CMS UPS, KODUKULANJI 2021-22 Report

“”ഒാരോരുത്തനു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദെവകൃപയുടെ നല ഗൃഹവിചാരകാരി അതിനെക്കൊ് അനേ്യാന്യം ശുശ്രൂഷിപ്പിൻ” (1 പത്രാസ് 4:10).

2021-2022 വര്‍ഷത്തെ അദ്ധ്യയനം 2021 ജൂണ്‍ 1-ാം തീയതി ഓണ്‍ലൈന്‍ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. തന്നാണ്ടില്‍ 8 അദ്ധ്യാപകരും 1 ഓഫീസ് അസിസ്റ്റന്‍റും സേവനം അനുഷ്ഠിക്കുന്നു. നേഴ്സറി ക്ലാസുകള്‍ ശ്രീമതി ബിന്‍സി തോമസും, ശ്രീമതി ദീപ ആര്‍. നായരും കൈകാര്യം ചെയ്യുന്നു. കമ്പ്യൂട്ടര്‍ സംബന്ധമായ പ്രവര്‍ത്തനങ്ങളും ബിന്‍സി കൈകാര്യം ചെയ്യുന്നു. ശുചീകരണ-ഉച്ചഭക്ഷണ തൊഴിലാളിയായി ശ്രീമതി ജോളി മാത്യു പ്രവര്‍ത്തിക്കുന്നു.

വിക്ടേഴ്സ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസിന്‍റെ തുടര്‍ച്ചയായി അദ്ധ്യാപകര്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നല്‍കുകയും ഗൂഗിള്‍ മീറ്റ് മുഖേന ക്ലാസ്സ് എടുക്കുകയും ചെയ്തു. നവംബര്‍ മാസത്തോടുകൂടി സ്കൂള്‍ തുറന്നു വ്രവര്‍ത്തിച്ചു. വായനാദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം, തുടങ്ങിയ ദിനാ ചരണങ്ങളും ഓണം, ക്രിസ്തുമസ്സ്, സ്കൂള്‍ വാര്‍ഷികം എന്നീ ആഘോഷങ്ങളും നടത്തി.

2021-2022 വര്‍ഷത്തില്‍ 17 കുട്ടികള്‍ക്കായി 12 സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി. അതില്‍ 2 എണ്ണം കോടുകുളഞ്ഞി സി.എസ്.ഐ. ക്രൈസ്റ്റ് ചര്‍ച്ച് വാര്‍ഡനായി പ്രവര്‍ത്തിക്കുന്ന ശ്രീ. നൈനാന്‍ ഉമ്മന്‍ നല്‍കി. 1 സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക യുവജനപ്രസ്ഥാനം നല്‍കി. 1 കോടുകുളഞ്ഞി വൈ.എം.സി.എ. നല്‍കി.

75-ാം സ്വാതന്ത്ര്യദിനാഘോവുമായി ബന്ധപ്പെട്ട് സ്കൂള്‍ തലത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടികളെ ഉപജില്ലാതലത്തിലും ജില്ലാതലത്തിലും പങ്കെടുപ്പിച്ചു. 2021-22-ല്‍ ലോക്ഡൗണ്‍ ആക്റ്റിവിറ്റീസിന് എം.കെ.ഡി.റ്റി.എ.-യുടെ പുര സ്ക്കാരം ലഭിച്ചു.

ഗവണ്മെന്‍റില്‍ നിന്ന് ഗ്രാന്‍റുകള്‍, സൗജന്യപാഠപുസ്തകം, യൂണിഫോം, ഭക്ഷ്യ കിറ്റുകള്‍, അരി എന്നിവ നല്‍കി. 2021-22 വര്‍ഷം സ്കൂളിന് എസ്.എസ്.കെ. ഫണ്ടില്‍ നിന്നും 10000/-രൂപ ശലഭോധ്യാനത്തിനായി ലഭിച്ചു. ശലഭോധ്യാന ത്തിന്‍റെ പ്രവര്‍ ത്തനം ആരംഭിച്ചു. പഞ്ചായത്ത് ഫണ്ടില്‍ നിന്നും 2 ടോയ്ലെറ്റ് സ്കൂളിന് ലഭിച്ചു.

സ്കൂള്‍ പരിസരം തൊഴിലുറപ്പുകാരുടെ സേവനത്തില്‍ വൃത്തിയാക്കി. സ്കൂള്‍ കെട്ടിടം സ്കൂള്‍ തുറക്കുന്നതിനു മുന്നോടിയായി അദ്ധ്യാപകരുടെ നേതൃത്വത്തില്‍ ശുചിയാക്കി. കുട്ടികള്‍ക്ക് യാത്രാ സൗകര്യത്തിനുള്ള വാഹനത്തിന്‍റെ അറ്റുകുറ്റ പ്പണികള്‍ തീര്‍ത്ത് വാഹനം ഗതാഗതയോഗ്യമാക്കി.

റവ. നെബു സ്കറിയ അച്ചന്‍റെ നേതൃത്വത്തില്‍ മീറ്റിംഗുകള്‍ കൂടി. അച്ചന്‍റെ നിര്‍ദ്ദേശങ്ങള്‍ സ്കൂളിന്‍റെ ഉന്നമനത്തിന് സഹായകമായി.
റിപ്പോര്‍ട്ട് വര്‍ഷം സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ കൈത്താങ്ങലുകള്‍ തന്ന ബഹുമാനപ്പെട്ട ഇടവക വികാരി, ചര്‍ച്ച് കമ്മറ്റി എന്നിവരോടുള്ള നന്ദി അറിയിക്കുന്നു. സ്കൂളിന് എന്‍ഡോവ്മെന്‍റ് നല്‍കുന്നവരോടുമുള്ള നന്ദിയും അറിയിക്കുന്നു. സര്‍വ്വോപരി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രേരകശക്തിയായ ദൈവത്തിന് നന്ദി അര്‍പ്പിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ട് ഉപസംഹരിക്കുന്നു.

ലീനാ തങ്കച്ചന്‍
(ഹെഡ്മിസ്ട്രസ്)

Similar Posts