്തനങ്ങള്‍ അനുഗ്രഹപ്രദമാക്കുവാന്‍ സഹായിക്കുന്ന ദൈവത്തിന് സ്തോത്രം ചെയ്യുന്നു. പതിവ്പോലെ അസുഖത്തിലും വാര്‍ദ്ധക്യ സഹജമായ പ്രയാസത്തിലും കഴിയുന്നവരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുവാനും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും കഴിയുന്നു. ഇത് തുടര്‍ന്ന് നടത്തുവാനും ദൈവം സഹായിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

2017 ഏപ്രില്‍ 20-ാം തീയതി കൊല്ലകടവ് സെന്‍റ് ആന്‍ഡ്രൂസ് ദേവാലയത്തില്‍ വച്ച് നടന്നതായ കോടുകുളഞ്ഞി വൈദീക ജില്ല അത്മായ ഫെല്ലോഷിപ്പിന്‍റെ വാര്‍ഷീകയോഗത്തില്‍ നമ്മുടെ സഭയില്‍ നിന്നും അത്മായര്‍ പങ്കെടുത്തു. ഈ യോഗത്തില്‍ ശ്രീ. വൈ. ജോര്‍ജ്ജിനെ കോടുകുളഞ്ഞി ജില്ലയുടെ അത്മായ സംഘടന ജില്ലാ സെക്രട്ടറിയായും, ശ്രീമതി മേരിക്കുട്ടി കുരുവിളയെ ജില്ലാ ജോ. സെക്രട്ടറിയായും തിരഞ്ഞെടുത്തു. ഇവരെ അത്മായ സംഘടന അനുമോദിക്കുകയും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ അത്മായ സംഘടനയ്ക്ക് അനുഗ്രഹപ്രദമാക്കുവാന്‍ ദൈവം സഹായിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
2017 ജൂലൈ 22-ാം തീയതി കോടുകുളഞ്ഞി വൈദീക ജില്ലാ അത്മായ സംഘടനയുടെ ജില്ലാ കൂട്ടായ്മ കുതിരവട്ടം സെന്‍റ് പോള്‍സ് സി.എസ്.ഐ. ദേവാലയത്തില്‍ വച്ച് അനുഗ്രഹപ്രദമായി നടത്തപ്പെട്ടു. നമ്മുടെ സഭയില്‍ നിന്നും അത്മായര്‍ പ്രാര്‍ത്ഥനയോടുകൂടെ പങ്കെടുത്തു.
2017 ആഗസ്റ്റ് 6-ാം തീയതി അത്മായ ഞായര്‍ ആയി ആചരിക്കപ്പെട്ടപ്പോള്‍ അത്മായ സംഘടന അംഗങ്ങള്‍ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. നമ്മുടെ ദേവാലയത്തില്‍ വചന ശുശ്രൂഷ നിര്‍വ്വഹിച്ചത് കൊല്ലകടവ് സെന്‍റ് ആന്‍ഡ്രൂസ് സി.എസ്.ഐ. ചര്‍ച്ച് മെമ്പര്‍ ശ്രീ. സി.ജെ. കോരുത് ആയിരുന്നു. നമ്മുടെ ഇടവകയില്‍ നിന്നും ശ്രീമതി അന്നമ്മ കുരുവിള സെന്‍റ് സ്റ്റീഫന്‍സ് ചര്‍ച്ച് വെണ്‍മണിയിലും, ശ്രീ. തോമസ് ജോണ്‍ സെന്‍റ് തോമസ് ചര്‍ച്ച് അങ്ങാടിക്കലും, ശ്രീ. ചെറിയാന്‍ ഇട്ടി സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ച് കൊല്ലകടവിലും വചന ശുശ്രൂഷ നിര്‍വഹിച്ചു. നമ്മുടെ ദേവാലയത്തില്‍ ആരാധനയ്ക്ക് നേതൃത്വം നല്‍കിയവരോടും വചനശുശ്രൂഷ നിര്‍വഹിച്ചവരോടുമുള്ള നന്ദി അറിയിക്കുന്നു.
2017 ഒക്ടോബര്‍ 2-ാം തീയതി മഹായിടവക അത്മായ ഫെല്ലോഷിപ്പിന്‍റെ വാര്‍ഷീക സമ്മേളനം മല്ലപ്പള്ളി ഹോളി ഇമ്മാനുവേല്‍ സി.എസ്.ഐ. ദേവാലയത്തില്‍ വച്ച് അനുഗ്രഹപ്രദമായി നടത്തപ്പെട്ടു.

കോടുകുളഞ്ഞി വൈദീക ജില്ലാ അത്മായ സംഘടനയുടെ ജില്ലാ കൂട്ടായ്മ 2017 ഒക്ടോബര്‍ 14-ാം തീയതി അങ്ങാടിക്കല്‍ സെന്‍റ് തോമസ് സി.എസ്.ഐ. ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. ഈ യോഗത്തില്‍ വച്ച് മഹായിടവക സഭാ ശുശ്രൂഷകന്‍ പരേതനായ ശ്രീ. പി.സി. ഷാജിമോന്‍റെ കുടുംബ ക്ഷേമനിധിയിലേക്ക് നമ്മുടെ സഭയില്‍ നിന്നും സംഭാവനയ്ക്കായി ലഭിച്ച 17,950 രൂപ ഉള്‍പ്പെടെ കോടുകുളഞ്ഞി വൈദീക ജില്ലയില്‍ നിന്നും ലഭിച്ച 2,14,200 രൂപാ പരേതന്‍റെ സഹധര്‍മ്മിണിക്ക് നല്‍കി. സംഭാവന നല്‍കി സഹായിച്ചവരോടുള്ള നന്ദി അറിയിക്കുകയും ദൈവം കൂടുതല്‍ കൂടുതലായി അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
2018 ജനുവരി 20ന് കോടുകുളഞ്ഞി കരോട് സെന്‍റ് തോമസ് സി.എസ്.ഐ. ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ട ജില്ലാ കൂട്ടായ്മയിലും സഭയിലെ ആത്മായര്‍ പ്രാര്‍ത്ഥനയോടു കൂടെ പങ്കെടുത്ത് യോഗം അനുഗ്രഹപ്രദമാക്കീത്തീര്‍ത്തു.
ആത്മായ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപദേശം നല്‍കുകയും അനുഗ്രഹിക്കപ്പെട്ട ദൂത് നല്കി സഹായിക്കുന്ന ഇടവക വികാരി ബഹുമാനപ്പെട്ട സാം മാത്യു കാവുങ്കല്‍ അച്ചനോടുള്ള അളവറ്റ നന്ദി രേഖപ്പെടുത്തുകയും അച്ചനേ കുടുംബമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
ആവശ്യമായ ഉപദേശങ്ങള്‍ നല്‍കി സഹായിക്കുന്ന ബഹുമാനപ്പെട്ട ചാണ്ടി ജോസ് അച്ചനോടും ഏബ്രഹാം കുരുവിള അച്ചനോടും ഉള്ള നന്ദിയും അറിയിക്കുന്നു.
ആത്മായ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങള്‍ക്കും നല്കുന്ന ചര്‍ച്ച് വാര്‍ഡന്‍സ്, കമ്മറ്റി മെമ്പേഴ്സിനോടുമുള്ള നന്ദിയും അറിയിക്കുന്നു. ആവശ്യമായ സഹായങ്ങള്‍ നല്കിത്തരുന്ന സഭാ ശുശ്രൂഷകര്‍ ശ്രീ. എം.എം. മത്തായിയോടും ശ്രീ. ഡി.കെ. തോമസിനോടുമുള്ള നന്ദിയും അറിയിക്കുന്നു.
ആത്മായ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അനുഗ്രഹപ്രദവും ഫലപ്രദമാക്കുവാന്‍ ആത്മായരുടെ പ്രാര്‍ത്ഥനയോടുകൂടിയുള്ള സഹകരണം ആവശ്യമാണ്. ആത്മായ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അനുഗ്രഹപ്രദമായി നടക്കുവാന്‍ ദൈവം സഹായിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുകയും സര്‍വ്വശക്തനായ ദൈവത്തിന് സ്തുതിയും സ്തോത്രവും അര്‍പ്പിച്ചുകൊണ്ടും ഈ റിപ്പോര്‍ട്ട് ഉപസംഹരിക്കുന്നു.

ആത്മായ സംഘടന വാര്‍ഷിക റിപ്പോര്‍ട്ട്

കോടുകുളഞ്ഞി സി. എസ്. ഐ. ക്രൈസ്റ്റ് ചര്‍ച്ച് ആത്മായ സംഘടനയുടെ 2016-2017ലെ പ്രവര്‍ത്തനങ്ങള്‍ അനുഗ്രഹപ്രദമായി നടത്തിത്തരുന്ന കൃപയ്ക്കായി ദൈവത്തിന് സ്തോത്രം ചെയ്യുന്നു. എല്ലാ മാസത്തിന്‍റെയും രണ്ടാം ഞായറാഴ്ച ആരാധന കഴിഞ്ഞ് ആത്മായ സംഘടനയുടെ യോഗം പാരീഷ് ഹാളില്‍ വച്ച് നടക്കുന്നു. വെള്ളിയാഴ്ചകളില്‍ ഉച്ച കഴിഞ്ഞ് സഭയിലെ അസുഖത്തിലും വാര്‍ദ്ധക്യ സഹജമായ പ്രയാസത്തിലും കഴിയുന്നവരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുവാനും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും കഴിയുന്നു. ഇത് തുടര്‍ന്ന് നടത്തുവാന്‍ ദൈവം സഹായിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

2016 ജൂലൈ 16-ാം തീയതി നമ്മുടെ ദേവാലയത്തില്‍ വച്ച് കോടുകുളഞ്ഞി വൈദീക ജില്ല ആത്മായ ഫെലോഷിപ്പിന്‍റെ നേതൃത്വത്തില്‍ നടന്ന ജില്ലാ കൂട്ടായ്മയില്‍ സഭാ വിശ്വാസികള്‍ പ്രാര്‍ത്ഥനയോടുകൂടി സംബന്ധിച്ച് കൂട്ടായ്മ വളരെ അനുഗ്രഹപ്രദമാക്കിത്തീര്‍ത്തു. ജില്ലാ കൂട്ടായ്മയുടെ വിജയത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ക്രമീകരണങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും ചെയ്ത ബഹുമാനപ്പെട്ട റവ. സാം മാത്യു കാവുങ്കല്‍ അച്ചനോടും ചര്‍ച്ച് വാര്‍ഡന്‍സിനോടും കമ്മിറ്റി അംഗങ്ങളോടുമുള്ള നന്ദി അറിയിക്കുന്നു.

2016 ആഗസ്റ്റ് മാസം 7-ാം തീയതി ആത്മായ ഞായര്‍ ആയി നടത്തിയ ആരാധനയില്‍ ആത്മായ സംഘടന അംഗങ്ങള്‍ നേതൃത്വം നല്കി. 2016 ഒക്ടോബര്‍ 1-ാം തീയതി കോട്ടയം മാങ്ങാനത്തു വച്ചു നടത്തപ്പെട്ടതായ മഹായിടവക ആത്മായ ഫെലോഷിപ്പ് വാര്‍ഷിക സമ്മേളനത്തില്‍ ഇടവകയില്‍നിന്നും ആത്മായര്‍ പങ്കെടുത്തു. നവംബര്‍ മാസം 12, 13 തീയതികളില്‍ കോട്ടയത്തു വച്ചു നടന്നതായ മിഷനറി ആഗമന ദ്വിശതാബ്ദി ആഘോഷങ്ങളിലും നമ്മുടെ ഇടവകയില്‍ നിന്നും ആത്മായര്‍ക്ക് പങ്കെടുക്കുവാന്‍ ദൈവം സഹായിച്ചു. 2016 ഒക്ടോബര്‍ 8-ാം തീയതി കൊഴുവല്ലൂര്‍ സെന്‍റ് ആന്‍ഡ്രൂസ് സി.എസ്.ഐ. ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ട ആത്മായ സംഘടന ജില്ലാ കൂട്ടായ്മയിലും ഇടവകയില്‍ നിന്നും സഭാവിശ്വാസികള്‍ പങ്കെടുത്തു. 2016 മാര്‍ച്ച് 11-ാം തീയതി ആത്മായ ഫെലോഷിപ്പിന്‍റെ നേതൃത്വത്തില്‍ ചെറുവല്ലൂര്‍ സെന്‍റ് തോമസ് സി.എസ്.ഐ. പള്ളിയില്‍ വച്ച് നടന്ന ജില്ലാ കൂട്ടായ്മയിലും ആത്മായര്‍ സംബന്ധിച്ചു.

ആത്മായ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപദേശം നല്‍കുകയും ആത്മായ സംഘടനയുടെ യോഗങ്ങളില്‍ അനുഗ്രഹപ്രദമായ ദൂതു നല്‍കുകയും എല്ലാവിധ സഹായ സഹകരണവും നല്‍കി ആത്മായരെ നയിക്കുന്ന ബഹുമാനപ്പെട്ട റവ. സാം മാത്യു അച്ചനോടുള്ള നന്ദി അറിയിക്കുന്നു. അതോടൊപ്പം അവശ്യസമയങ്ങളില്‍ എല്ലാ സഹായവും നല്കുന്ന ചര്‍ച്ച് കമ്മറ്റി, സ്ത്രീജനസഖ്യം, യൂത്ത്മൂവ്മെന്‍റ് അംഗങ്ങളോടുള്ള നന്ദിയും അറിയിക്കുന്നു. ആത്മായ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായം തരുന്ന മി. എം. എം. മത്തായിയോടും, മി. ഡി. കെ. തോമസിനോടും ഉള്ള നന്ദി അറിയിക്കുന്നു.

ആത്മായ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അനുഗ്രഹപ്രദവും ഫലപ്രദവും ആകുവാന്‍ അംഗങ്ങളുടെ പ്രാര്‍ത്ഥനയോടുകൂടിയുള്ള സഹകരണം ആവശ്യമാണ്. ആത്മായ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും അനുഗ്രഹപ്രദമാകുവാന്‍ ദൈവം സഹായിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ട് ഉപസംഹരിക്കുന്നു.
ദൈവം നമ്മെ ഓരോരുത്തരേയും അനുഗ്രഹിക്കട്ടെ.

ആത്മായ സംഘടന വാര്‍ഷിക റിപ്പോര്‍ട്ട്

കോടുകുളഞ്ഞി സി.എസ്.ഐ. ക്രൈസ്റ്റ് ചര്‍ച്ച് ആത്മായ സംഘടനയുടെ ഒരു പ്രത്യേക യോഗം 2015 ജൂലൈ 19-ാം തീയതി ഞായറാഴ്ച ആരാധന കഴിഞ്ഞ് റവ. ഡോ. സാം റ്റി. മാത്യു അച്ചന്‍റെ അദ്ധ്യക്ഷതയില്‍ പാരീഷ് ഹാളില്‍ വച്ച് നടന്നു.

ആത്മായ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും യോഗം തീരുമാനിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം ഒരു താല്ക്കാലിക കമ്മറ്റിയെ തെരഞ്ഞെടുത്തു. എല്ലാ മാസത്തിന്‍റെയും രണ്ടാം ഞായറാഴ്ച ആരാധന കഴിഞ്ഞു ആത്മായ സംഘടനയുടെ യോഗം പാരീഷ് ഹാളില്‍ വച്ച് കൂടുവാനും തീരുമാനിച്ചു.

അംഗത്വ ഫീസായ 10 രൂപ കൊടുത്ത് 200 പേര്‍ ആത്മായ സംഘടനയില്‍ അംഗങ്ങളായി ചേര്‍ന്നു. കോടുകുളഞ്ഞി സി.എസ്.ഐ. ക്രൈസ്റ്റ് ചര്‍ച്ചിന്‍റെ ആത്മായ സംഘടന മഹായിടവക ഓഫീസില്‍ രജിസ്ട്രേഷന്‍ ഫീസ് ആയ 50 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്തു.

2015 ആഗസ്റ്റ് 2-ാം തീയതി ആത്മായ ഞായറാഴ്ചയിലെ ആരാധനയില്‍ ആത്മായ സംഘടനാ അംഗങ്ങള്‍ നേതൃത്വം നല്‍കി. അന്നത്തെ കവര്‍ പിരിവിലൂടെ 8700 രൂപ ലഭിച്ചു. ഒക്ടോബര്‍ മാസം 2-ാം തീയതി മുണ്ടക്കയം സി.എസ്.ഐ. ഹോളി ട്രിനിറ്റി പള്ളിയില്‍ വച്ച് നടന്ന മഹായിടവക ആത്മായ ഫെലോഷിപ്പിന്‍റെ വാര്‍ഷിക സമ്മേളനത്തില്‍, ഇടവക വികാരിയും ആത്മായ സംഘടനയുടെ പ്രസിഡന്‍റുമായ റവ. ഡോ. സാം റ്റി. മാത്യു അച്ചന്‍റെ നേതൃത്വത്തില്‍ ആത്മായര്‍ പങ്കെടുത്തു. ഒക്ടോബര്‍ 10-ാം തീയതി ആലാ സി.എസ്.ഐ. പള്ളിയില്‍ വച്ച് നടന്നതായ കോടുകുളഞ്ഞി വൈദിക ജില്ല ആത്മായ ഫെലോഷിപ്പിന്‍റെ നേതൃത്വത്തില്‍ നടത്തപ്പെട്ട ജില്ലാ കൂട്ടായ്മയിലും നമ്മുടെ സഭയില്‍ നിന്നും പങ്കെടുത്തു.

ആത്മായ സംഘടനയായി സഭയിലെ ഏതാനും രോഗികളെയും വാര്‍ദ്ധക്യത്തിന്‍റെ പ്രയാസത്തിലായിരിക്കുന്നവരെയും ആശുപത്രിയിലും, ഭവനത്തിലും സന്ദര്‍ശിക്കുന്നതിന് സാധിച്ചു. ദൈവാനുഗ്രഹത്താല്‍ ഇത് തുടരുവാന്‍ സാധിക്കും എന്ന് കരുതുന്നു.

ആത്മായ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാകുവാന്‍ അംഗങ്ങളുടെ പ്രാര്‍ത്ഥനയോടുകൂടിയുള്ള സഹകരണം ആവശ്യമാണ്. എല്ലാ മാസത്തിന്‍റെയും രണ്ടാം ഞായറാഴ്ച ആരാധന കഴിഞ്ഞ് ആത്മായ സംഘടനയുടെ യോഗം പാരീഷ് ഹോളില്‍ കൂടുമ്പോള്‍ എല്ലാ അംഗങ്ങളും സംബന്ധിക്കുന്നത് അനുഗ്രഹപ്രദമായിരിക്കും.

1 Star2 Stars3 Stars4 Stars5 Stars (7 votes, average: 5.00 out of 5)

Loading ... Loading ...

Download Church History

File Details - Acrobat File
File Size - 28 MB
 
Download Now!

Newsletter

This website is for informative & non-profit purposes. Due care has been taken to check the content posted here. In the rare event, that any content posted here is found to be inappropriate or objectionable, please bring this to our notice.

Back to Top