കർത്താവിൽ പ്രിയരേ
നമ്മുടെ ഈ വർഷത്തെ ആദ്യഫല സമർപ്പണം 2023 ഡിസംബർ 1 വെള്ളി, 2 ശനി ദിവസങ്ങളിൽ നടക്കുന്നതാണ്. വിശദമായ നോട്ടീസും കവറുകളും എല്ലാ ഭവനങ്ങളിലും എത്തിയിട്ടുണ്ട് എന്ന് കരുതുന്നു. ഏതെങ്കിലും ഭവനത്തിൽ ലഭിച്ചിട്ടില്ലങ്കിൽ ദയവായി അറിയിക്കുക.

ഡിസംബർ 1 വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണി മുതൽ ആദ്യഫല ശേഖരണത്തിനായി വാഹനം പുറപ്പെടുന്നതാണ്. അതാതു ഭാഗങ്ങളിൽ നിശ്ചയിച്ചിരിക്കുന്ന വീടുകളിൽ സാധനങ്ങൾ എത്തിക്കേണ്ടതാണ്. വാഴയിലകൾ കൂടി കരുതണം എന്ന് ഓർമ്മിപ്പിക്കട്ടെ. തുടർന്ന് ആദ്യഫലശേഖരണം 7:30നു സന്ധ്യാരാധനയോടെ സമാപിക്കുന്നതാണ്.

2 ശനിയാഴ്ച രാവിലെ 7:30നു ആദ്യഫല സ്‌തോത്രശുശ്രൂഷ ദൈവാലയത്തിൽ നടത്തുന്നതാണ്. 9 നു പ്രഭാത ഭക്ഷണത്തിനു ശേഷം ലേലം ആരംഭിക്കുന്നതുമാണ്. കുട്ടികൾക്കായി യുവജനപ്രസ്ഥാനം ഗെയിം സ്റ്റാളും ഒരുക്കുന്നതാണ്. എല്ലാവരും ആദ്യാവസാനം പങ്കെടുക്കാൻ ഒരുങ്ങി വരണമേ, എല്ലാവര്ക്കും ഉച്ചഭക്ഷണവും ക്രമീകരിക്കുന്നതാണ്. വരുമാനമുള്ള എല്ലാവരും കുറഞ്ഞത് ഒരു ദിവസത്തെ വരുമാനമെങ്കിലും നൽകിയെങ്കിൽ മാത്രമേ ഈ വർഷത്തെ ടാർഗറ്റ് ആയ 8 ലക്ഷം രൂപ സമാഹരിക്കാൻ കഴിയുകയുള്ളു.

ആരാധനയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്കായി യൂടുബിൽ ലൈവ് നൽകുന്നതാണ്. ലേലത്തിൽ ഓൺലൈൻ ആയി പങ്കെടുക്കാനുള്ള അവസരവും ഉണ്ടായിരിക്കും. അതിനുള്ള ലിങ്ക് പിന്നാലെ നൽകുന്നതാണ്. ഓൺലൈനായി പണം ട്രാൻസ്ഫർ ചെയ്യുന്നവർക്കായി പള്ളിയുടെ അക്കൗണ്ട് നമ്പർ നൽകുന്നു. SB A/C 12020100000375. IFSC : FDRL0001202 . പണം ട്രാൻസ്ഫർ ചെയ്താലുടൻ തന്നെ ഇടവകവികാരിയുടെ വാട്ട്സ്ആപ്പ് നമ്പറിൽ (+91 70120 86849) പേരും വീട്ടുപേരും നൽകുന്ന തുകയും കാണിച്ചു മെസേജിടുന്നത് ഉപകാരമാണ്.

“ഒരുത്തനു മനസൊരുക്കം ഉണ്ടെങ്കിൽ പ്രാപ്തിയില്ലാത്തതു പോലെയല്ല, പ്രാപ്തിയുള്ളതു പോലെ കൊടുത്താൽ അവനു ദൈവപ്രസാദം ലഭിക്കും” 2 കൊരിന്തിയർ 8:12 .

സഭയുടെ വിവിധ വികസന പ്രവർത്തനങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും ആവിശ്യമായ വിഭവ സമാഹരണത്തിനു എല്ലാ സഭാവിശ്വാസികളുടെയും ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു. ദൈവം നമുക്ക് നൽകിയിരിക്കുന്ന അനുഗ്രഹങ്ങളെ പങ്കിടുവാൻ നമുക്കൊരുങ്ങാം.

സ്നേഹപൂർവം അച്ചൻ

Similar Posts