
കോടുകുളഞ്ഞി സി.എസ്.ഐ. ക്രൈസ്റ്റ് ചർച്ച് യുവജനപ്രസ്ഥാനത്തിന്റെ 2023-2024 വർഷത്തെ വാർഷിക പൊതുയോഗം 2024 ജൂൺ 23 ഞായറാഴ്ച്ച ഉച്ച കഴിഞ്ഞു 5 മണിക്ക് നമ്മുടെ ദൈവാലയത്തിൽ വച്ചു നടത്തപെട്ടു. ഇടവക വികാരിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ വന്നു ചേർന്ന ഏവരെയും ശ്രീ. നീൽ ജോർജ്ജ് ചെറിയാൻ സ്വാഗതം ചെയ്ത് സംസാരിച്ചു.
മുൻയോഗ മിനിറ്റ്സ് കുമാരി ആൻസി മേരി ഫിലിപ്പ് വായിച്ചു. തുടർന്ന് ശ്രീ. ബിജിൻ ബിജു 2023-2024 വർഷത്തെ വാർഷിക റിപ്പോർട്ടും ശ്രീ. സജിത്ത് എം. ജോൺ വാർഷിക കണക്കും അവതരിപ്പിക്കുകയും യോഗം അംഗീകരിക്കയും ചെയ്തു.
ശേഷം 2024-2025 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് – റവ. ജോബി വർഗീസ് ജോയി
വൈസ് പ്രസിഡന്റ് – ശ്രീ. ബിജിൻ ബിജു
സെക്രട്ടറി – ശ്രീ. നെവിൻ മാത്യു ചെറിയാൻ
ജോയിന്റ് സെക്രട്ടറി – കുമാരി ആൻസി മേരി ഫിലിപ്പ്
ട്രഷറർ – ശ്രീ. സജിത്ത് എം. ജോൺ
കമ്മിറ്റി അംഗങ്ങൾ
ശ്രീ. എബിൻ ഷിബു
ശ്രീ. ജോ വർഗീസ് ഏബ്രഹാം
ശ്രീ. നോയൽ ജോർജ്ജ് ചെറിയാൻ
കുമാരി ഷാലിൻ സാമുവൽ
കുമാരി ലെയ എൽസ തോമസ്
കൗൺസിൽ അംഗങ്ങൾ
ശ്രീ. അശ്വിൻ ജോർജ്ജ് മാത്യു
ശ്രീ. നീൽ ജോർജ്ജ് ചെറിയാൻ
ശ്രീ. അൻവിൻ കുരുവിള സെസിൽ
കുമാരി ആൻ മിറിയം ഏബ്രഹാം
ശ്രീമതി ആഷ്ലി എ തോമസ്
നിയുക്ത സെക്രട്ടറി ശ്രീ. നെവിൻ മാത്യു ചെറിയാൻ എവർക്കും നന്ദി അറിയിച്ചു. കുമാരി ലെയ എൽസ തോമസിന്റെ പ്രാർത്ഥനയോടും ജോബി അച്ചന്റെ ആശിർവാദത്തോടെയും യോഗം സമാപിച്ചു.
പോയ വർഷം പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ച ഓരോ ഭാരവാഹികളോടുമുള്ള നന്ദി അറിയിക്കുന്നു. വരും വർഷത്തിൽ കൂടുതൽ നന്നായി പ്രവർത്തിക്കുവാൻ പുതിയ കമ്മിറ്റിക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.