CHRIST CHURCH VIDYAPITH, KODUKULANJI 2021-22 Report

ക്രസ്റ്റ് ചർച്ച് വിദ്യാപീഠ് എന്ന നമ്മുടെ സി.ബി.എസ്.ഇ. സ്കൂൾ 1999-ൽ 16 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ചു. ക്രസ്റ്റ് ചർച്ച് എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ സൊസെറ്റിയുടെ കീഴിൽ പ്രവർത്തിച്ച് വരുന്ന ഇൗ സ്കൂളിന് 2013-ൽ ആണ് സി.ബി.എസ്.ഇ. അഫിലിയേഷൻ ലഭിച്ചത്. ആദ്യത്തെ പത്താംക്ലാസ്സ് ബാച്ച് 2017, മാർച്ചിൽ 100% വിജയം നേടി. അന്നു മുതൽ തുടർച്ചയായി 100% വിജയം നിലനിർത്തുന്നു.

കോവിഡ്-19 മഹാമാരി വിതച്ച പ്രതിസന്ധിയും അതിലൂടെ ഉളവായ ആശങ്കയോടും കൂടെയാണ് 2021-2022 അദ്ധ്യയന വർഷത്തിന്റെ ആരംഭം. അതോടൊപ്പം 2021 മെയ് മാസത്തിൽ, നമ്മുടെ സ്കൂൾ ഡോമിസീലിയറി കെയർ സെന്റർ ആയി പ്രവർത്തിക്കാൻ ഏറ്റെടുത്തിരിക്കുന്നു എന്ന് ആലാ പഞ്ചായത്തിൽ നിന്ന് അറിയിച്ചു. വളരെയധികം മാനസിക സംഘർഷത്തോടെ, കുട്ടികൾക്ക് പാഠപുസ്തകങ്ങൾ, മറ്റ് പഠന ഉപകരണങ്ങൾ എങ്ങനെ കൊടുക്കും എന്ന് ഭാരപ്പെട്ടു. എന്നാൽ, ഉടൻ തന്നെ സി.എസ്.എെ. ക്രസ്റ്റ് ചർച്ച് കോമ്പൗണ്ടിൽ ഉള്ള യൂത്ത് സെന്റർ, സ്കൂൾ ഒാഫീസിനായി രൂപപ്പെടുത്തിയെടുത്തു. അത് ജൂൺ മാസത്തിൽ തന്നെ പ്രവർ ത്തനം ആരംഭിക്കുകയും ചെയ്തു.

2021 ജൂൺ 2-ാം തീയതി, അദ്ധ്യാനവർഷം ലോക്കൽ മാനേജരായ ബഹുമാനപ്പെട്ട നെബു സ്കറിയ അച്ചന്റെ പ്രാർത്ഥനയോടും അനുഗ്രഹത്തോടും കൂടെ ആരംഭിച്ചു.

2021-2022 അദ്ധ്യാന വർഷം, എൽകെ.ജി. മുതൽ പത്താം ക്ലാസ്സ് വരെ 396 കുട്ടികൾ പഠിക്കുന്നു. പ്രിൻസിപ്പാൾ, ബർസാർ, വെസ് പ്രിൻസിപ്പാൾ, 19 അദ്ധ്യാപകർ, 2 ഒാഫീസ് സ്റ്റാഫ്, 4 ആയമാർ, 3 ഡ്രവർമാർ, 1 സെക്യൂരിറ്റി എന്നിവർ പ്രവർത്തിച്ചു വരുന്നു.

ജൂൺ 2-ാം തീയതി മുതൽ തന്നെ ഒാൺലെൻ പ്ലാറ്റ്ഫോമിൽ കൂടി ക്ലാസ്സുകൾ ചിട്ടയായി നടന്നു. സൂം-മിൽ കൂടെ സ്കൂൾ അസംബ്ലി, പ്രതേ്യക ദിനങ്ങൾ എല്ലാം ഒാൺലെൻ വഴിയായി ആഘോഷിച്ചു.

ജൂൺ 9-ാം തീയതി അഭിവന്ദ്യ ബിഷപ്പ് റെറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാന്റെ അനുഗ്രഹത്തോടും ആശിർവാദത്തോടും കിൻഡർ ഗാർട്ടൻ ക്ലാസ്സുകൾ ആരംഭിച്ചു. ബ്ലസിംഗ് ദി ബ്ലൂമിംഗ് ബഡ്സ് എന്ന പേരിൽ നടത്തിയ പരിപാടിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.

ജൂൺ 9-ാം തീയതി വായനാദിനമായി ആചരിച്ചു. ഡോ. രാജു ഡി., കൃഷ്ണപുരം (റിട്ട. പ്രാഫ. മലയാളം ഡിപ്പാർട്ടമെന്റ്, ഹെന്റി ബെക്കർ കോളേജ്, മേലുകാവ്) മുഖ്യപ്രഭാഷകൻ ആയിരുന്നു. വായനയുടെ ആവശ്യകതയും അതിന്റെ പ്രയോജനവും കുട്ടികൾക്ക് പറഞ്ഞുകൊടുക്കാൻ ഇടയായി.

കോവിഡ് 19 കാലയളവിൽ സ്കൂളിൽ പോകാനാകാതെ, കൂട്ടുകാരെ കാണാനാകാതെ ഇരിക്കുന്ന കുട്ടികൾ ധാരാളം മനാസിക സമ്മർദ്ധം അനുഭവിക്കുന്നു. ഇത് മനസ്സിലാക്കി കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗ് നൽകി. ആലുവ യു.സി. കോളേജ്, സെക്കോളജി വിഭാഗം മേധാവി ശ്രീമതി സെന സൂസന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ഇൗ കോഴ്സിന് വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ അദ്ധ്യാപകർ ക്ലാസ്സുകൾ എടുത്തു. അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, മാതാപിതാക്കൾക്കും, ഡോക്ടർമാരായ നീലിമ രഞ്ജിത്ത്, മാലിനി ആർ., സീന എം. മത്തായി, മേരിക്കുട്ടി പി.ജെ. എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു.

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്കൂളിലെ രണ്ട് കുട്ടികൾക്ക് ശ്രീ. മാത്യു ഉമ്മൻ, തെങ്ങിൽ സംഭാവന ചെയ്ത മൊബെൽ ഫോണുകൾ നൽകി. അതുപോലെ കോവിഡ്-19 മൂലം സാമ്പത്തിക പ്രതിസന്ധിയിലായ സ്കൂളിലെ കുട്ടികൾക്ക് സി.എസ്.എെ. ക്രസ്റ്റ് ചർച്ച് കെത്താങ്ങൾ നൽകി സഹായിച്ചു.
സ്വാതന്ത്ര്യ ദിനം, ഒാണം, അദ്ധ്യാപക ദിനം തുടങ്ങിയവ ഒാൺലെൻ വഴിയായി കുട്ടികളുടെ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ഒക്ടോബർ മാസത്തിൽ പി.ടി.എ. മീറ്റിംഗ് നടത്തി. സ്കൂൾ തുറക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തു. നവംബർ ഒന്നാം തീയതി എല്ലാ മുൻകരുതലുകളും എടുത്ത് ക്ലാസ്സുകൾ ആരംഭിച്ചു. കുട്ടികൾക്ക് ബഹുമാനപ്പെട്ട റോബിൻ മാത്യു ജോൺ അച്ചൻ കൗൺസിലിംഗ് നടത്തി. ആരോഗ്യ പ്രവർത്തകരായ ശ്രീ. അജി കുമാറും, ശ്രീമതി ആഷാ എസ്-ഉം സ്കൂൾ സന്ദർശിക്കുകയും കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകുയും ചെയ്തു. നവംബർ ഒന്നാം തീയതി പത്താം ക്ലാസ്സ് തുടങ്ങി. അതിനുശേഷം ഘട്ടംഘട്ടമായി എല്ലാ ക്ലാസ്സുകളും സാധാരണ ഗതിയിൽ നടന്നു. എൽ.കെ.ജി. കുട്ടികൾക്ക് ഉൗഷ്മളമായ വരവേൽപ്പ് നൽകി.

ഇവിടെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ആയുഷ് ദേവ് തന്റെ മുടി ക്യാൻസർ ബാധിതർക്ക് നൽകി സ്കൂളിനും ദേശത്തിനും മാതൃകയായി. കുട്ടിയെ അനുമോദിക്കുന്നതിനു വേണ്ടി 2022 മാർച്ച് 25-ന് സ്കൂൾ അങ്കണത്തിൽ ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ ബഹുമാനപ്പെട്ട നെബു സ്കറിയ അച്ചൻ, ബർസാർ ശ്രീ. റെജി കുരുവിള എന്നിവർ ചേർന്ന് ആയുഷ് ദേവിന് മൊമെന്റോ നൽകി ആദരിച്ചു. ആലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മുരളീധരൻ നായർ മുഖ്യാതിഥി ആയിരുന്നു.

നവംബർ 13-ാം തീയിതി സ്കൂളിൽ വെച്ച് അഭിവന്ദ്യ ബിഷപ്പ് റെറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ഗവർണിംഗ് കൗൺസിൽ നടത്തുകയുണ്ടായി. സ്കൂൾ വികസനത്തെക്കുറിച്ച് ചർച്ചകൾ നടന്നു. രണ്ട് ഇന്ററാക്ടീവ് പാനലുകൾ വാങ്ങുവാൻ തീരുമാനിക്കുകയും, അതിനുള്ള ക്രമീകരണങ്ങൾ ചെയ്തു തരികയും ചെയ്തു. ആഡിറ്റഡ് അക്കൗണ്ടുകൽ പാസ്സാക്കുകയും ചെയ്തു.

2022 ഏപ്രിൽ ഒന്നാം തീയതി ബർസാർ ആയി ചാർജ്ജെടുത്ത ശ്രീ. റെജി കുരുവിള ഇൗ ചുരുങ്ങിയ കാലഘട്ടത്തിൽ അതും കോവിഡ് -19 എന്ന മഹാമാരിയിൽ കൂടി കടന്നുപോകുന്ന സാഹചര്യത്തിൽ സ്കൂളിൽ ധാരാളം നവീകരണ പ്രവർത്തനങ്ങൽ ചെയ്തു.

2020-2021 കാലയളവിൽ, വിദ്യാലയത്തിന്റെ മുൻഭാഗം മോടിപിടിപ്പിച്ചു. വിദ്യാലയത്തിന് ഒരു പ്രാർത്ഥനാമുറി തയ്യാറാക്കി. 13 പുതിയ ടോയ്ലെറ്റുകൾ നിർമ്മിച്ചു. ഫയർ ആന്റ് സേഫ്റ്റി സുരക്ഷ ക്രമീകരണങ്ങൾ ചെയ്തു.

2021-2022 കാലയളവിൽ മാറുന്ന കാലത്തിനനുസരിച്ച് ആധുനിക രീതിയിൽ ആവശ്യമായ ഇന്റർ-ആക്റ്റീവ് ബോർഡ് ക്ലാസ്സുകൾ സ്ഥാപിച്ചു. നഴ്സറി വിഭാഗവും കുട്ടികളുടെ പാർക്കും, കുട്ടികളെ ആകർഷിക്കാൻ തക്കവണ്ണം വിവിധ വർണ്ണങ്ങളാൽ കലാപരമായി പെയിന്റ് ചെയ്തു. അദ്ധ്യാപകർക്ക് ശമ്പള സ്കെയിൽ രൂപീകരിച്ചു.

രണ്ടു വർഷം കൊണ്ട് സ്കൂളിനെ പുരോഗതിയിലേക്ക് നയിച്ച ശ്രീ റെജി കുരുവിളയ്ക്ക് നന്ദി അർപ്പിക്കുന്നു. സർവ്വേശ്വരൻ എല്ലാ നന്മകളും നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

കോവിഡ് കാലഘട്ടത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുവന്നവർക്ക് കെത്താങ്ങൾ നൽകിയവരെയും അകാലത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ സ്പോൺസർ ചെയ്തു പഠിപ്പിക്കുന്നവരെയും ദെവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

നിത്യതയിലേക്ക് ചേർക്കപ്പെട്ട ശ്രീമതി & ശ്രീ. പി.സി. ജോസഫ് പ്ലാന്തറയിൽ, ശ്രീ. വെ. മാത്യു, ബിജു വില്ല, ശ്രീ. റ്റി.വി. ജോൺ, തുതിക്കാട്ട് പീസ് കോട്ടേജ്് എന്നിവരുടെ ഒാർമ്മയ്ക്കായി വിവിധങ്ങളായ എൻഡോവ്മെന്റുകൾ ഏർപ്പെടുത്തിയ കുടുംബാംഗങ്ങളോടുള്ള നന്ദി അറിയിക്കുന്നു.

സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ നേതൃത്വും കെത്താങ്ങലുകളും തന്ന ബഹുമാനപ്പെട്ട റവ. നെബു സ്കറിയ, റവ. ചാണ്ടി ജോസ്, റവ. ഏബ്രഹാം കുരുവിള, റവ. എം.പി. ജോസഫ്, ഇൗ ഇടവകയിലെ കെക്കാരന്മാർ, ഡയോസിസൻ കൗൺസിൽ അംഗങ്ങൽ, കമ്മിറ്റി അംഗങ്ങൾ, സ്ത്രീജനസഖ്യം, യുവജനപ്രസ്ഥാനം, അൽമായ സംഘടന, വെ.എം.സി.എ., സ്കൂളിന്റെ വളർച്ചയ്ക്ക് സഹായിച്ചവർ തുടങ്ങിയ എല്ലാവരോടുമുള്ള നന്ദി അറിയിച്ചുകൊള്ളുന്നു. കൂടാതെ സ്കൂളിന്റെ ഗവർണിംഗ് കൗൺസിൽ അംഗങ്ങൾക്കും, വർക്കിംഗ് കമ്മിറ്റി അംഗങ്ങൾക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു.

ഇൗ കോവിഡ് 19 എന്ന മഹാമാരിയിൽ നമ്മെയും നമ്മുടെ കുടുംബങ്ങളെയും പരിപാലിച്ചു നടത്തിയ ദെവത്തിന് സ്തുതി സ്തോത്രങ്ങൾ അർപ്പിച്ചുകൊണ്ട് ഇൗ റിപ്പോർട്ട് ഉപസംഹരിക്കുന്നു.

Similar Posts