ശനിയാഴ്‌ച ഉച്ചകഴിഞ്ഞു രണ്ടിനു പോലീസ് പരേഡ് മൈതാനത്തുനിന്നു നെഹ്‌റു സ്‌റ്റേഡിയത്തിലേക്കു നടക്കുന്ന സാക്ഷ്യനിര്‍വഹണ സന്ദേശപദയാത്രയില്‍ ലക്ഷക്കണക്കിനു വിശ്വാസികള്‍ പങ്കെടുക്കും. നാലിനു സി.എസ്.ഐ. ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മന്റെ അധ്യക്ഷതയില്‍ ചേരുന്ന ദ്വിശതാബ്‌ദി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. സി.എസ്.ഐ. മോഡറേറ്റര്‍ ബിഷപ് ഡോ.ജി. ദൈവാശീര്‍വാദം, മുഖ്യമന്ത്രി പിണറായി വിജയന്‍, ആഫ്രിക്കന്‍ ആര്‍ച്ച് ബിഷപ് റവ. ഡോ. ആല്‍ബര്‍ട്ട് ചാമ, മാര്‍ത്തോമ്മാ സഭാ അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലിത്ത, സി.എന്‍.ഐ. മോഡറേറ്റര്‍ റവ. ഡോ. പി. കെ. സാമന്തറായി, കോട്ടയം മുനിസിപ്പല്‍ ചെയര്‍പഴ്‌സണ്‍ ഡോ.പി.ആര്‍. സോന എന്നിവര്‍ ചേര്‍ന്ന് ദ്വിശതാബ്‌ദി ദീപം തെളിയിക്കും.
സി.എസ്.ഐ. സഭയുടെ 24 മഹായിടവകയില്‍നിന്നുള്ള ബിഷപുമാര്‍, വിദേശപ്രതിനിധികള്‍, മന്ത്രിമാര്‍, എം.പി.മാര്‍ എം.എല്‍.എമാര്‍ മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 13ന് എല്ലാ പള്ളികളിലും സ്‌ത്രോത്രശുശ്രൂഷകള്‍ നടക്കും.