CHRIST CHURCH VIDYAPITH, KODUKULANJI 2017-18 Report

ക്രൈസ്റ്റ് ചര്‍ച്ച് വിദ്യാപീഠ്, കോടുകുളഞ്ഞി
2017-18 വാര്‍ഷിക റിപ്പോര്‍ട്ട്

കോടുകുളഞ്ഞി ഗ്രാമത്തിന്‍റെ കുന്നിന്‍ നെറുകയില്‍ അഭിമാനത്തിലകവുമായി ക്രൈസ്റ്റ് ചര്‍ച്ച് വിദ്യാപീഠ് സ്ഥിതി ചെയ്യുന്നു. അര്‍പ്പണബോധവും അച്ചടക്കവും മൂല്യബോധവും വിജ്ഞാനവും വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തുകയാണ് ഈ വിദ്യാലയത്തിന്‍റെ ലക്ഷ്യം. 2017 ജൂണ് 1-ാം തീയതി ഈ അദ്ധ്യായന വര്‍ഷത്തെ അച്ചന്‍റെ പ്രാര്‍ത്ഥനയോടും അനുഗ്രഹാശ്ശിസുകളോടും കൂടി ആരംഭിച്ചു. ഇവിടെ നാനൂറിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. പ്ലേ ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെ സി.ബി.എസ്.ഇ. സിലബസ് പ്രകാരം അധ്യായനം നടക്കുന്നു. 25 അദ്ധ്യാപകര്‍, പ്രിന്‍സിപ്പല്‍, ഡയറക്ടര്‍ ഓഫ് അക്കാഡമിക്സ് ആന്‍ഡ് ബര്‍സാര്‍, പി.ആര്‍.ഒ. ക്ലര്‍ക്ക്, 3 ഡ്രൈവര്‍മാര്‍, 5 ആയമാര്‍, 1 സെക്യുരിറ്റി തുടങ്ങിയവര്‍ സേവനം ചെയ്യുന്നു. ഓരോ ദിവസവും അധ്യാപകരുടെ പ്രാര്‍ത്ഥനയും തുടര്‍ന്ന് കുട്ടികളുടെ പ്രാര്‍ത്ഥനയും തുടങ്ങുന്നു. ആഴ്ചയില്‍ രണ്ടു ദിവസം അസംബ്ലി നടത്തുന്നു. വാര്‍ത്തകള്‍ അതതുമാസത്തിന്‍റെ ചിന്താവിഷയം ഇവ കുട്ടികള്‍ അസംബ്ലിയില്‍ നടത്തുന്നു.

സ്കൂള്‍ കോപ്ലംക്സിന്‍റെ ഗ്രൗണ്ട് ഫ്ളോര്‍ എല്ലാ സൗകര്യങ്ങളും കൂടിയ ക്ലാസ്സുമുറികളായി രൂപപ്പെടുത്തി നഴ്സറി സെക്ഷന്‍ അവിടെ ക്ലാസുകള്‍ നടത്തുന്നു.
2017 മെയ് 9-ാം തീയതി റവ. സെന്‍സണ്‍ ചാക്കോ അച്ചന്‍റെ ധ്യാനത്തോടെ അധ്യാപിക റിട്രീറ്റ് നടത്തുകയുണ്ടായി പുതിയ അധ്യായന വര്‍ഷത്തിലേക്ക് ആവശ്യമായ എല്ലാ തയാറെടുപ്പിനും ഉതകുന്നതായുള്ള സന്ദേശം വളരെ പ്രയോജനപ്രദമായിരുന്നു. 2017 ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു. പരിസ്ഥിതി സംരക്ഷണം, അതിന്‍റെ പ്രാധാന്യം ഇവയെക്കുറിച്ച് കുട്ടികള്‍ക്ക് ബോധവത്കരണ ക്ലാസ് നടത്തി. വാര്‍ഡ് മെമ്പര്‍ ശ്രീ. റ്റി.കെ. സോമന്‍ പ്രധാന അതിഥി ആയിരുന്നു.
വൃക്ഷത്തൈകള്‍ കുട്ടികള്‍ നടുകയും ഭൂമിയേയും പ്രകൃതിയേയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു. 2017 ജൂലൈ 4-ാം തീയതി ക്രൈസ്റ്റ് ചര്‍ച്ച് പരീക്ഷ ഹാളില്‍ വച്ച് നടന്ന പ്രത്യേക ചടങ്ങില്‍ പത്താം ക്ലാസില്‍ വിജയിച്ച കുട്ടികളെ ആദരിച്ചു. കഴിഞ്ഞ വര്‍ഷം നൂറും ശതമാനം വിജയം ലഭിക്കുകയുണ്ടായി. ഇപ്പോഴത്തെ കൊല്ലം ഡയോസിന്‍ ബിഷപ്പ് റൈറ്റ് റവ, ഡോ. ഉമ്മന്‍ ജോര്‍ജ്ജ് മീറ്റിംഗിന് അദ്ധ്യക്ഷത വഹിച്ചു. സ്വാശ്രയ സ്കൂളുകളുടെ മാനേജര്‍ ശ്രീ. ജോസ് പായിക്കാട് മീറ്റിംഗ് ഉത്ഘാടനം ചെയ്തു. ആലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി വി.കെ. ശോഭ, വിവിധ ക്ലബുകളുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തി. മീറ്റിംഗില്‍ വിജയികളെ അഭിനന്ദിക്കുകയും ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചവര്‍ക്ക് മെമന്‍റോയും ക്യാഷ് പ്രൈസും നല്കി.

2017 ജൂലൈ 19-ാം തീയതി വായനാദിനമായി ആചരിച്ചു. മാവേലിക്കര ബിഷപ്പ്മൂര്‍ കോളേജ് റിട്ട. പ്രൊഫസര്‍ ശ്രീ. വി.ഐ. ജോണ്‍സണ്‍ പ്രധാന അതിഥി ആയിരുന്നു. പ്രിന്‍സിപ്പല്‍ ശ്രീ. കെ.ജി. സാമുവേല്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീ. റ്റി.കെ. സോമന്‍, ബര്‍സാര്‍ ശ്രീ. ഐപ്പ് ജോണ്‍ തുടങ്ങിയവര്‍ വായനയുടെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.

വായനാദിനത്തോടനുബന്ധിച്ച് വാര്‍ത്തവായന പദ്യപാരായണം തുടങ്ങിയവയില്‍ മത്സരങ്ങള്‍ നടത്തപ്പെട്ടു.

ഈ വര്‍ഷത്തെ പി.റ്റി.എ. വളരെ സജീവമായിരുന്നു. പി.റ്റി.എയുടെ നേതൃത്വത്തില്‍ ഒരു ഫ്ളാഗ് പോസ്റ്റ് നിര്‍മ്മിക്കുകയുണ്ടായി. കൂടാതെ 60 കസേരകളും സംഭാവന നല്‍കി. പി.റ്റി.എ. പ്രസിഡന്‍റ് ശ്രീ. ലെജു ജോസ് ചാണ്ടിയോടും വൈസ് പ്രസിഡന്‍റ് ശ്രീമതി ശാലിനി രത്നത്തോടും എക്സിക്യൂട്ടീവ് അംഗങ്ങളോടുമുള്ള നന്ദി അറിയിക്കുന്നു.
2017 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു റവ. സാം മാത്യു കെ. അച്ചന്‍ പതാക ഉയര്‍ത്തി. കോഴിശ്ശേരില്‍ ലഫ്റ്റ്. കോശി വര്‍ഗ്ഗീസ് മുഖ്യ അതിഥി ആയിരുന്നു. ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ ക്യാപ്റ്റന്‍ ജോയ് വര്‍ഗീസിന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ മാസ്സ് ഡ്രില്‍ അവതരിപ്പിച്ചു. ലഫറ്റ്. കോശി വര്‍ഗ്ഗീസ്, തന്‍റെ ഇന്ത്യന്‍ നേവിയിലെ അനുഭവങ്ങള്‍ കുട്ടികളോട് പങ്ക് വച്ചു. അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി. പി.റ്റി.എ. പ്രസിഡന്‍റ് ശ്രീ. ലെജു ജോസ് ചാണ്ടി കുമാരി കെസിയ ഗ്രേസ് ബിജി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഈ വര്‍ഷത്തെ ഓണാഘോഷം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ഭംഗിയായി നടത്തപ്പെട്ടു. പി.റ്റി.എ. എക്സിക്യൂട്ടീവ് അംഗം ശ്രീ. ചെറിയാന്‍ സി. ജോണ്‍ കുട്ടികള്‍ക്ക് പായസം നല്‍കി. 2017 സെപ്റ്റംബര്‍ 29-ാം തീയതി റൂബെല്ലാ വാക്സിന്‍റെ ആവശ്യകതയെക്കുറിച്ച് ആലാ ഹെല്‍ത്ത് സെന്‍ററിലെ ഡോക്ടര്‍ രക്ഷകര്‍ത്താക്കള്‍ക്കുള്ള ക്ലാസ് എടുക്കുകയും അതിനുശേഷം വാക്സിന്‍ നല്‍കുകയും ചെയ്തു.

ഒക്ടോബറില്‍ ചാരിറ്റിക്ലബ്ബിന്‍റെ ഭാഗമായി നത്തിയ സാന്ത്വനം എന്ന പരിപാടി വിജയകരമായിരുന്നു. കുട്ടികളില്‍ ദയ, കരുണ, മനസ്സിലിവ് ഇവ ഉണ്ടാകുവാനും സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി അവരെ സഹായിക്കാനുള്ള മനോഭാവം ഉണ്ടാകുവാനും ഇത് സഹായിക്കുന്നു. കുട്ടികളില്‍ നിന്നും മറ്റു സന്‍മനുസ്സുകളില്‍ നിന്നും സ്വരൂപിച്ച് 30000 രൂപ കിഡ്നി ഡയാലിസ് ചെയ്യുന്ന 6 രോഗികള്‍ക്ക് ഒന്നാം ഘട്ടത്തിലും പിന്നീട് 15000 രൂപ സ്വരൂപിച്ച് അവശത അനുഭവിക്കുന്ന 3 രോഗികള്‍ക്കും നല്കുകയുണ്ടായി. ആലപ്പുഴ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ. ജെബിന്‍ പി. വര്‍ഗീസ്, ശ്രീ. ലെജു ജോസ് ചാണ്ടി, റവ. സാം മാത്യു കെ., കൈക്കാരന്മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഈ വര്‍ഷത്തെ പഠനവിനോദയാത്രയുടെ ഭാഗമായി തിരുവനനന്തപുരം പ്ലാനട്ടോറിയം, കാഴ്ച ബംഗ്ലാവ്, വിവേകാനന്ദപാറ, തത്ക്കല കൊട്ടാരം, ബേവാച്ച് തുടങ്ങിയവ കണ്ടു മടങ്ങി. സഹോദയുടെ ടരവീഹമശെേര അരവശല്ലാലിേ ഠലെേ ഉം സി.എസ്.ഐ. ബൈസെന്‍റിനറി സ്കോളര്‍ഷിപ്പും പരീക്ഷയും നടത്തി വിജയികള്‍ക്ക് ക്യാഷ് പ്രൈസും, മെഡലുകളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. സ്കൂള്‍ കലോത്സവം രണ്ടു ദിവസങ്ങളില്‍ നടത്തപ്പെട്ടു. വിജയികളെ സഹോദയ കലോത്സവത്തിന് വിവിധ സ്കൂളുകളില്‍ പങ്കെടുപ്പിച്ചു.

2017 നവംബര്‍ 17-ാം തീയതി സ്പോര്‍ട്ട്സ് നടത്തി. സ്കൂള്‍ ലോക്കല്‍ മാനേജര്‍ റവ. സാം മാത്യു കെ. സ്പോര്‍ട്സ് മീറ്റ് ഉത്ഘാടനം ചെയ്തു. വിശിഷ്ഠാതിഥി വെണ്‍മണി എസ്.ഐ. ഡോ. ബി. അനീഷ് പതാക ഉയര്‍ത്തുകയും സ്പോര്‍ട്ട്സിവ്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിക്കുകയും ചെയ്തു. 2017 ഡിസംബര്‍ 22-ാം തീയതി ക്രിസ്തുമസ് കരോള്‍ നടത്തി. കുട്ടികളുടെ മനോഹര കരോള്‍ ഗാനങ്ങളും ഡാന്‍സും , ടാബ്ലോയും അവതരിപ്പിച്ചു.
2018 ജനുവരി 19-ാം തീയതി സ്കൂള്‍ വാര്‍ഷികാഘോഷം സി.എസ്.ഐ. ക്രൈസ്റ്റ് ചര്‍ച്ച് പാരീഷ് ഹാളില്‍ വച്ച് ലോക്കല്‍ മാനേജരായ സാം മാത്യു കാവുങ്കല്‍ അച്ചന്‍റെ അദ്ധ്യക്ഷതിയില്‍ സമുന്നതമായി നടത്തപ്പെട്ടു. സി.എസ്.ഐ. മദ്ധ്യകേരള ഡയോസിസന്‍റ് രജിസ്ട്രര്‍ ശ്രീ. ജേക്കബ് ഫിലിപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.എസ്.ഐ. അംഗവും ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി. യും ആയി ശ്രീ. അനീഷ് വി. കോര മുഖ്യ അതിഥി ആയിരുന്നു. സ്വാശ്രയ സ്കൂളുകളുടെ മാനേജരായ ശ്രീ. ജോസ് പായിക്കാട് മുഖ്യപ്രഭാഷണം നടത്തി. ശ്രീ. ജെ. ജോണ്‍സണ്‍, ശ്രീ. ഐപ്പ് ജോണ്‍, ശ്രീ. ലിജു ജോസ് ചാണ്ടി, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടത്തപ്പെട്ടു.

Passing the torch ceremony: 2018 മാര്‍ച്ച് 7-ാം തീയതി 12 വര്‍ഷത്തെ പഠനത്തിനുശേഷം പത്താ ക്ലാസില്‍ നിന്നും വിട പറയുന്ന കുട്ടികള്‍ റവ. സാം മാത്യു അച്ചന്‍റെ പ്രാര്‍ത്ഥനയോടും അനുഗ്രഹശിസ്സുകളോടും അടുത്ത അധ്യായന വര്‍ഷത്തിലെ കുട്ടികള്‍ക്ക് വിജ്ഞാന ദീപം കൈമാറി.
മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. എം. വി. ജോര്‍ജ്ജ് കുട്ടികള്‍ക്ക് ആവശ്യമായ ഉപദേശങ്ങളും അനുഗ്രഹങ്ങളും നല്കി. അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും വന്നു ചേര്‍ന്ന ഏവരുടേയും അനുഗ്രഹങ്ങളോടെ കുട്ടികളെ യാത്രയാക്കി. വളരെ വികാരനിര്‍ഭരവും ഊഷ്മളവും ആയ ചടങ്ങായിരുന്നു.
അധ്യാപകര്‍ക്കായുള്ള ടീച്ചേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം, കപ്പാസിറ്റി ബില്‍ഡിംഗ് പ്രോഗ്രാം തുടങ്ങിയവയില്‍ അധ്യാപകര്‍ പങ്കെടുത്തു. മുന്‍ പ്രിന്‍സിപ്പല്‍ ശ്രീ. റ്റി.വി. ജോണ്‍ സാറിന്‍റെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്‍റെ മക്കള്‍ ഒരു എന്‍ഡോവ്മെന്‍റ് ഏര്‍പ്പെടുത്തി. പത്താം ക്ലാസിലെ ബെസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡന്‍റിനുള്ള ഈ എന്‍ഡോവ്മെന്‍റ് അവാര്‍ഡ് ഏര്‍പ്പെടുത്തിയ ശ്രീ. ജോണ്‍സി ജോണിനോടും കുടുംബത്തോടുമുള്ള നന്ദി അറിയിക്കുന്നു.
ശ്രീ. വൈ. മാത്യു മെമ്മോറിയല്‍ സ്കോളര്‍ഷിപ്പും, പ്ലാന്തറയില്‍ പി.സി. ജോസഫ് മെമ്മോറിയല്‍ സ്കോളര്‍ഷിപ്പും ഈ വര്‍ഷവും വിവിധ കുട്ടികള്‍ക്ക് നല്കുകയുണ്ടായി. എന്‍ഡോവ്മെന്‍റ് ഏര്‍പ്പെടുത്തിയ കുടുംബാംഗങ്ങളെ നന്ദിയോടെ ഓര്‍ക്കുന്നു. ഈ അദ്ധ്യായന വര്‍ഷം പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിച്ച ശ്രീ. കെ.ജി. സാമുവേല്‍ സാറിനോടുള്ള നന്ദി അറിയിക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി സേവനം അനുഷ്ഠിച്ച ബെര്‍സാര്‍ ഐപ്പ് ജോണ്‍ സാറിന്‍റെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് നന്ദി പറയുന്നു.

ഇപ്പോള്‍ ശ്രീ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് ഡയറക്ടര്‍ ഓഫ് അക്കാഡമിക് ആന്‍റ് ബര്‍സാര്‍ ആയി ചുമതല നിര്‍വ്വഹിക്കുന്നു. രക്ഷകര്‍ത്താക്കളുടേയും ഇടവകജനങ്ങളുടേയും നല്ലവരായ നാട്ടുകാരുടേയും സഹകരണം സ്കൂളിന്‍റെ വളര്‍ച്ചയ്ക്ക് സഹായകരമായി സ്കൂളിന്‍റെ സുഗമമായ നടത്തിപ്പിനു വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശവും നേതൃത്വവും നല്കി അനുഗ്രഹിച്ച ലോക്കല്‍ മാനേജര്‍ റവ. സാം മാത്യു കെ., റവ. ചാണ്ടി ജോസ്, ചര്‍ച്ച് വാര്‍ഡന്മാര്‍ ശ്രീ. കോശി വര്‍ഗ്ഗീസ്, ശ്രീ. ജെ. ജോണ്‍സണ്‍ , മറ്റ് കമ്മറ്റി അംഗങ്ങള്‍, വൈ. എം.സി.എ, സ്ത്രീജനസഖ്യം, യൂത്ത്മൂവ്മെന്‍റ് സ്കൂളിന്‍റെ പണിക്കായി സംഭാവനകള്‍ നല്കി സഹായിച്ചവര്‍ തുടങ്ങി എല്ലാവരോടുമുള്ള നന്ദി അറിയിക്കട്ടെ. ഈ വര്‍ഷത്തില്‍ ഇത്രത്തോളം പരിപാലിച്ച ദൈവത്തിന് സ്തുതി സ്തോത്രങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ട് ഉപസംഹരിച്ചുകൊള്ളുന്നു.

Similar Posts