
നമ്മുടെ വി ബി എസ് 31.03.2025 തിങ്കളാഴ്ച പ്രാർത്ഥനയോടെ ആരംഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു. 126 കുട്ടികളും 18 അധ്യാപകരും 12 വോളന്റീയർമാരും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു.
വി.ബി.എസ്സ് സമാപന ദിവസമായ ഏപ്രില്‍ 9-ാം തീയതി ഉച്ചകഴിഞ്ഞ് 4.30 പി.എം.ന് നടന്നതായ വി.ബി.എസ് റാലി വളരെ സന്തോഷകരവും കുഞ്ഞുങ്ങളുടെ ആത്മീയ വളര്‍ച്ചയേ വിളിച്ചറിയിക്കുന്നതുമായിരുന്നു. സമാപന യോഗം വളരെ അനുഗ്രഹമായിരുന്നു. കുഞ്ഞുങ്ങുങ്ങളുടെ വിവിധ കലാപരിപാടികള്‍ യോഗത്തിന് മാറ്റുകൂട്ടി.എല്ലാദിവസവും രാവിലെ 8 മണിക്ക് ടീച്ചേഴ്സിന് വേണ്ടി ധ്യാനയോഗങ്ങള്‍ നടത്തപ്പെട്ടു. 8.30 മുതല്‍ 9.15 വരെ ആക്ഷന്‍ സോങ്ങും, ഗാനപരിശീലനവും നടന്നു. 9.15 മുതല്‍ വേദപഠനവും നടന്നു. ഇടവേളയില്‍ കൂട്ടുകാര്‍ക്ക് ലഘുഭക്ഷണവും പാനീയവും നല്കി. 11 മുതല്‍ 11.30 വരെ കുഞ്ഞുങ്ങള്‍ക്കായുള്ള ധ്യാനയോഗവും നടന്നു. വി. ബി. എസ്സിന്റെ വിജയത്തിനായി സാമ്പത്തികമായും, പ്രാര്‍ത്ഥനയാലും സഹകരിക്കുകയും സഹായിക്കുകയും ചെയ്ത ഏവേരാടും നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളട്ടെ.
VBS 2025 FINAL DAY RALLY