സി എസ് ഐ ക്രൈസ്റ്റ് ചർച്ച് കോടുകുളഞ്ഞി സപ്ത രജത ജൂബിലി ആഘോഷങ്ങൾ (175-ാം വാര്‍ഷികം)
ഇടവകയുടെ ഒരു വർഷം നീണ്ടു നിന്ന 175-ാം വാര്‍ഷിക ആഘോഷങ്ങളുടേയും പദ്ധതികളുടേയും സമാപനവും ജൂബിലി ആഘോഷവും മോഡറേറ്റർ തിരുമേനിക്ക് സ്വീകരണവും 2017 മെയ് 28 ഞായർ ഉച്ച കഴിഞ്ഞ് 2 മുതൽ നടത്തപ്പെടുന്നതാണ്.
2 മണിക്ക് അഭിവന്ദ്യ തിരുമേനിയെ ചമ്മത്ത്മൂക്കിൽ നിന്നും ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കുന്നതും തുടർന്ന് ബാങ്ക് പടിയിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആലയത്തിലേക്ക് ആനയിക്കുന്നതുമാണ്.
3 മണിക്ക് സ്തോത്ര ശുശ്രഷയും സ്ഥിരീകരണ ശുശ്രഷയും വിശുദ്ധ സംസർഗ്ഗ ശുശ്രഷയും നടത്തപ്പെടുന്നതാണ്. തുടർന്ന് നടത്തപ്പെടുന്ന പൊതു സമ്മേളനത്തിൽ രാഷ്ട്രിയ , സാമൂഹ്യ, സഭാ നേതാക്കന്മാർ പങ്കെടുക്കുന്നതാണ്.
ഇടവകയിൽ സേവനം അനുഷ്ഠിച്ച എല്ലാ പട്ടക്കാരേയും നമ്മുടെ ഇടവകാംഗങ്ങളായ എല്ലാ അച്ചന്മാരേയും പ്രത്യേകം ക്ഷണിക്കുന്നതാണ്.
6:30pm പൊതു സമ്മേളനം
അദ്ധ്യക്ഷൻ: മോസ്റ്റ് റവ. തോമസ് കെ. ഉമ്മൻ തിരുമേനി
(സി.എസ്.ഐ മോഡറേറ്റര്‍ & ബിഷപ്പ്, മദ്ധ്യ കേരള മഹായിടവക)
ഉദ്ഘാടനം: ശ്രീ. പിണറായി വിജയന്
(ബഹു : കേരള മുഖ്യമന്ത്രി)
അനുഗ്രഹപ്രഭാഷണം: മോസ്റ്റ് റവ ഡോ ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത.
(മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത)
മോസ്റ്റ് റവ. ഡോ. ജോഷ്യ മാർ ഇഗ്നാത്തിയോസ്
(മലങ്കര കത്തോലിക്ക സഭ, മാവേലിക്കര രൂപത)
H.G.തോമസ് മാർ അത്താനാസിയോസ് മെത്രാപ്പൊലീത്ത
(ഓർത്തഡോക്മസ് സഭ, ചെങ്ങന്നൂര്‍ ഭദ്രാസനം)
റൈറ്റ് റവ തോമസ് സാമുവേല്‍ തിരുമേനി
( മുൻ അദ്ധ്യക്ഷൻ, മദ്ധ്യ കേരള മഹായിടവക)
സി എസ് ഐ ക്രൈസ്റ്റ് ചർച്ച് കോടുകുളഞ്ഞി സപ്ത രജത ജൂബിലി ആഘോഷങ്ങളിൽ താങ്കൾ സകുടുംബം സദയം പങ്കെ5ുക്കണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.