കർത്താവിൽ പ്രിയരേ,
വിഷയം : ആദ്യഫലപ്പെരുന്നാൾ 2020
ദൈവേഷ്ടമായാൽ നമ്മുടെ ആദ്യഫലപ്പെരുന്നാൾ 2020 ഡിസംബർ 06, ഞായറാഴ്ച( നാളെ ) നടത്തപ്പെടുകയാണല്ലോ.
എല്ലാവർക്കും നോട്ടീസും കവറുകളും ലഭ്യമായി എന്ന് കരുതുന്നു. അന്നേദിവസം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വി.സംസർഗ്ഗ ശുശ്രുഷയോടെ ആരാധന നടത്തപ്പെടും. യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും ലൈവ് സ്ട്രീമിങ് ക്രമീകരിക്കുന്നതാണ്. വിദേശത്തുള്ളവർക്കും ലിങ്ക് അയച്ചു കൊടുക്കേണമേ.
ആരാധനയിൽ സംബന്ധിക്കുന്നവർ ശനിയാഴ്ച വൈകുന്നേരം 5-ന് മുൻപായി ഇടവക വികാരിയെ അറിയിക്കുമല്ലോ.
ആദ്യഫല സ്തോത്രശുശ്രുഷയുടെ ഭാഗമായി ശനിയാഴ്ച വൈകുന്നേരം സൂം (Zoom) എന്ന മാധ്യമത്തിലൂടെ പ്രത്യേക ഒരുക്ക പ്രാർത്ഥനയും ( സ്തോത്ര പ്രാർത്ഥനയും) നടത്തപ്പെടും. ലിങ്ക് അയച്ചുതരുന്നതാണ്. ശനിയാഴ്ച രാത്രി 8 മുതൽ 9 മണിവരെ ആയിരിക്കും പ്രാർത്ഥനാ യോഗം. ഏവരും സംബന്ധിക്കുമല്ലോ.
രണ്ട് (2) കവറുകൾ എല്ലാവർക്കും ലഭ്യമായിട്ടുണ്ടല്ലോ.
ലഭിച്ചിട്ടുള്ള ഒരു കവറിൽ (ആദ്യഫല സ്തോത്രാർപ്പണം) സ്വന്തമായി വരുമാനമുള്ള, സ്വദേശത്തും വിദേശത്തും ഉള്ള എല്ലാവരും ഏറ്റവും കുറഞ്ഞത് ഒരു ദിവസത്തെ വരുമാനമെങ്കിലും വഴിപാടായി അർപ്പിക്കണമേ.
സാധാരണപോലെ സാധനങ്ങൾ ശേഖരിച്ചു ലേലം നടത്താൻ കഴിയുകയില്ല. ആയതിനാൽ ലഭ്യമായിട്ടുള്ള രണ്ടാമത്തെ കവറിൽ സാധനങ്ങളുടെ തുകയും ലേലത്തുകയും ചേർത്ത് സമർപ്പിക്കുമല്ലോ.
രണ്ടു കവറുകളും ശനിയാഴ്ചക്കു മുൻപായി അതതു ഭാഗത്തുള്ള കമ്മിറ്റി അംഗങ്ങൾ / പ്രാർത്ഥനാഭാഗം ലീഡേഴ്‌സിനെ ഏൽപ്പിക്കുകയോ ദൈവാലയത്തിൽ എത്തിക്കുകയോ ചെയ്യാവുന്നതാണ്.
എല്ലാവർക്കും പ്രത്യേകം രസീതുകളും നൽകുന്നായിരിക്കും.
സഭയുടെ അക്കൗണ്ടിലേക്കു പണം ട്രാൻസ്ഫർ ചെയ്യാവുന്നതുമാണ്. പ്രസ്തുത വിവരം ട്രഷറാർ/ ഇടവകപ്പട്ടക്കാരനെ അറിയിക്കണം.
A/C No: 12020100000375
IFSC: FDRL0001202
സി. എസ്. ഐ ക്രൈസ്റ്റ് ചർച്ച്,
ഫെഡറൽ ബാങ്ക്,
കോടുകുളഞ്ഞി.
ഈ വർഷത്തെ ആദ്യഫലപ്പെരുന്നാളിലൂടെ അഞ്ചു ലക്ഷം രൂപ സമാഹരിക്കുവാൻ ബഡ്ജറ്റ് ചെയ്തിരിക്കുന്നു. ദൈവം നമുക്ക് നൽകിയ ആയുസ്സിന്നും അനുഗ്രഹങ്ങൾക്കും വാക്കിലൂടെയും പ്രവർത്തിയിലൂടെയും ദൈവത്തിനു നന്ദിയർപ്പിക്കുന്ന അവസരമായി ഈ വർഷത്തെ ആദ്യഫലപ്പെരുന്നാൾ തീരട്ടെയെന്നു പ്രാർത്ഥിക്കുന്നു.
“സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു”
(2 കൊരി.9:7)
സ്നേഹത്തോടെ,
നെബു അച്ചൻ