Happy New Year
കർത്താവിൽ പ്രിയമുള്ളവരേ,

ആണ്ടവസാന – പുതുവത്സര ശുശ്രുഷ 2020 ഡിസംബർ 31 വ്യാഴാഴ്‌ച്ച രാത്രി 11 മണിക്കും പുതുവത്സര ശുശ്രുഷ, 2021 ജനുവരി 01 വെള്ളിയാഴ്ച രാവിലെ 8 മണിക്കും (ഉടമ്പടി ശുശ്രുഷയോടെയും) വിശുദ്ധസംസർഗ ശുശ്രുഷയോടെയും നടത്തപ്പെടും. നാളെ രാത്രി 11 മണിക്കുള്ള ശുശ്രുഷ ലൈവ് സ്ട്രീമിങ് ആയിട്ടും ക്രമീകരിക്കുന്നതാണ്.
താഴെ പറയുന്ന കാര്യങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണ്:

1. കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചു ഗവണ്മെന്റ് നിർദ്ദേശനുസരണം ഉള്ള ആളുകളുടെ എണ്ണം മാത്രമേ ദൈവാലയത്തിൽ ഉണ്ടാകാൻ പാടുള്ളു. അതിനാൽ അത്യാവശ്യം ഉള്ളവർ’ മാത്രം ആരാധനയിൽ സംബന്ധിക്കുക.
ലൈവ് സ്ട്രീമിങ് സഹായിക്കുന്നവരും, ഗായകസംഘത്തിലെ ചുരുക്കം അംഗങ്ങളും, ആരാധനയുടെ വിവിധ ഭാഗങ്ങൾ എടുക്കുന്നവരും, കൂടാതെ കുറച്ചു ആളുകൾക്കും കൂടി മാത്രമേ ആരാധനയിൽ സംബന്ധിക്കുവാൻ സാധിക്കുകയുള്ളല്ലോ.
ആയതിനാൽ എല്ലാവരുടെയും സഹകരണം വിനയത്തോടെ അഭ്യർത്ഥിക്കുന്നു.

2. ആരാധനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ, വ്യാഴാഴ്‌ച്ച ഉച്ചക്ക് 12 മണിക്ക് മുമ്പായി നിർബന്ധമായും ഇടവകപ്പട്ടക്കാരനെ (Mob. 8310724715) വിളിച്ച് അറിയിക്കേണ്ടതാണ്.

3.തൊട്ടു മുൻപുള്ള ആരാധനകളിൽ സംബന്ധിച്ചവർ മറ്റുള്ളവർക്കു കൂടി അവസരം നൽകുക.

4. വർഷാവസാന ശുശ്രുഷയുടെ ലൈവ് സ്ട്രീമിങ്, യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും ഉണ്ടായിരിക്കും.

5. ഏതെങ്കിലും വിധത്തിൽ രോഗം ഉള്ളവർ ആരാധനയിൽ സംബന്ധിക്കാതിരിക്കുമല്ലോ. 65 വയസ്സിനു മുകളിൽ പ്രായം ഉള്ളവരും 10 വയസ്സിനു താഴെ പ്രായം ഉള്ളവരും ആരാധനയിൽ സംബന്ധിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല.
പനി, ചുമ, ജലദോഷം തുടങ്ങിയ ബുദ്ധിമുട്ടുള്ളവർ ( വീട്ടിൽ മറ്റുള്ളവർക്ക് അങ്ങനെ പ്രയാസം ഉണ്ടെങ്കിൽ പോലും ) ദയവായി സംബന്ധിക്കരുത്.

6. ആരാധനയിൽ പങ്കെടുക്കുന്നവർ നിർബന്ധമായും ദേവാലയത്തിൽ ക്രമീകരിച്ചിരിക്കുന്ന രജിസ്റ്ററിൽ പേര് രേഖപ്പെടുത്തുകയും, temperature നോക്കി സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കി ദേവാലയത്തിൽ പ്രവേശിക്കുകയും, സാമൂഹിക അകലം പാലിച്ച് ആരാധനയിൽ സംബന്ധിക്കേണ്ടതാണ്

7. പാഠഭാഗം വായിക്കുവാൻ നിയോഗിക്കപ്പെട്ടവർ അവരവർ തന്നെ വേദപുസ്തകം കൊണ്ടുവരികയും ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്, വേദപുസ്തകം, പാട്ടുപുസ്തകങ്ങൾ എന്നിവ പരസ്പരം കൈമാറുവാൻ പാടുള്ളതല്ല.

8. ആരാധനയ്ക്കു ശേഷം ദേവാലയ പരിസരത്ത് കൂടി നിന്ന് സംസാരിക്കുവാൻ അനുവാദം ഉണ്ടായിരിക്കുകയില്ല.

9. ആരാധന തുടങ്ങുന്നതിനു 5 മിനിറ്റ് മുമ്പായി മാത്രമേ ദേവാലയത്തിന് ഉള്ളിൽ പ്രവേശിക്കുവാൻ അനുവാദമുള്ളൂ. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

10. ദൈവാലയത്തിൽ വരുന്ന എല്ലാവരും മാസ്ക് നിർബന്ധമായും വെക്കേണ്ടതാണ്. മാസ്ക് ഇല്ലാത്ത ആരെയും ദൈവാലയത്തിൽ കയറ്റുന്നതല്ല.

11. പാദരക്ഷകൾ അവരവരുടെ വാഹനങ്ങളിലോ പ്രത്യേകമായ സ്ഥലങ്ങളിലോ സൂക്ഷിക്കുക.

12. ദൈവാലയത്തിന്റെ മുൻവാതിലിൽ കൂടി (പടിഞ്ഞാറെ വാതിൽ) അകത്തു പ്രവേശിക്കുകയും മുൻ ഭാഗത്തെ ഇരു വശങ്ങളിലുമുള്ള (സൈഡ് വിംഗ് ) വാതിലുകളിൽ കൂടി പുറത്തു പോവുകയും ചെയ്യാവുന്നതാണ്.

13. ജന്മദിന, വിവാഹ വാർഷിക സ്തോത്ര ശുശ്രുഷക്കായി മുട്ടുകുത്തുന്നവരും തിരുവത്താഴത്തിനായി വരുന്നവരും സാമൂഹിക അകലം പാലിക്കേണ്ടതാണ്.

എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു.
ദൈവം നമ്മെ കാത്തു സൂക്ഷിക്കുമാറാകട്ടെ.

സ്നേഹത്തോടെ,
നെബു അച്ചൻ

Similar Posts