CMS UPS, KODUKULANJI 2017-18 Report

2017-18 പ്രവേശനോത്സവം 2017 ജൂണ്‍ 1-ാം തീയതി ലോക്കല്‍ മാനേജരും ഇടവക വികാരിയുമായ ബഹു. റവ. സാം മാത്യു കാവുങ്കല്‍ അച്ചന്‍റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ആലാ ഗ്രാമപഞ്ചായത്തിന്‍റെ പ്രവേശനോത്സവം കൂടിയായിരുന്നു ഇത്. ആലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി വി.കെ. ശോഭ ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ്സായി ശ്രീമതി ലീനാ തങ്കച്ചന്‍,7 അധ്യാപകര്‍, ഒരു ഓഫീസ് അസിസ്റ്റന്‍റ്, പാചകക്കാരി, പ്രീപ്രൈമറി അധ്യാപിക, കമ്പ്യൂട്ടര്‍ അധ്യാപിക എന്നിവര്‍ സേവനം അനുഷ്ഠിക്കുന്നു.
സി.എസ്.ഐ. ക്രൈസ്റ്റ് ചര്‍ച്ച് ബസ് ഡ്രൈവര്‍ ആയ ശ്രീ. സാബു വര്‍ഗ്ഗീസിന്‍റെ നിര്യാണം സ്കൂളിനു ഒരു തീരാനഷ്ടമാണ്. അതേ തുടര്‍ന്ന് സ്കൂളിലെ ഒരു രക്ഷിതാവായ ശ്രീ. സാബു ഡ്രൈവറായി ജോലി ചെയ്യുന്നു. ആയയായി ശ്രീമതി ജാന്‍സിയും സേവനം ചെയ്യുന്നു. 2 അധ്യാപകര്‍ എച്ച്.എം. തസ്തികയില്‍ പ്രൊമോഷന്‍ ആയി.
സ്കൂള്‍ അസംബ്ലി വെള്ളി ഒഴികെ എല്ലാ ദിവസങ്ങളിലും 9.45ന് ചിട്ടയായി നടത്തുന്നു. ഈ വര്‍ഷം പ്രീപ്രൈമറി മുതല്‍ 7-ാം ക്ലാസ്സുവരെ 140 കുട്ടികള്‍ പഠിക്കുന്നുണ്ട് സ്വാതന്ത്ര്യാ ദിനാഘോഷം, മറ്റ് ആഘോഷങ്ങള്‍ എന്നിവ ഭംഗിയായി നടത്തി. ഉപജില്ലാ പ്രവൃത്തി പരിചമേളയില്‍ ഈ വര്‍ഷം ലോഹത്തകിടുകൊണ്ടുള്ള ഉല്പന്നം നിര്‍മ്മിക്കുന്നതിലും തടികൊണ്ടുള്ള ഉല്പന്നം നിര്‍മ്മിക്കുന്നതിലും ഒന്നാം സ്ഥാനവും കളിമണ്‍ ശില്പം, ഫേബ്രിക് പെയിന്‍റിംഗ് എന്നിവയില്‍ രണ്ടും മൂന്നും സ്ഥാനവും നേടി. പഠനയാത്രയും നടത്തി.മലയാളത്തിളക്കം, ശ്രദ്ധ എന്നീ പരിപാടികളിലൂടെ കുട്ടികളെ മലയാളത്തിലും മറ്റു വിഷയങ്ങളിലും മുന്നോക്കം കൊണ്ടുവരാന്‍ സാധിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട് അടുത്ത അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ലക്ഷ്യമാക്കി ഒരു അക്കാഡമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുവാന്‍ കഴിഞ്ഞു. ആലാ കൃഷി ഭവന്‍റെ നേതൃത്വത്തില്‍ ജൈവപച്ചക്കറി കൃഷി നടത്തി. വിഷമില്ലാത്ത പച്ചക്കറികള്‍ ഉച്ചഭഷണത്തിനു ഉപയോഗിക്കാന്‍ കഴിഞ്ഞു ഠംശിിശിഴ ജൃീഴൃമാാല നടത്തുന്ന ഒരു സ്കൂളായി നമ്മുടെ സ്കൂള്‍ തിരഞ്ഞെടുത്തു. ഈ വര്‍ഷം മരണമടഞ്ഞ 2 രക്ഷിതാക്കളുടെ കുടുംബത്തിനും സാബു ഡ്രൈവറുടെ കുടുംബത്തിനും പി.റ്റി.എ. ആയി സാമ്പത്തിക സഹായം ചെയ്തു.
ആഴ്ചയില്‍ ഒരു ദിവസം സി.ഇ.എഫിന്‍റെ നേതൃത്വത്തില്‍ സന്മാര്‍ഗ്ഗ ബോധനക്ലാസ് നടത്തുന്നുണ്ടായിരുന്നു. വായനയെ പരിപോഷിപ്പിക്കാന്‍ കോടുകുളഞ്ഞി സര്‍വ്വീസ് സഹകരണസംഘത്തിന്‍റെ വകയായി അക്ഷരജ്യോതി ഉത്ഘാടനം നമ്മുടെ സ്കൂളില്‍ വച്ച് നടത്തുകയും മംഗളം ദിനപത്രം ഈ വര്‍ഷം മുഴുവനും നല്‍കുകയും ചെയ്തു. പൗരസമിതി ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ തടിയൂര്‍ ഭാസി സാര്‍ വായനയുമായി ബന്ധപ്പെട്ട് പുസ്തകങ്ങള്‍ നല്‍കുകയും ക്വിസ് മത്സരം നടത്തുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. വൈ. എം.സി.എ.യുടെ ചിത്രരചന മത്സരം സ്കൂളില്‍ വെച്ചു നടത്തുകയും അതില്‍ കുട്ടികള്‍ പങ്കെടുത്തു. സമ്മാനാര്‍ഹരായി. ക്രിസ്തുമസ് പരിപാടിയിലും പങ്കെടുത്തു.
കോടുകുളഞ്ഞി ഫെഡറല്‍ ബാങ്ക് ഒരു വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി. മഹായിടവകയില്‍നിന്നും 50000 രൂപ ലഭിച്ചു. അത് ഉപയോഗിച്ച് 10 ബെഞ്ചും ഡെസ്കും കോടുകുളഞ്ഞി ക്രൈസ്റ്റ് ചര്‍ച്ച് അംഗം താനോത്തറയില്‍ ശ്രീ. ചെറിയാന്‍ ജോര്‍ജ്ജ് (റെജി) പണിതു തരുകയും അധികം ചിലവായ 25000 രൂപ ഇളവുചെയ്തു തരികയും ചെയ്തു. സ്കൂള്‍ യൂറിനല്‍ ഷെഡ്ഡിന്‍റെ വാട്ടര്‍ കണക്ഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സുവാര്‍ത്ത ചാരിറ്റബിള്‍ ട്രസ്റ്റ് ചെയ്തു തന്നു. മുത്തൂറ്റ് ബാങ്ക് ബുക്കുകളും വൈ.എം.സി.എ. ടിഫിന്‍ബോക്സ്, ഇന്‍സ്ട്രമെന്‍റ് ബോക്സ്, വാട്ടര്‍ ബോട്ടില്‍, ബാഗ് എന്നിവ നല്‍കുകയും ചെയ്തു. ക്രിസ്തുമസിന് വൈ.എം.സി.എ. കേക്കും വിതരണം ചെയ്തു. കോടുകുളഞ്ഞി ക്രൈസ്റ്റ് ചര്‍ച്ച് സഭാംഗങ്ങള്‍ നല്‍കിയ സംഭാവനകള്‍ ഉപയോഗിച്ച് ഉച്ചഭക്ഷണത്തിന് ആവശ്യമായ സാധനങ്ങള്‍ ശേഖരിച്ചു വയ്ക്കാന്‍ ഒരു സ്റ്റോര്‍ റും തയ്യാറാക്കുവാന്‍ കഴിഞ്ഞു. കമ്പ്യൂട്ടര്‍ പഠനം കാര്യക്ഷമമാക്കുവാനും ഈ സംഭാവനകള്‍ സഹായകമായി. പ്ലാന്തറയില്‍ ശ്രീ. ലെജു ചാണ്ടി ജോസ് 3 ഫാന്‍ സ്കൂളിനു നല്‍കി.

Every home crusade ന്‍റെ ആഭിമുഖ്യത്തില്‍ ഉമ്മന്‍സ് ഐ ഹോസ്പിറ്റലും കായംകുളം അഹല്യ കണ്ണാശുപത്രിയും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും കണ്ണുപരിശോധനാ ക്യാമ്പ് 2 ദിവസങ്ങളിലായി നടത്തി. ആലാ പ്രാധമികാരോഗ്യകേന്ദ്രവും തിരുവനന്തപുരം ആര്‍.സി.സി. സെന്‍ററും ചേര്‍ന്ന് ക്യാന്‍സര്‍ നിര്‍ണയക്യാമ്പും സ്കൂളില്‍ നടത്തി. ഇത് വളരെ പ്രയോജനകരമായിരുന്നു.
എക്സല്‍ ഗ്രൂപ്പുകാരും ആലാ ഗ്രാമപഞ്ചായത്തും ചെങ്ങന്നൂര്‍ എക്സൈസ് വകുപ്പുകാരും ബോധവല്‍ക്കരണ ക്ലാസും സ്കിറ്റും ലഹരി വിമുക്തദിനവുമായി ബന്ധപ്പെട്ട് നടത്തി. കുട്ടികള്‍ക്ക് പഠനത്തില്‍ പ്രോത്സാഹനം നല്‍കുന്നതിനായി വിവിധ എന്‍ഡോവ്മെന്‍റുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. എന്‍ഡോവ്മെന്‍റ് നല്‍കിയിരിക്കുന്ന എല്ലാ പ്രിയപ്പെട്ടവരോടും സി.എം.എസ്.യു.പി. സ്കൂളിനുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. വൈ. മാത്യു മെമ്മോറിയല്‍ സ്കോളര്‍ഷിപ്പ് അവാര്‍ഡ് കിട്ടിയ കുട്ടികളുടെ പേരുകള്‍ ടറേ:ഢ ആര്യാ മധു, ടറേ:ഢക മെര്‍ലിന്‍ ബി., ടറേ:ഢകക സൗരവ് രാജ്,
പ്ലാന്തറയില്‍ പി.സി. ജോസഫ് മെമ്മോറിയല്‍ സ്കോളര്‍ഷിപ്പ് അവാര്‍ഡ് ലഭിച്ചവര്‍ Std:I അതുല്‍ രാജ്, Std:II ദിവ്യാ സുനില്‍,
റിപ്പോര്‍ട്ടുവര്‍ഷം സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ കൈത്താങ്ങലുകള്‍ തന്ന ബഹുമാനപ്പെട്ട ഇടവ വികാരി, സ്കൂള്‍ അഡ്വൈസറി ബോര്‍ഡ്, മാനേജ്മെന്‍റ്, പി.റ്റി.എ., ചര്‍ച്ചു കമ്മറ്റി, വൈഎം.സി.എ., ഇന്‍ഡോ അമേരിക്കല്‍ ക്ലബ്, സുവാര്‍ത്ത ചാരിറ്റബിള്‍ ട്രസ്റ്റ്, സഭാജനങ്ങള്‍ , മറ്റു മഹത് വ്യക്തികള്‍ എന്നിവരോടുള്ള അകൈതവമായ നന്ദി അറിയിക്കുന്നു. സര്‍വ്വോപരി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രേകശക്തിയായ ദൈവം തമ്പുരാന് നന്ദി അര്‍പ്പിച്ചുകൊണ്ട് ഉപസംഹരിക്കുന്നു.

Similar Posts