CMS UPS, KODUKULANJI 2012-13 Report

യഹോവ എന്റെ ഇടയനാകുന്നു എനിയ്‌ക്കു മുട്ടുണ്ടാകയില്ല” (സങ്കീ.23:1)

2012 – 13 വര്‍ഷത്തെ അദ്ധ്യയനം ജൂണ്‍ മാസം 4 ാം തീയതി സി.എസ്‌.ഐ കൈ്രസ്റ്റ്‌ ചര്‍ച്ചില്‍ വെച്ച്‌ ഇടവക വികാരിയും ലോക്കല്‍ മാനേജരുമായ വെരി. റവ. ജയിക്കബ്‌ പി.ശാമുേവല്‍ അച്ചന്റെ പ്രാര്‍ത്ഥനേയാടെ ആരംഭിച്ചു. പതിവായി 9.20 ന്‌ അദ്ധ്യാപകരുടെ പ്രാര്‍ത്ഥനയും 9.30 ന്‌ വേദപഠന ക്ലാസ്സുകളും നടത്തുന്നു. 8 അദ്ധ്യാപകരും ഒരു പ്യൂണും സേവനം ചെയ്യുന്നു. ഹെഡ്‌മിസ്‌ട്രസ്സായി ശ്രീമതി സിസ്സി സാമുേവല്‍ സേവനമനുഷ്‌ഠിക്കുന്നു. നേഴ്‌സറി ക്ലാസ്സുകള്‍ പൂര്‍വ്വാധികം ഭംഗിയായി നടത്തെപ്പട്ടു. ഇംഗ്ലീഷ്‌ മീഡിയം ഒന്നു മുതല്‍ നാലു വരെ നല്ല നിലവാരത്തില്‍ നടത്താന്‍ സാധിച്ചു. സ്‌കൂള്‍ അസംബ്ലി, പ്രാര്‍ത്ഥന, വേദപുസ്‌തക വായന, പ്രതിജ്ഞ, മാസ്സ്‌ഡ്രില്‍, പത്ര വാര്‍ത്ത ദിനാചരണങ്ങള്‍ എന്നിവ ക്രമമായി നടത്തി വരുന്നു. മൂല്യേബാധമുള്ള തലമുറയെ വാര്‍ത്തെടുക്കുവാന്‍ ഉതകുന്ന തരത്തില്‍ ആഴ്‌ചയില്‍ 2 ദിവസങ്ങളില്‍ സീമിഷന്‍ സി. ഇ. എഫ്‌. പ്രവര്‍ത്തകര്‍ സന്മാര്‍ഗ്ഗ പാഠങ്ങള്‍ പഠിപ്പിക്കുന്നു.

2012 മെയ്‌ മാസം 10,11,12 തീയതികളിലായി ‘കുട്ടികളുടെ കലാ്രഗാമം’ എന്ന ഒരു പരിശീലന കളരി നടത്തുകയുണ്ടായി. കുട്ടികളുടെ കലാപരവും സര്‍ഗ്ഗാത്മകവുമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനായി ക്രമീകരിച്ച ഈ പരിപാടിയില്‍ സ്ഥലവാസികളായ 150 കുട്ടികള്‍ പങ്കെടുക്കുകയുണ്ടായി. ഇതില്‍ സഹകരിച്ചവേരാടുമുള്ള നന്ദി രേഖെപ്പടുത്തി ക്കൊള്ളുന്നു.

2012 ജൂണ്‍ 4 ാം തീയതി വെരി. റവ. ജേക്കബ്‌ പി. ശമുേവല്‍ അച്ചന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പ്രവേശേനാത്സവം വിളംബര റാലി എന്നിവ വളരെ ആവേശകരമായിരുന്നു. ജൂണ്‍ 5 ാം തീയതി ലോക പരിസ്ഥിതി ദിനത്തില്‍ നടത്തിയ മീറ്റിംഗില്‍ ശ്രീമതി ജെസി പി. ജേക്കബ്‌, കുട്ടികള്‍ക്ക്‌ പരിസ്ഥിതി സംരക്ഷിേക്കണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിെക്കാടുത്തു. കൊച്ചമ്മേയാടുള്ള നന്ദി അറിയിക്കുന്നു. എക്കോ ക്ലബ്ബിന്റെ ഉദ്‌ഘാടനവും തദവസരത്തില്‍ നടത്തുകയുണ്ടായി.

ജൂണ്‍ 6 ാം തീയതി സൂര്യ്രഗഹണേത്താടനുബന്ധിച്ച്‌ നടന്ന ശുക്രസംതരണം കുട്ടികള്‍ നിര്‍മ്മിച്ച സൗരകണ്ണാടിയുടെ സഹായത്താല്‍ ദര്‍ശിക്കാന്‍ സാധിച്ചത്‌ പുതിയ അനുഭവമായിരുന്നു. ജൂണ്‍ 19 ാം തീയതി വായനാ ദിനമായി ആചരിച്ചു. അന്നേദിവസം മാവേലിക്കര ബി.എച്ച്‌.എച്ച്‌.എസ്‌ റിട്ടയര്‍ഡ്‌ എച്ച്‌.എം ശ്രീ.റ്റി.െജ. ഇടിക്കുള സാര്‍ വായനയുടെ പ്രാധാന്യെത്തക്കുറിച്ച്‌ കുട്ടികള്‍ക്ക്‌ അറിവ്‌ പകര്‍ന്നു. ശ്രീ. തടിയൂര്‍ ഭാസി വായനാവാരം ഉദ്‌ഘാടനം ചെയ്‌തു. ഇരുവേരാടുമുള്ള നന്ദി അറിയിക്കുന്നു.

ജൂണ്‍ 26 ലോക മയക്കുമരുന്നു വിരുദ്ധ ദിനമായി ആചരിച്ചു ഡോ. എലിസബത്ത്‌ ലാജി കുട്ടികള്‍ക്ക്‌ ബോധവത്‌ക്കരണം നല്‍കി. സ്വാതന്ത്ര്യ ദിനം, ഓണം ഇവ സമുചിതമായി നടത്താന്‍ സാധിച്ചു. ഓണസദ്യ ഏവര്‍ക്കും സ്വാദിഷ്‌ഠമായിരുന്നു.

ഒക്‌ടോബര്‍ മാസത്തില്‍ ഗാന്ധി ജയന്തിയോട്‌ അനുബന്ധിച്ച്‌ ഒരു ദിവസം സേവന ദിനമായി ആഘോഷിക്കുകയും അദ്ധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ സ്‌കൂളും പരിസരവും വൃത്തിയാക്കുകയും ചെയ്‌തു. അന്നേദിവസം വിഭവ സമൃദ്ധമായ സദ്യ കുട്ടികള്‍ക്ക്‌ നല്‍കുകയുണ്ടായി.

സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്നു. ഉപജില്ലാ തലത്തില്‍ നടത്തിയ മേളകളില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചു.

നേഴ്‌സറി ഇംഗ്ലീഷ്‌ മീഡിയം കുട്ടികള്‍ക്കായി അഹഹ കിറശമ ഠമഹലി േഇീിലേ െേഋഃമാശിമശേീി നടത്തെപ്പട്ടു. 25 കുട്ടികള്‍ പങ്കെടുത്ത്‌ ക്യാഷ്‌ അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും കരസ്ഥമാക്കുകയും ചെയ്‌തു.

ലോക ബഹിരാകാശ വാരവുമായി ബന്ധെപ്പട്ട്‌ ഒക്‌ടോബര്‍ 3 മുതല്‍ 10 വരെ വി.എസ്‌.എസ്‌.സിയുടെ ആഭിമുഖ്യത്തില്‍ ബഹിരാകാശ വാരം ആഘോഷിക്കാന്‍ കഴിഞ്ഞു. തുടര്‍ന്ന്‌ സ്‌കൂളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആലപ്പുഴ ജില്ലയിലെ ബെസ്റ്റ്‌ സ്‌കൂളിനുള്ള അവാര്‍ഡും ഐ.എസ്‌.ആര്‍.ഒയുടെ സ്വര്‍ണ്ണം പൂശിയ റോക്കറ്റിന്റെ മോഡലും പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കുകയുണ്ടായി. അവാര്‍ഡ്‌ ദാനചടങ്ങിേനാടനുബന്ധിച്ച്‌ റോക്കറ്റ്‌ വിക്ഷേപണം നേരില്‍ കാണുവാനുള്ള അവസരം ലഭിച്ചത്‌ ഈ വിഷയത്തില്‍ കുട്ടികള്‍ക്ക്‌ താല്‍പര്യം വര്‍ദ്ധിക്കാന്‍ സാധിച്ചു. കഴിഞ്ഞ 3 വര്‍ഷമായി ഇത്‌ നിലനിര്‍ത്താന്‍ സാധിച്ചത്‌ അദ്ധ്യാപകരുടെ ആത്മാര്‍ത്ഥമായ പരിശ്രമവും ദൈവകൃപയും ഒന്നു മാത്രമാണ്‌.

നവംബര്‍ 14 ന്‌ ശിശുദിന റാലി നടത്തുകയുണ്ടായി. പ്രച്ഛന്നേവഷം ധരിച്ച ചാച്ചാജിമാര്‍ റാലിക്ക്‌ പകിേട്ടകി. ക്രിസ്‌തുമസ്‌ കരോള്‍ സ്‌കൂള്‍ ഹാളില്‍ നടത്തുകയുണ്ടായി. തദവസരത്തില്‍ വൈ. എം. സി. എയുടെ വകയായി ക്രിസ്‌തുമസ്‌ കേക്ക്‌ വിതരണം, ചെയ്‌തു. യൂണിേഫാം വിതരണം, കേക്ക്‌ വിതരണം ഇങ്ങനെ വൈ. എം. സി. എ. ചെയ്യുന്ന സഹായ സഹകരണങ്ങള്‍ നന്ദിപൂര്‍വ്വം സ്‌മരിക്കുന്നു.

മാവേലിക്കര വിദ്യാഭ്യാസ ജില്ലയില്‍ നടത്തിയ ഗാന്ധി കലോത്സവത്തില്‍ നമ്മുടെ കുട്ടികള്‍ക്ക്‌ സ്‌കിറ്റിന്‌ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ക്യാഷ്‌ അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നേടുകയും ചെയ്‌തു.

2012- 13 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സി.എം.എസ്‌ മാനേജ്‌മെന്റില്‍ നിന്നും ബെസ്റ്റ്‌ യു.പി സ്‌കൂളിനുള്ള അവാര്‍ഡ്‌ ഇത്‌ മൂന്നാം പ്രാവശ്യവും നേടാന്‍ സാധിച്ചത്‌ അഭിമാനകരമായ നേട്ടം തന്നെയാണ്‌.

2012-13 വര്‍ഷത്തെ Irspire Award കുമാരി സൂര്യ എസിന്‌ ലഭിക്കുകയുണ്ടായി. സൂര്യയ്‌ക്ക്‌ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

കുട്ടികള്‍ക്ക്‌ പേ്രാത്സാഹനം നല്‍കുവാന്‍ ശ്രീ. തടിയൂര്‍ ഭാസി വിവിധ സാഹിത്യ മത്സരങ്ങള്‍ നടത്തുകയും അദ്ദേഹം തന്നെ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്‌തുെകാണ്ടിരിക്കുന്നു. അദ്ദേഹേത്താടുള്ള നന്ദി അറിയിക്കുന്നു.

വാഹന ഫണ്ടിേലക്ക്‌ കിടായിക്കുഴിയില്‍ ശ്രീ. കെ.പി ചെറിയാന്‍ 10,000 രൂപ സംഭാവന നല്‍കിയത്‌ നന്ദിേയാടെ ഓര്‍ക്കുന്നു. ഈ ഫണ്ടിേലക്ക്‌ സംഭാവനകള്‍ തന്ന്‌ സഹായിച്ചുെകാണ്ടിരിക്കുന്ന ഏവേരാടുമുള്ള നന്ദി അറിയിക്കുന്നു.

ഗണിതാശയങ്ങള്‍ കുട്ടികള്‍ക്ക്‌ മനസ്സിലാക്കത്തക്ക രീതിയില്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ ഒരു ഗണിത ഗാര്‍ഡന്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞു. ഗണിത ഗാര്‍ഡന്‍ എന്ന ആശയം അവതരിപ്പിച്ചേപ്പാള്‍ വസ്‌തുതകള്‍ മനസ്സിലാക്കി പ്രാവര്‍ത്തികമാക്കാന്‍ ലോക്കല്‍ മാനേജ്‌മെന്റ്‌ തന്ന പേ്രാത്സാഹനവും സഹകരണവും നന്ദിപൂര്‍വ്വം സ്‌മരിക്കുന്നു. കാലാകാലങ്ങളില്‍ സ്‌കൂളിന്റെ ഭൗതീക സൗകര്യങ്ങള്‍ മെച്ചെപ്പടുത്താനായി ആവശ്യമായ കൈത്താങ്ങലുകള്‍ നല്‍കിെക്കാണ്ടിരിക്കുന്ന മാനേജ്‌മെന്റിന്റെ സഹകരണം മാതൃകാപരമാണ്‌. സ്‌കൂളിന്റെ പിന്‍വശം സെമിേത്തരി റോഡ്‌ കരിങ്കല്‍ ഭിത്തിെകട്ടി മനോഹരമായ ഒരു മതില്‍ നിര്‍മ്മിച്ചു. പുതിയതായി രണ്ട്‌ ഗേള്‍ ഫെ്രണ്ട്‌ലി ബാത്ത്‌റൂമുകളും, പഴയ ബാത്ത്‌റൂമിേലക്കുള്ള വഴി സ്റ്റെപ്പും ഓടയും കെട്ടി മനോഹരമാക്കാന്‍ സാധിച്ചത്‌ മാനേജ്‌മെന്റിന്റെ നിസ്വാര്‍ത്ഥമായ സഹായ സഹകരണം ഒന്നു മാത്രമാണ്‌. ലോക്കല്‍ മാനേജേരാടും കമ്മറ്റിയംഗങ്ങേളാടുമുള്ള നിസീമമായ നന്ദി അറിയിക്കുന്നു.

ഈ വര്‍ഷവും നിര്‍ദ്ധനരായ 25 കുട്ടികള്‍ക്ക്‌ യൂണിഫോം നല്‍കാന്‍ സാധിച്ചു. ഇതിനായി സഹായിച്ച കോഴിേശ്ശരില്‍ ശ്രീ. കോശി വര്‍ഗ്ഗീസ,്‌ വൈ. എം. സി. എ., നൈനാന്‍ ശമുേവല്‍, റ്റി. മാത്യു, ശ്രീമതി മറിയാമ്മ ഏബ്രഹാം എന്നിവേരാടുള്ള നന്ദി അറിയിക്കുന്നു. തന്നാണ്ടില്‍ സ്‌കൂളിന്റെ വിവിധങ്ങളായ ആവശ്യങ്ങളില്‍ സഹായിച്ച ഏവേരാടുമുള്ള നന്ദി അറിയിച്ചുെകാള്ളുന്നു.

കുട്ടികള്‍ക്ക്‌ പേ്രാത്സാഹനം നല്‍കുന്നതിനായി വിവിധ എന്‍ഡോവ്‌മെന്റുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഓരോരുത്തേരാടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. വാര്‍ഷിക ദിനത്തില്‍ നമ്മുടെ കുട്ടികളുടെ കഴിവുകള്‍ മനസ്സിലാക്കിയ കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധര്‍മ്മ മഠാധിപതി ശിവേബാധാനന്ദ സ്വാമികള്‍ കുട്ടികള്‍ക്കായി ഒരു പുതിയ എന്‍ഡോവ്‌മെന്റ്‌ ഏര്‍പ്പെടുത്താന്‍ താല്‍പര്യം കാണിച്ചത്‌ സന്തോഷേത്താടെ ഓര്‍ക്കുന്നു. നല്ല പ്രകടനം കാഴ്‌ച വെച്ച കുട്ടിക്ക്‌ അദ്ദേഹം ക്യാഷ്‌ അവാര്‍ഡും നല്‍കുകയുണ്ടായി. അദ്ദേഹത്തിേനാടുള്ള നന്ദിയും സ്‌നേഹവും അറിയിക്കുന്നു..

സ്‌കൂള്‍ വര്‍ഷാരംഭം മുതല്‍ അവസാനം വരെ വേണ്ട കൈത്താങ്ങലുകളും നിര്‍ദ്ദേശങ്ങളും നല്‍കി അനു്രഗഹിച്ച ലോക്കല്‍ മാേനജര്‍, ചാണ്ടി ജോസച്ചന്‍, അഡൈ്വസറി ബോര്‍ഡ്‌ മെമ്പേഴ്‌സ്‌, ചര്‍ച്ച്‌ കമ്മിറ്റി അംഗങ്ങള്‍ ഓരോരുത്തേരാടുമുള്ള നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു.

എളിയവരായ ഞങ്ങളുടെ കുറവുകള്‍ മറന്ന്‌ പരിമിതികളിലും ശക്തരാക്കിയ സര്‍വ്വശക്തനായ ദൈവത്തിന്‌ നന്ദി കരേറ്റുന്നേതാെടാപ്പം തുടര്‍ന്നും ആവശ്യമായ അനു്രഗഹങ്ങളും കൃപകളും നല്‍കി അനു്രഗഹിക്കട്ടെ എന്ന്‌ പ്രാര്‍ത്ഥിച്ചുെകാണ്ട്‌ ഈ റിപ്പോര്‍ട്ട്‌ ഉപസംഹരിച്ചുെകാള്ളുന്നു.

Similar Posts