സ്ത്രീജന സഖ്യം 2018 – 2019 വാര്‍ഷിക റിപ്പോര്‍ട്ട്
“ആകയാല്‍ നിങ്ങളുടെ സ്വര്‍ഗീയ പിതാവ് സല്‍ഗുണ പൂര്ണന് ആയിരിക്കുന്നതുേപാലെ നിങ്ങളും സല്‍ഗുണ പൂര്ണരാകുവിന്” (മത്തായി5:48)
1-06-2018 വെള്ളിയാഴ്ച രാവിലെ 10.30 ന് 2017-2018 സ്ത്രീജനസഖ്യം വാര്‍ഷിക പൊതുയോഗം റവ. ഏബ്രഹാം കുരുവിള അച്ചന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ജ്ഞാനകീര്‍ത്തനം 209 പാടി. പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. ശ്രീമതി ഏലിയാമ്മ ചാണ്ടി കടന്നു വന്ന എല്ലാവര്ക്കും സ്വാഗതം അറിയിച്ചു. കഴിഞ്ഞ വര്‍ഷം നമ്മേ വിട്ട് നിത്യസ്വസ്ഥതയില്‍ പ്രവേശിച്ചവരുടെ പേരുകള്‍ ശ്രീമതി അന്നമ്മ ജേക്കബ് വായിച്ചു. ഒരു മിനിട്ട് മൗനം ആചരിച്ചു. അതിനുശേഷം പ്രാര്‍ത്ഥിച്ചു.
എബ്രായര്‍ 3:4 വാക്യം ഉദ്ധരിച്ച് ഒരു ക്രിസ്തീയ കുടുംബത്തില്‍ എങ്ങനെ സന്തുഷ്ടിയും ദൈവാനുഗ്രഹവും ഉണ്ടാകും എന്നതിനെക്കുറിച്ച് സുദീര്‍ഘമായ പ്രസംഗം ചെയ്തു. റവ. ഏബ്രഹാം കുരുവിള അച്ചന് തന്റെ അദ്ധ്യക്ഷപ്രസംഗം ചിന്തോദീപകമാക്കി.
സെക്രട്ടറി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിപ്പോര്‍ട്ട് പാസ്സാക്കാമെന്ന് ശ്രീമതി എല്‍സാ തോമസ് അഭിപ്രായപ്പെട്ടു. ശ്രീമതി തങ്കമ്മ ചെറിയാന് പിന്താങ്ങി. തുടര്‍ന്ന് ട്രഷറാര്‍ ഏലിയാമ്മ ഫിലിപ്പ് വാര്‍ഷിക കണക്ക് അവതരിപ്പിച്ചു. 5,74,778 രൂപാ വരവും 4,80,374 രൂപാ ചിലവും 99,404 രൂപാ മിച്ചവും കാണിച്ച് മുന്‍ മിച്ചം ചേര്‍ത്ത് ആകെ 4,39,061 രൂപ മിച്ചം 2017-18 ല്‍ ശ്രീമതി സിസിലി അലക്സാണ്ടര്‍ കണക്ക് പാസാക്കാം എന്ന് അഭിപ്രായപ്പെട്ടു. യോഗം കണക്ക് പാസ്സാക്കി.
മുഖ്യ സന്ദേശം നമ്മുടെ ഇടവക വികാരി റവ. വര്‍ഗ്ഗീസ് ഫിലിപ്പ് അച്ചന് സദൃശ്യവാക്യങ്ങള്‍ 31:10-ാം വാക്യത്തെ ആസ്പദമാക്കി സംസാരിച്ചു. ആരാണ് സാമര്‍ത്ഥ്യ മുള്ള സ്ത്രീ? സ്ത്രീ എങ്ങനെ പ്രശംസിക്കപ്പെടുന്നു എന്നും വ്യക്തമാക്കി, ഇരുട്ടിന്റെ അവസ്ഥയിലും പ്രകാശമുളളവരായിരിക്കുന്നതിന് ആഹ്വാനം ചെയ്തു. നമ്മിലെ വെളിച്ചം എല്ലായിടത്തും പ്രകാശിപ്പിക്കുന്നവര്‍ ആയിരിക്കുന്നതിന് സാധിക്കട്ടെ എന്നും ആശംസിച്ചു. പ്രസംഗം അവസാനിപ്പിച്ചു.
ശ്രീമതി റോസമ്മ ജോസഫ് മനോഹരമായ ഒരു ഗാനം ആലപിച്ചു. തുടര്‍ന്ന് കൈക്കാരന് ശ്രീ. ജെ. ജോണ്സണ് ആശംസാ പ്രസംഗം നടത്തി. രൂത്തും നവോമിയും പോലെ ജീവിതത്തെ മാതൃകാപരമായി തീര്‍ക്കുന്നതിന് ആഹ്വാനം ചെയ്തു. മഹായിടവക കലാമത്സരത്തില്‍ 2-ാം സ്ഥാനം ലഭിച്ച നമ്മുടെ ഗ്രൂപ്പ് ആ ഗ്രൂപ്പ്സോംഗ് അവതരിപ്പിച്ചു. യൂണിറ്റ് കലാമത്സരത്തില്‍ വിജയികള്‍ ആയവര്‍ക്ക് ശ്രീമതി മെര്ലിന് വര്‍ഗീസ് കൊച്ചമ്മ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ശ്രീമതി കുഞ്ഞുമോള്‍ ഇടിക്കുള ബൈബിള്‍ അടിസ്ഥാനത്തില്‍ ഒരു ഭാവന അവതരിപ്പിച്ചു. ഏറ്റം ഹൃദ്യമായ ഒരു പരിപാടിയായിരുന്നു.
തുടര്‍ന്ന് യൂണിറ്റ് പ്രസിഡന്റ് ശ്രീമതി മെര്ലിന് വര്‍ഗ്ഗീസ് കൊച്ചമ്മ ആശംസാപ്രസംഗം ചെയ്തു. 1 ശമുവേല്‍ 1:10 ഉദ്ധരിച്ച് നമ്മുടെ വ്യസനങ്ങള്‍ ദൈവസന്നിധിയില്‍ പകരുന്നതിനും നമ്മുടെ സഭയിലെ എല്ലാ ഭവനങ്ങളിലെയും സ്ത്രീകള്‍ ഒരുമിച്ച് വിളക്കില്‍ എണ്ണയോടുകൂടെ എഴുന്നേറ്റു പ്രകാശിക്കുന്നതിനും ജീവിക്കുന്നതിനും മറ്റുള്ളവരെ ഉള്‍ക്കൊള്ളുന്നതിനും ദൈവത്തെ ഏറ്റം നല്ല സഖിയായി അംഗീകരിക്കുന്നതിനും സഹായിക്കട്ടെയെന്നും ആശംസിച്ചു.
കാര്യാലോചന നടത്തപ്പെട്ടു. 3 കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു അംഗീകരിച്ചു.
1. പകല്‍വീട് ആരംഭിക്കുന്നതിന് തീരുമാനിച്ചു.
2. നിര്‍മ്മല എന്ന വളര്‍ത്തു പുത്രിയുടെ മക്കള്‍ക്കായി നിക്ഷേപിച്ച 30,000 രൂപാ അക്കൗണ്ടിന്റെ പേര് മാറ്റി ഗേള്‍സ് ചൈല്‍ഡ് ഫണ്ട് എന്ന് പേരില്‍ നിക്ഷേപിക്കുന്നതിന് തീരുമാനിച്ചു.
3. ഒരു ലക്ഷം രൂപാ വിവാഹ സഹായമായി ശേഖരിച്ച് വേര്‍തിരിക്കുന്നതിന് അംഗീകരിച്ചു. വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കുന്ന ഏവര്‍ക്കും സെക്രട്ടറി ജെസി ചെറിയാന് നന്ദി അറിയിച്ചു. ശ്രീ. തോമസ് ജോണിന്റെ (ലേ മിഷനറി) പ്രാര്‍ത്ഥനയോടും റവ. ഏബ്രഹാം കുരുവിള അച്ചന്റെ ആശീര്‍വാദത്തോടുംകൂടി 1.30 പി.എം. ന് യോഗം അവസാനിച്ചു.
2018-2019 പ്രവര്‍ത്തന റിപ്പോര്‍ട്ട്
ഞായറാഴ്ചകളില്‍ ആരാധനയ്ക്കുശേഷം വളരെ ഹൃദ്യമായ മീറ്റിംഗുകള്‍ നടത്തിവരുന്നു. പ്രാര്‍ത്ഥനയോടെ മീറ്റിംഗുകള്‍ ആരംഭിക്കുന്നു. സംഘടനാ അറിയിപ്പുകള് നല്കുന്നു. അതതു ദിവസത്തെ ചിന്താവിഷയം ആസ്പദമാക്കി ചിന്തകള്‍ പങ്കുവെയ്ക്കുന്നു. അതിനു പ്രസിഡന്റ് നേതൃത്വം നല്കിവരുന്നു.
എല്ലാ മാസത്തിലേയും രണ്ടാം ചൊവ്വാഴ്ചകളില്‍ ഭവന സന്ദര്‍ശനത്തിനായി വേര്‍തിരിച്ചിരിക്കുന്നു. രാവിലെ 10-12 വരെ സമയം. സഭയില്‍ രോഗാവസ്ഥയില്‍ ആയിരിക്കുന്നവരെ സഖ്യാംഗങ്ങള്‍ സന്ദര്‍ശിക്കുന്നു. കൂടാതെ ആശുപത്രികളിലോ ഭവനങ്ങളിലോ കഴിയുന്നവരെ അത്യാവശ്യസന്ദര്‍ഭങ്ങളില്‍ പോയി കാണുന്നു. മൂന്നു ചൊവ്വാഴ്ചകളില്‍ ഭവനങ്ങളില്‍ ഉച്ചകഴിഞ്ഞ് 3 മണിക്ക് പ്രാര്‍ത്ഥനകള്‍ നടത്തിവരുന്നു. ഇപ്രകാരം ഈ വര്‍ഷം 32 പ്രാര്‍ത്ഥന ക്രമീകരിച്ചിരുന്നു. ഈ പ്രാര്‍ത്ഥനകള്‍ക്ക് ഇടവകപ്പട്ടക്കാരന് നേതൃത്വം നല്കുന്നു. വെള്ളിയാഴ്ചകളില്‍ രാവിലെ 10.30 ന് ദേവാലയത്തില്‍ നടക്കുന്ന ഉപവാസപ്രാര്ത്ഥനയിലും സഖ്യാംഗങ്ങള്‍ സജീവമായി പങ്കെടുക്കുന്നു. പ്രീയപ്പെട്ടവരുടെ ദേഹവിയോഗത്തില്‍ ദുഃഖാര്‍ത്തരായ ഭവനങ്ങളില്‍ സങ്കടങ്ങളില്‍ പങ്കുകൊള്ളുന്നതിനും പ്രാര്‍ത്ഥനയില്‍ അവരോടൊപ്പം സമയം ചിലവഴിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കുന്നു.
2018-19 ല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന് മേയ് ജൂണ്‍ മാസങ്ങളില്‍ സമയം വേര്‍തിരിച്ചു. 313 അംഗങ്ങള്‍ ഈ വര്‍ഷം സഖ്യത്തില്‍ പ്രവര്‍ത്തിച്ചു. സെപ്റ്റംബര്‍ രണ്ടാം ശനിയാഴ്ച (08-09-2018) കാണക്കാരി സെന്റ് മോണിക്കാസ് മഹായിടവക സ്ത്രീജനസഖ്യ സമ്മേളനത്തില്‍ നമ്മുടെ അംഗങ്ങള്‍ പങ്കെടുത്തു. ഡിസംബര്‍ രണ്ടാം ശനിയാഴ്ച (8-12-2018) ബഥേല്‍ ദിനത്തിലും ധാരാളം അംഗങ്ങള്‍ പങ്കെടുത്തു.
ക്രിസ്തുമസ് കാലത്ത് വിപണന മേള നടത്തി. ഫുഡ് പ്രൊസസിംഗ് പ്രോജക്ട് പ്രവര്‍ത്തനങ്ങളും നടന്നു. ലഭിച്ച വരുമാനം 39911 രൂപാ വൈദ്യ സഹായങ്ങള്‍ക്കായി വേര്‍തിരിച്ചു. പ്രതിമാസം 5 പേര്‍ക്ക് 750 രൂപാ വീതം( 3750രൂപാ) നല്കുന്നു. പ്രത്യേക വൈദ്യ സഹായമായി 15000 രൂപായും (രണ്ട് അംഗങ്ങള്‍ക്ക്) നല്കുകയുണ്ടായി. മഹാപ്രളയകാലത്ത് ആശ്വാസമായി 10,000 രൂപാ ദാനം ചെയ്തു.
സ്ത്രീജനസഖ്യത്തിന്റെ യൂണിറ്റ് കലാമത്സരങ്ങള്‍ ജനുവരി 12-ാം തീയതി ശനിയാഴ്ച നടത്തപ്പെട്ടു. നമ്മുടെ യൂണിറ്റ് പ്രസിഡന്റ് കൂടാതെ ശ്രീമതി നിഷാ അലക്സ് (ക്രൈസ്റ്റ് ചര്‍ച്ച് വിദ്യാപീഠം വൈസ് പ്രിന്‍സിപ്പല്‍) ചേര്‍ന്ന് മത്സരങ്ങല്‍ വിലയിരുത്തി. ഒന്നും രണ്ടും ലഭിച്ചവര്‍ ഫെബ്രുവരി 23ന് നടന്ന ജില്ലാ കലാമേളയില്‍ പങ്കെടുത്തു. ജില്ലയില്‍ ഒന്നാമത്തെ സ്ഥാനം ലഭിച്ചു. ട്രോഫി നമ്മുടെ യൂണിറ്റ് കരസ്ഥമാക്കി. മാര്‍ച്ച് 9-ാം തീയതി മഹായിടവക കലാമേളയില്‍ പങ്കെടുത്തു. സി ഗ്രൂപ്പ് (55 വയസ്സിന് മുകളില്‍) ബൈബിള്‍ ക്വിസ് 3-ാം സ്ഥാനം ശ്രീമതി ആലീസ് കോശി പുതുപ്പള്ളി തെക്ക്, മഹായിടവക സെക്രട്ടറിമാര്‍ക്കായി നടത്തിയ ബൈബിള്‍ ക്വിസ് മത്സരത്തില്‍ 2-ാം സ്ഥാനം യൂണിറ്റ് സെക്രട്ടറി മിസ് ജെസി ചെറിയാന് ആര്യ വിലാസം ലഭിച്ചു. നവംബര്‍ 30, ഡിസംബര്‍ 1 തീയതികളില്‍ സഭയുടെ ആദ്യഫലം നടത്തി. അതില്‍ സ്തോത്രാര്‍പ്പണം ശുശ്രൂഷയിലും ലേലദിനത്തിന് ക്രമീകരണത്തിലും സ്ത്രീജനസഖ്യം ആത്മാര്‍ത്ഥമായി സഹകരിച്ചു. വര്‍ഷാവസാനം നടത്തിവരുന്ന സഭയുടെ ഉപവാസപ്രാര്ത്ഥനയിലും അവസാന ദിവസത്തെ ക്രമീകരണത്തിലും സഹായിച്ചു. മഹായിടവക സ്ത്രീജനസഖ്യം, ക്രിസ്തുമസ്സ് ഉത്സവ് എന്ന വിപണനമേളയടെ നടത്തിപ്പിനായും , ജില്ലാ കമ്മിറ്റിയായും നമ്മുടെ വിഹിതം നല്കി.
ജനുവരി 11-ാം തീയതി സ്ത്രീജനസഖ്യത്തിന്റെ ആദ്യഫല ശേഖരണവും ലേലവും നടത്തി. സാധനങ്ങള്‍ ലേലം ചെയ്തു സഹായിച്ച ബഹുമാനപ്പെട്ട ചര്‍ച്ച് കമ്മിറ്റി അംഗങ്ങളോട് നന്ദി അറിയിക്കുന്നു. 24,035 രൂപാ തന്നാണ്ടില്‍ ലഭിച്ചു. മാര്‍ച്ച് മാസം 1-ാം തീയതി അഖിലാലോക പ്രാര്‍ത്ഥനാദിനം ആചരിച്ചു. മാര്‍ച്ച് 3-ാം തീയതി ഞായറാഴ്ച സ്ത്രീജനസഖ്യ ഞായര്‍ ആയി ആചരിച്ചു. അന്നേദിവസം യൂണിറ്റ് പ്രസിഡന്റ് ശ്രീമതി മെര്ലിന് വര്‍ഗ്ഗീസ് കൊച്ചമ്മ വചന ശുശ്രൂഷനടത്തി. സ്ത്രീജനസഖ്യാംഗങ്ങള് ആരാധനയില്‍ വിവിധ ഭാഗങ്ങള്‍ നിര്‍വ്വഹിച്ചു. ഏവരോടും കൃതജ്ഞത അറിയിക്കട്ടെ.
മാര്‍ച്ച് 25-ാം തീയതി കന്യകമറിയത്തിനോടുള്ള അരുളപ്പാട് ദിനത്തില്‍ ആരാധനയും വഞ്ചിക സമര്‍പ്പണവും നടത്തപ്പെട്ടു. ആരാധനയ്ക്ക് ബഹുമാനപ്പെട്ട ഇടവക വികാരി റവ. വര്‍ഗ്ഗീസ് ഫിലിപ്പ് നേതൃത്വം നല്കി വഞ്ചിക സമര്‍പ്പണമായി 46,362 രൂപാ ലഭിച്ചു. ഈ പ്രവര്‍ത്തന വര്‍ഷത്തിലെ ജില്ലാ കലാമേളയ്ക്ക് നാം അതിഥ്യം അരുളി. ഒക്ടോബര്‍ 14-ാം തീയതി ആശാഭവന് ഞായര്‍ ആയി വേര്‍തിരിച്ച് അന്ന് വെണ്മണി സഭയിലെ യൂണിറ്റ് പ്രസിഡന്റ് അനിലാ സജി വചന ശുശ്രൂഷ ചെയ്തു.
ബഥേല്‍ സഹായത്തിനും രസ്ഗന എന്ന നമ്മുടെ വളര്‍ത്ത് മകള്‍ക്കു സന്ധിപ്പിനും വഞ്ചിക കവര്‍, മെമ്പര്‍ഷിപ്പ് ശേഖരം തുടങ്ങിയ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തു തങ്ങളുടെ ചുമതലകള്‍ നിര്‍വ്വഹിച്ച സ്ത്രീജനസഖ്യ കമ്മറ്റിയംഗങ്ങള്‍ ഏവരോടും ഫുഡ് പ്രോസസിംഗ് പ്രോജക്ട് കമ്മിറ്റിയംഗങ്ങളോടും നന്ദി അറിയിക്കട്ടെ.
സ്ത്രീജനസഖ്യം 2018 വാര്‍ഷിക പൊതുയോഗത്തിലെ പ്രധാനമായ തീരുമാനം പകല്‍വീട് എന്ന സ്വപ്നം നവംബര്‍ 14-ാം തീയതി യഥാര്‍ത്ഥമായി എന്ന് സന്തോഷത്തോടെ പ്രഖ്യാപിക്കട്ടെ. വളരെ സാവധാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. നാം ആഗ്രഹിച്ച അവസ്ഥയിലേക്ക് വളര്‍ച്ച കൈവരുന്നതിന് ഇനിയും ധാരാളം ക്രമീകരണങ്ങള്‍ ആവശ്യമായിരിക്കുന്നു. ഏവരുടേയും ആത്മാര്‍ത്ഥമായ സഹായവും പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥിക്കുന്നു.
പകല്‍വീടിന്റെ പ്രവര്‍ത്തനത്തിനും ഫുഡ്പ്രോസസിംഗ് പ്രവര്‍ത്തനത്തിനും പഴയ മിഷന് ആശുപത്രികെട്ടിടം ഭാഗം (വാര്‍ക്കകെട്ടിടം) പുനരുദ്ധരിക്കുന്നതിന് സ്ത്രീജനസഖ്യം ആലോചിച്ച് ചര്‍ച്ച് കമ്മറ്റിയുടെ അംഗീകരാത്തിനായി സമര്‍പ്പിച്ചു. അത് ഫെബ്രുവരി, മാര്‍ച്ച് മാസത്തിലും കമ്മിറ്റി അംഗീകാരം നല്കി. എന്നാല്‍ സഭയിലെ ചില അത്യാവശ്യ ക്രമീകരണങ്ങള്‍ക്കുശേഷം നമ്മുടെ ആവശ്യം ചര്‍ച്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചെയ്തു നല്‍കും എന്ന് ഉറപ്പ് നല്കി. സാമ്പത്തീക കാര്യങ്ങള്‍ സ്ത്രീജനസഖ്യം വഹിക്കും.
ഈ വര്‍ഷം 32 ഭവന പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചു. അതിനായി തങ്ങളുടെ ഭവനങ്ങള്‍ തുറന്നു നല്കി സഹകരിച്ച സഭാംഗങ്ങള്‍, നേതൃത്വം നല്കിയ റവ. വര്‍ഗ്ഗീസ് ഫിലിപ്പ് അച്ചന്, അത്യാവശ്യസമയങ്ങളില്‍ സഹായിച്ച ലേയ് മിഷനറിമാര്‍ ശ്രീ. തോമസ് ജോണ്‍, ശ്രീ. ഇട്ടി ചെറിയാന് ഇവരോടും കൃതജ്ഞത അറിയിക്കട്ടെ.
ഈ വര്‍ഷം രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് (നേഴ്സിംഗ്) 10,000 രൂപാ (5000ത2) വിദ്യാഭ്യാസ സഹായം ചെയ്തു. പുതുതായി ഒരു മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് സഖ്യത്തിനു ലഭിച്ചു. (50,000 രൂപാ) Late Mrs. Mary Mathew Biju Villa.. ഈ തുകയും വിദ്യാഭ്യാസ സഹായ സ്ഥിര നിക്ഷേപം ആയി സ്ത്രീജനസഖ്യ കമ്മറ്റി തീരുമാനിച്ചു. എഡോവ്മെന്റ് നല്കിയ കുടുംബാംഗങ്ങളോട് സഖ്യത്തിന്റെ നിസ്സീമമായ നന്ദി അറിയിക്കുന്നു. സ്ത്രീജനസഖ്യം ജില്ലാ കൗണ്‍സിലില്‍ നമ്മുടെ പ്രതിനിധി- ജെസി ചെറിയാന് ജില്ലാ ട്രഷററായി നിയമിച്ചു. സ്ത്രീജനസഖ്യത്തിന്റെ നടത്തിപ്പിന് ആവശ്യമായ ഉപദേശങ്ങള്‍ നല്കുന്ന നമ്മുടെ സീനിയര്‍ പ്രിസ്ബീറ്റേഴ്സ് റവ. ചാണ്ടിജോസ്, റവ. ഏബ്രഹാം കുരുവിള, ചര്‍ച്ച് കമ്മറ്റി, സഖ്യം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഓഡിറ്റര്‍ ശ്രീമതി അന്നമ്മ എഡിസണ് ഇവരോടും സ്ത്രീജനസഖ്യം രക്ഷാധികാരിയും നമ്മുടെ ഇടവക പട്ടക്കാരനുമായ റവ. വര്‍ഗ്ഗീസ് ഫിലിപ്പ് അച്ചനോടും കൃതജ്ഞത അറിയിക്കുന്നു.
സ്ത്രീജനസഖ്യത്തിന്റെ അത്യാവശ്യങ്ങളില്‍ എല്ലാം സഹായിച്ചുവരുന്ന ശുശ്രൂഷകര്‍ എം. എം. മത്തായി, ഡി. തോമസ് ഇവരോട് നന്ദി അറിയിക്കുന്നു.
സ്ത്രീജനസഖ്യത്തെ ഇതുവരെയും നടത്തിയ സര്‍വ്വകൃപാലുവായ ദൈവത്തിന് സ്തോത്രം അര്‍പ്പിച്ചുകൊണ്ട് റിപ്പോര്‍ട്ട് ഉപസംഹരിക്കുന്നു.
Follow Us!