VBS

Vacation Bible School

vbs

Last updated: July 13, 2020 at 23:46 pm

വി.ബി.എസ്. റിപ്പോര്‍ട്ട് 2018

2018 വര്‍ഷവും നമ്മുടെ സഭയുടെ നേതൃത്വത്തില്‍ അവധിക്കാല വേദാദ്ധ്യായന ക്ലാസ് നടത്തുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്യുന്നതിന് സര്‍വ്വശക്തനായ ദൈവം സഹായിച്ചു. അതിനായി ദൈവത്തിന് സ്തോത്രം ചെയ്തുകൊണ്ട് ഈ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു.
ഈ വര്‍ഷത്തെ വി.ബി.എസ്. ഏപ്രില്‍ 2-ാം തീയതി മുതല്‍ ആരംഭിക്കുന്നതിന് ചര്‍ച്ച് കമ്മറ്റി തീരുമാനിക്കുകയും ശ്രീ. നൈനാന്‍ ഉമ്മന്‍ കണ്‍വീനറായും, ശ്രീമതി സുജാത മാത്യു, ശ്രീ. റ്റി. മാത്യു, കുമാരി ജെസി ചെറിയാന്‍, ശ്രീ. കെ. പി. ഫിലിപ്പ്, ജോയിന്‍റ് കണ്‍വീനേഴ്സ് ആയും എല്ലാ സംഘടനാ സെക്രട്ടറിമാരേയും വി.ബി.എസ്. കമ്മറ്റി മെമ്പേഴ്സ് ആയും ഒരു കമ്മറ്റി രൂപീകരിച്ചു.
വി.ബി.എസ്. അദ്ധ്യാപകര്‍ക്കായും വോളന്‍റിയേഴ്സിനായും ഒരു ധ്യാനയോഗം മാര്‍ച്ച് 31-ാം തീയതി ശനിയാഴ്ച വൈകിട്ട് 4.30 ന് ചെങ്ങന്നൂര്‍ സെന്‍റ് ആന്‍ഡ്രൂസ്സ് സി.എസ്.ഐ. ഇടവക പട്ടക്കാരന്‍ റവ. ഡാനിയേല്‍ എം. ജേക്കബ് നേതൃത്വം നല്‍കി. മഹായിടവക ക്രിസ്തീയ വിദ്യാഭ്യാസ വകുപ്പ് അയച്ച ശ്രീ. ടിനില്‍ പി. മാത്യു ഈ വര്‍ഷത്തെ വി. ബി. എസ്. ഡയറക്ടര്‍ ആയി 31-ാം തീയതി തന്നെ അദ്ധ്യാപക ധ്യാനത്തിന് എത്തിച്ചേരുകയും ആവശ്യമായ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. 2-ാം തീയതി രാവിലെ എട്ട് മണിക്ക് രജിസ്റ്ററേഷന്‍ പൂര്‍ത്തിയാക്കി മൂന്ന് അക്രൈസ്തവ കുട്ടികള്‍ ഉള്‍പ്പെടെ 133 കുട്ടികള്‍ എത്തിച്ചേര്‍ന്നു. ശിശുവകുപ്പ്- 3, ബാലവകുപ്പ്-3, കുമാര വകുപ്പ്-3, മദ്ധ്യവകുപ്പ് -3, ജേഷ്ഠവകുപ്പ് 3 എന്നിങ്ങനെ ക്ലാസ്സുകള്‍ തിരിച്ചു. ഏപ്രില്‍ 2 രാവിലെ 8 മണിയ്ക്ക് നമ്മുടെ സീനിയര്‍ പ്രസ്ബിറ്റര്‍ റവ. ഏബ്രഹാം കുരുവിളയുടെ പ്രാര്‍ത്ഥനയോടെ ഉദ്ഘാടനസമ്മേളനം ആരംഭിച്ചു. കണ്‍വീനര്‍ മിസ്റ്റര്‍ നൈനാന്‍ ഉമ്മന്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. സീനിയര്‍ പ്രസ്ബിറ്റര്‍ റവ. ചാണ്ടി ജോസ് അച്ചന്‍ ഈ വര്‍ഷത്തെ വി. ബി. എസ്. ഉദ്ഘാടനം ചെയ്തു. വി. ബി. എസ്. ഡയറക്ടര്‍ ശ്രീ. ടിനില്‍ പി. മാത്യു നിര്‍ദ്ദേശങ്ങള്‍ നല്‍കി.

അറിയുക അറിയിക്കുക ((Know and Proclaim) ) യോഹ 4:42 യ എന്ന ചിന്തവിഷയത്തെ ആസ്പദമാക്കി വി.ബി.എസ്. ഡയറക്ടര്‍ ശ്രീ. ടിനില്‍ പി. മാത്യു ശ്രേഷ്ഠമായ നിലയില്‍ 2-ാം തീയതി മുതല്‍ കുട്ടികള്‍ക്ക് നേതൃത്വം നല്‍കിവന്നു.
എല്ലാ ദിവസവും രാവിലെ 7.45 ന് അദ്ധ്യാപക ധ്യാനം, 8:05 മുതല്‍ 8:15 വരെ അണിനിരത്തല്‍, 8.15 മുതല്‍ 8.55 വരെ പാട്ട് പഠനം, 8:55 -9:45 വരെ ക്ലാസ്സ് -2, 9.30 – 9:40 വരെ ഇന്‍റര്‍വല്‍, 9:40 – 10:10 വരെ ക്ലാസ്സ് 2, 10:10- 11:00 വരെ ഡിവോഷന്‍, 11:10-11:15 വരെ അദ്ധ്യാപക മീറ്റിംഗ്, 11:15 ന് വി.ബി.എസ്. സമാപിച്ചു വരുന്നു.
ഇങ്ങനെ ക്രമീകൃതമായി ക്ലാസ്സുകള്‍ നടത്തപ്പെട്ടു. 9:30-9:40 വരെ നിശ്ചയിച്ചിരിക്കുന്ന വിശ്രമ വേളയില്‍ കുട്ടികള്‍ക്ക് ശീതളപാനീയവും ലഘുഭക്ഷണവും നല്‍കിയിരുന്നു. ആയതിലേക്ക് പ്രത്യേക സംഭാവന നല്‍കിയ ഏവരോടും നന്ദി അറിയിക്കുന്നു.
വി.ബി.എസ്. പ്രത്യേക ദിനാചരണങ്ങള്‍ ക്രമീകരിച്ചിരുന്നു. ഏപ്രില്‍ 6-ാം തീയതി വെള്ളിയാഴ്ച പരിസ്ഥിതി ദിനമായി ആചരിച്ചു. അന്നേ ദിവസം പള്ളി പരസരത്ത് വൃക്ഷതൈകള്‍ കുട്ടികളും അദ്ധ്യാപകരും വോളന്‍റിയേഴ്സും ചേര്‍ന്ന് നട്ട് പിടിപ്പിച്ചു. 7-ാം തീയതി ശനിയാഴ്ച സ്നേഹവിരുന്ന് (Love feast) ഉച്ചഭക്ഷണം കുഞ്ഞുങ്ങളും അദ്ധ്യാപകരും കൊണ്ടുവന്നത് പങ്കുവെച്ച് ഭക്ഷിച്ചു. വളരെ സന്തോഷപ്രദമായിരുന്നു. തുടര്‍ന്ന് കുറേ സമയം സമാപനദിനത്തിലേക്ക് കലാപരിപാടികള്‍ പഠിക്കുന്നതിന് മാറ്റിയിരുന്നു.
8-ാം തീയതി ഞായറാഴ്ച വി.ബി.എസ്. ഞായര്‍ ആയിരുന്നു. അന്നേ ദിവസം ആരാധനയ്ക്ക് വി.ബി.എസ്. കുഞ്ഞുങ്ങള്‍ നേതൃത്വം നല്‍കി. ഡയറക്ടര്‍ വചന ശുശ്രൂഷ ചെയ്തു. കുട്ടികള്‍ ആരാധനയില്‍ തീം സോംഗ് അവതരിപ്പിച്ചു.
9-ാം തീയതി Inspection and Beauty day ആയിരുന്നു. അന്നേദിവസം അദ്ധ്യപകനായിരുന്ന ശ്രീ. ജോണ്‍സി ജോണ്‍, ശ്രീമതി സിസി സാമുവേല്‍ എന്നിവര്‍ എല്ലാ ക്ലാസ്സുകളും സന്ദര്‍ശിച്ച് വിലയിരുത്തി.
10-ാം തീയതി ചൊവ്വാഴ്ച എല്ലാ കുട്ടികളും അദ്ധ്യാപകരും തങ്ങളെതന്നെ കര്‍ത്താവിന് സമര്‍പ്പിച്ചു. ലഭിക്കുന്ന സാഹചര്യങ്ങളില്‍ യേശുവിനെ അറിയിക്കുന്നവരായിരിക്കും എന്ന് പ്രതിജ്ഞ എടുത്തു.
സമാപന ദിനമായ ഇന്നു രാവിലെ 8 മണിയ്ക്ക് കുട്ടികളും അദ്ധ്യാപകരും ചേര്‍ന്ന് റാലി നടത്തുകയുണ്ടായി. സമാപന സമ്മേളനത്തില്‍ റവ. ചാണ്ടി ജോസ് അച്ചന്‍ അദ്ധ്യക്ഷത വഹിക്കുകയും റവ. ഏബ്രഹാം കുരുവിള മുഖ്യ അതിഥിയായി എത്തുകയും ചെയ്തു.
വിവിധ ദിവസങ്ങള്‍ അദ്ധ്യപക ധ്യാനങ്ങള്‍ എടുത്ത് സഹായിച്ച റെജി കുരുവിള, റ്റിനില്‍ മാത്യു, ജസ്സി ചെറിയാന്‍, നൈനാന്‍ ഉമ്മന്‍, സുമ തോമസ്, ഫെലന്‍ മാത്യു എന്നിവരോടുള്ള നന്ദി അറിയിക്കട്ടെ.
ഈ വര്‍ഷത്തെ വി.ബി.എസി ന്‍റെ സുഗമമായ നടത്തിപ്പിന് സഹായിച്ച 17 അദ്ധ്യാപകര്‍, സഹഅദ്ധ്യപകന്‍, 22 വോളന്‍റിയേഴ്സ് ചെറിയ കുഞ്ഞുങ്ങള്‍, മാതാപിതാക്കള്‍, ചര്‍ച്ച് കമ്മറ്റി മെമ്പേഴ്സ്, ചര്‍ച്ച് വാര്‍ഡന്‍ എല്ലാവരും വി.ബി.എസ്. കമ്മറ്റി മെമ്പേഴ്സ്, സീനിയര്‍ പ്രസ്ബിറ്റേഴ്സ് റവ. ചാണ്ടി ജോസ്, റവ. ഏബ്രഹാം കുരുവിള, ഉമ്മന്‍ മത്തായി (ബിജു) നമ്മുടെ ശുശ്രൂഷകര്‍ എല്ലാവരോടും നിസ്സീമമായ നന്ദി അറിയിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ട് ഉപസംഹരിച്ചുകൊള്ളുന്നു.

2017 വി. ബി. എസ്. റിപ്പോര്‍ട്ട്

കോടുകുളഞ്ഞി സി.എസ്.ഐ.ക്രൈസ്റ്റ് ചര്‍ച്ചിന്‍റെ 2017ലെ വി.ബി.എസ്. ഏപ്രില്‍ 1-ാം തീയതി മുതല്‍ 9-ാം തീയതി വരെ ദേവാലയത്തില്‍ വച്ച് അനുഗ്രഹപ്രദമായി നടത്തപ്പെട്ടു. 145 കുഞ്ഞുങ്ങള്‍ 2017ലെ വി.ബി.എസിന് രജിസ്റ്റര്‍ ചെയ്തു. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി നടത്തുന്ന വേദപഠനക്ലാസ്സുകള്‍ വളരെ ഫലപ്രദമാകുന്നു എന്നതിന്‍റെ തെളിവാണ് നമ്മുടെ ഇടവകയില്‍ നിന്നും ധാരാളം പേര്‍ പട്ടത്വ ശുശ്രൂഷയിലേക്ക് യോഗ്യരായി പ്രവേശിച്ചു എന്നത്.
zoom in വ്യക്തമായി കാണുക എന്നതായിരുന്നു ഈ വര്‍ഷത്തെ ചിന്താവിഷയം. ഈ വര്‍ഷം വി.ബി.എസ്. ഡയറക്ടേഴ്സ് ആയി ശ്രീമതി ജോമിനി സാം കൊച്ചമ്മയ്ക്കും കുമാരി ഫെബിന്‍ ഷാരോണ്‍ ജോസഫും വളരെ പ്രസംശനീയമായ വിധത്തില്‍ പ്രവര്‍ത്തിച്ചു. വി.ബി.എസ്.ന്‍റെ നടത്തിപ്പിനു വേണ്ടി ശ്രീ. ചെറിയാന്‍ ഇട്ടി ജനറല്‍ കണ്‍വീനറായും ശ്രീമതി എല്‍സാ തോമസ്, ശ്രീമതി സിസിലി അലക്സാണ്ടര്‍, ശ്രീമതി പൊന്നമ്മ ഇടിക്കുള എന്നിവരെ ജോയിന്‍റെ കണ്‍വീനേഴ്സായും ചര്‍ച്ച് കമ്മറ്റി ടുമതലപ്പെടുത്തി. 17 അദ്ധ്യാപകരും അതോടൊപ്പം 15 വോളന്‍റിയേഴ്സും വി.ബി.എസിന്‍റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
2017 മാര്‍ച്ചാ 30-ാം തീയതി 4.00 പി.എം.ന് ബഹുമാനപ്പെട്ട സാം മാത്യു കാവുങ്കല്‍ അച്ചന്‍റെ അദ്ധ്യക്ഷതയില്‍ വി.ബി.എസ്. ഡയറക്ടറിനും, ടീച്ചേഴ്സിനും, വോളന്‍റിയേഴ്സിനും, വി.ബി.എസ് കണ്‍വീനേഴ്സിനും വേണ്ടിയുള്ള ധ്യാനയോഗം നടത്തപ്പെട്ടു. ഏപ്രില്‍ 1-ാം തീയതി രാവിലെ 8.30ന് നമ്മുടെ ദേവാലയത്തില്‍ വച്ച് കൂടിയ വി.ബി.എസ്. ഉത്ഘാടന യോഗത്തില്‍ സാം മാത്യു അച്ചന്‍ 2017ലെ വി.ബി.എസ്. ഉത്ഘാടനം ചെയ്തു. എല്ലാ ദിവസവും രാവിലെ 8.00 മുതല്‍ 8.30 വരെ അദ്ധ്യാപകര്‍ക്ക് വേണ്ടിയുള്ള ധ്യാനയോഗങ്ങള്‍ നടന്നു. ധ്യാനയോഗങ്ങളില്‍ സാം മാത്യു അച്ചന്‍, ശ്രീമതി ജോമിനി സാം കൊച്ചമ്മ, കുമാരി ഫെബിന്‍ ഷാരോണ്‍ ജോസഫ്, ശ്രീമതി അഞ്ജലി സൂസന്‍ മാത്യു, ഗ്രേസി തോമസ്, ജസ്സി ചെറിയാന്‍, ജോളി ചാണ്ടി, ശ്രീ. ചെറിയാന്‍ ഇട്ടി എന്നിവര്‍ ദൂത് നല്കി.
തുടര്‍ന്ന് 8.30 മുതല്‍ 9.15 വരെ പാട്ട് പരിശീലനവും 9.15 മുതല്‍ വേദ പഠനവും നടന്നു. ഇടവേളയില്‍ കുഞ്ഞുങ്ങള്‍ക്ക് ലഘു ഭക്ഷണവും പാനീയവും നല്‍കി.
ഏപ്രില്‍ 6ന് പരിസ്ഥിതി ദിനമായി ആചരിച്ചപ്പോള്‍ നമ്മുടെ ദേവാലയത്തിന് മുന്നില്‍ രണ്ട് മാവിന്‍ തൈകളും ഒരു ബദാം തൈയും നടുന്നതിന് ചര്‍ച്ച് വാര്‍ഡന്‍മാര്‍ ശ്രീ. കോശി വര്‍ഗ്ഗീസും, ശ്രീ. ചാണ്ടി സി. ജോര്‍ജ്ജും നേതൃത്വം നല്‍കി. ഇന്‍സ് പെക്ഷന്‍ ഡേ ആയിരുന്ന ഏപ്രില്‍ 7ന് ഉത്തരവാദിത്വം ഏറ്റവും ഭംഗിയായി നിര്‍വ്വഹിച്ചത് ശ്രീ. റെജി കുരുവിള, ശ്രീമതി അന്നമ്മ ജോണ്‍സണ്‍, സിസി ശമുവേല്‍, ബിറ്റി ജോണ്‍സിയും ആയിരുന്നു. ഇവരോടുള്ള നന്ദി അറിയിക്കുന്നു. ഏപ്രില്‍ 8-ാം തീയതി രാവിലെ 11.00ന് പിക്നിക് ആയി പാണ്ടനാട് ഇടക്കടവിലുള്ള പമ്പ റിവര്‍ സൈഡ് പാര്‍ക്കില്‍ പോകുകയും അവിടെ വച്ച് ڇഘീ്ല എലമെേڈ ആയി കുഞ്ഞുങ്ങള്‍ക്ക് അവരവരുടെ ഭവനങ്ങളില്‍ ഒരുക്കി കൊടുത്തതായ ഭക്ഷണം ഒരുമിച്ചിരുന്ന് ഷെയര്‍ ചെയ്തു കഴിച്ചത് വളരെ സന്തോഷകരമായ ഒരു അനുഭവമായിരുന്നു. അവിടെ വച്ചു നടന്നതായ ഗെയിം ഷോ, പപ്പറ്റ് ഷോ, ആക്ഷന്‍ സോംഗ്, ബൈബിള്‍ ക്ലാസ്സും ഒക്കെ വളരെ അനുഗ്രഹപ്രദവും ആഹ്ലാദകരവും ആയിരുന്നു. ഏപ്രില്‍ 9-ാം തീയതി വി.ബി.എസ്സ്. ഞായറായി ആചരിച്ചപ്പോള്‍ ആരാധനയ്ക്ക് കുഞ്ഞുങ്ങള്‍ നേതൃത്വം നല്‍കി ആരാധന അനുഗ്രഹപ്രദമാക്കി തീര്‍ത്തു.

വി.ബി.എസ്സ് സമാപന ദിവസമായ ഏപ്രില്‍ 9-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4.00 പി.എം.ന് നടന്നതായ വി.ബി.എസ് റാലി വളരെ സന്തോഷകരവും കുഞ്ഞുങ്ങളുടെ ആത്മീയ വളര്‍ച്ചയേ വിളിച്ചറിയിക്കുന്നതുമായിരുന്നു. റാലിയില്‍ പങ്കെടുത്തവര്‍ക്ക് ബിസ്ക്കറ്റും, കേക്കും, പാനീയവും നല്‍കി സഹായിച്ച ശ്രീ. ജോണ്‍ ഫിലിപ്പ് (ബിജോയി ചെങ്കല്‍) നോടുള്ള നന്ദി അറിയിക്കുന്നു. റാലിക്ക് ശേഷം കുഞ്ഞുങ്ങള്‍ക്കും പങ്കെടുത്ത മാതാപിതാക്കള്‍ക്കും ഭക്ഷണം ഡൊനേറ്റ് ചെയ്തു നല്കിയത് നമ്മുടെ സഭാംഗം പള്ളത്ത് കിഴക്ക് ڇഉഷസ്സില്‍ڈ ശ്രീ വറുഗീസ് പി. മാത്യു (ജയിംസ്) ആയിരുന്നു. ശ്രീ. വറുഗീസ് പി. മാത്യുവിനോടുള്ള നന്ദി അറിയിക്കുകയും ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
സമാപന യോഗം വളരെ അനുഗ്രഹമായിരുന്നു. കുഞ്ഞുങ്ങുങ്ങളുടെ വിവിധ കലാപരിപാടികള്‍ യോഗത്തിന് മാറ്റുകൂട്ടി.
2017ലെ നടത്തിപ്പിനായി വേണ്ട സാമ്പത്തിക സഹായം നല്‍കിയ ഓരോ സഭാ സ്നേഹികളോടും ഉള്ള നന്ദി അറിയിക്കുന്നു. ദൈവം അവരെ അളവില്ലാതെ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അതോടൊപ്പം തക്കസമയത്ത് കുഞ്ഞുങ്ങളെ തയ്യാറാക്കി അയച്ച മാതാപിതാക്കന്മാരോടുള്ള നന്ദിയും അറിയിക്കുന്നു.
ഈ വര്‍ഷത്തെ വി.ബി.എസിന്‍റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങളും നേതൃത്വം നല്‍കിയ ഇടവ വികാരി സാം മാത്യു അച്ചന്‍ എല്ലാ ദിവസവും കുഞ്ഞുങ്ങള്‍ക്ക് അനുഗ്രഹപ്രദമായ ദൂത് നല്‍കി. എല്ലാവര്‍ക്കും ആവേശകരവും ആനന്ദകരവുമായ വിധം പപ്പറ്റ് ഷോ അവതരിപ്പിച്ചത് ഈ വി.ബി.എസിന്‍റെ ഒരു പ്രത്യേകതയായിരുന്നു. സാം മാത്യു അച്ചനോടുള്ള അളവറ്റ നന്ദി അറിയിക്കുന്നു.
വി.ബി.എസിന്‍റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥനയിലും ആരാധനയിലുമായി സഹായിച്ച ബഹുമാന്യരായ ചാണ്ടി ജോസ് അച്ചനോടും ഏബ്രഹാം കുരുവിള അച്ചനോടും ഉള്ള നന്ദി അറിയിക്കുന്നു.
2017ലെ വി.ബി.എസിന്‍റെ ഡയറക്ടേഴ്സ്, ശ്രീമതി ജോമിനി സാം കൊച്ചമ്മയോടും, കുമാരി ഫെബിന്‍ ഷാരോണ്‍ ജോസഫിനോടും, വി.ബി.എസ് ടീച്ചേഴ്സ്, വോളന്‍റിയേഴ്സിനോടുള്ള നന്ദി അറിയിക്കുന്നു. അതോടൊപ്പം ആവശ്യമായ എല്ലാ സഹകരങ്ങളും നല്‍കിയ ചര്‍ച്ച് വാര്‍ഡന്‍സ്, ചര്‍ച്ച് കമ്മറ്റി അംഗങ്ങള്‍, എല്ലാ സംഘടനകളുടേയും പ്രതിനിധികള്‍, ക്യാപ്റ്റന്‍ ബിജോയ് മാത്യു, ശ്രീ. ബിപിന്‍ ജോസഫ് എന്നിവരോടുമുള്ള നന്ദിയും അറിയിക്കുന്നു.
2017ലെ വി.ബി.എസിന്‍റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഓഫീസ് കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും വളരെ ഉത്തരവാദിത്തത്തോട് പ്രവര്‍ത്തിച്ച് സഹായിച്ച വി.ബി.എസ്. ജോയിന്‍റെ കണ്‍വീനര്‍ ശ്രീമതി എല്‍സാ തോമസിനോടുള്ള നന്ദി അറിയിക്കുന്നു. അതോടൊപ്പം ജോയിന്‍റ് കണ്‍വീനേഴ്സ് ആയി പ്രവര്‍ത്തിച്ച ശ്രീമതി സിസിലി അലക്സാണ്ടറോടും ശ്രീമതി പൊന്നമ്മ ഇടിക്കുളയോടുമുള്ള നന്ദിയും അറിയിക്കുന്നു.
വി.ബി.എസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായം തന്ന സഭാ ശൂശ്രൂഷകര്‍, ശ്രീ. എം.എം. മത്തായിയോടും ശ്രീ. ഡി.കെ. തോമസിനോടും ഉള്ള നന്ദിയും അറിയിക്കുന്നു.
സര്‍വ്വോപരി ഈ വി.ബി.എസ്. വളരെ അനുഗ്രഹപ്രദാമക്കി തന്ന സര്‍വ്വശക്തനായ ദൈവത്തിന് സ്തുതിയും സ്തോത്രവും അര്‍പ്പിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ട് ഉപസംഹരിക്കുന്നു.

2016 ലെ വി.ബി.എസ്. റിപ്പോര്‍ട്ട്

2016 ലെ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ (വി.ബി.എസ്.) ഏപ്രില്‍ 1-ാം തീയതി മുതല്‍ 12-ാം തീയതി വരെ നമ്മുടെ ദേവാലയത്തില്‍ വച്ച് വളരെ അനുഗ്രഹപ്രദമായി നടത്തപ്പെട്ടു.

“Face Look യേശുവിനെ നോക്കുക” എന്നതായിരുന്നു ഈ വര്‍ഷത്തെ തീം. വി.ബി.എസിന്‍റെ സുഗമമായ നടത്തിപ്പിനുവേണ്ടി മി. പി.സി. മാത്തുണ്ണി, മിസ്സസ് എല്‍സാ തോമസ്, മിസ്സസ് പൊന്നമ്മ ഇടിക്കുള എന്നിവരെ വി.ബി.എസ് കണ്‍വീനേഴ്സായി ചര്‍ച്ച് കമ്മിറ്റി ചുമതലപ്പെടുത്തി. ഇവര്‍ വളരെ പ്രശംസനീയമായ വിധത്തില്‍ അവരുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ചു. ഈ വര്‍ഷത്തെ വി.ബി.എസ്. ഡയറക്ടര്‍ ആയി പള്ളിക്കല്‍ സി.എസ്.ഐ. സഭാ ശുശ്രൂഷകന്‍ മി. ഡാനിയേല്‍ ലൂക്കോസ് പ്രവര്‍ത്തിച്ചു. മി. ഡാനിയേല്‍ ലൂക്കോസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷത്തെ വി.ബി.എസ്. കൂട്ടുകാര്‍ക്ക് വളരെ ആത്മീയ ഉണര്‍വ്വും സന്തോഷവും പകരുന്നതായിരുന്നു. വി.ബി.എസ് ന്‍റെ നടത്തിപ്പിനായി പരിചയസമ്പന്നര്‍ ആയ 17 അദ്ധ്യാപകരും അതോടൊപ്പം 15 വോളണ്ടിയര്‍മാരും പ്രവര്‍ത്തിച്ചു. 150 കുഞ്ഞുങ്ങള്‍ ഈ വര്‍ഷത്തെ വി.ബി.എസിന് പേര് രജിസ്റ്റര്‍ ചെയ്തു. മാര്‍ച്ച് 31-ാം തീയതി റവ. ഡോ. സാം റ്റി. മാത്യു അച്ചന്‍റെ അദ്ധ്യക്ഷതയില്‍ നടത്തിയ ധ്യാനയോഗത്തില്‍ വി.ബി.എസ്.ഡയറക്ടര്‍, വി.ബി.എസ്. കണ്‍വീനര്‍, ചര്‍ച്ച് വാര്‍ഡന്‍സ്, കമ്മറ്റി അംഗങ്ങള്‍, ടീച്ചേഴ്സ്, വോളണ്ടിയേഴ്സ് തുടങ്ങി എല്ലാവരും സന്നിഹിതരായിരുന്നു. ഏപ്രില്‍ 1-ാം തീയതി രാവിലെ 9 മണിക്ക് റവ. ഡോ. സാം റ്റി. മാത്യു അച്ചന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റവ. ജോണ്‍സണ്‍ ജോണ്‍ അച്ചന്‍ 2016ലെ വി.ബി.എസ്. ഉത്ഘാടനം ചെയ്തതായി അറിയിച്ചു. തുടര്‍ന്ന് മേരി സാം കൊച്ചമ്മ വി.ബി.എസ്. ക്ലാസുകള്‍ തിരിച്ച് ടീച്ചേഴ്സിനെ ചുമതലപ്പെടുത്തുന്നതിനും വി.ബി.എസ്. ബുക്കുകള്‍ വിതരണം നടത്തുന്നതിനും നേതൃത്വം നല്കി.

എല്ലാദിവസവും രാവിലെ 8 മണിക്ക് ടീച്ചേഴ്സിന് വേണ്ടി ധ്യാനയോഗങ്ങള്‍ നടത്തപ്പെട്ടു. 8.30 മുതല്‍ 9.15 വരെ ആക്ഷന്‍ സോങ്ങും, ഗാനപരിശീലനവും നടന്നു. 9.15 മുതല്‍ വേദപഠനവും നടന്നു. ഇടവേളയില്‍ കൂട്ടുകാര്‍ക്ക് ലഘുഭക്ഷണവും പാനീയവും നല്‍കി. 11 മുതല്‍ 11.30 വരെ കുഞ്ഞുങ്ങള്‍ക്കായുള്ള ധ്യാനയോഗവും നടന്നു. ഏപ്രില്‍ 9-ാം തീയതി ക്രമീകരിച്ചതായ ഘീ്ല എലമെേ ല്‍ കൂട്ടുകാര്‍ അവരവരുടെ ഭവനത്തില്‍ ഒരുക്കി കൊടുത്തയച്ചതായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൊണ്ടുവരികയും അതു ഒരുമിച്ചിരുന്നു ഷെയര്‍ ചെയ്തു കഴിച്ചത് സന്തോഷകരവും അന്യോന്യം സ്നേഹം പങ്കുവയ്ക്കാനുള്ള അവസരവുമായി മാറി. 10-ാം തീയതി വി.ബി.എസ്. ഞായറായി ആചരിച്ചു. ആരാധനയില്‍ കുഞ്ഞുങ്ങള്‍ നേതൃത്വം നല്‍കി. വി.ബി.എസ്. ഞായര്‍ ആരാധന അനുഗ്രഹമാക്കി.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 2016ലെ വിബിഎസ് ന്‍റെ ഓര്‍മ്മയ്ക്കായി ദേവാലയത്തിന്‍റെ മുമ്പില്‍ രണ്ടു വശത്തായി വേപ്പിന്‍ തൈകള്‍ നടുവാന്‍ കൂട്ടുകാര്‍ക്ക് മി. ചാണ്ടി സി. ജോര്‍ജ്ജും, മി. നൈനാന്‍ ബെന്നി വര്‍ഗ്ഗീസും നേതൃത്വം നല്‍കി. Inspection day ലെ ഉത്തരവാദിത്വം ഏറ്റവും ഭംഗിയായി നിര്‍വ്വഹിച്ചത് ചര്‍ച്ച് വാര്‍ഡന്മാരായ മി. കോശി വര്‍ഗ്ഗീസും, മി. ചാണ്ടി സി. ജോര്‍ജ്ജും ആയിരുന്നു. 11-ാം തീയതി നടന്നതായ വി.ബി.എസ്. കൂട്ടുകാരുടെ സമര്‍പ്പണ ശുശ്രൂഷ വളരെ അനുഗ്രഹപ്രദമായിരുന്നു. ഈ ശുശ്രൂഷയ്ക്ക് റവ. ജോണ്‍സണ്‍ ജോണ്‍ അച്ചന്‍ നേതൃത്വം നല്‍കി. 12-ാം തീയതി നടന്നതായ സമാപന സമ്മേളനവും വളരെ വിജയകരമായിരുന്നു.

വി.ബി.എസിന്‍റെ സുഗമമായ നടത്തിപ്പിനു വേണ്ടി റിഫ്രഷ്മെന്‍റ് കണ്‍വീ നേഴ്സായി മി. നൈനാന്‍ ബെന്നി വര്‍ഗ്ഗീസും, ശ്രീമതി മേരിക്കുട്ടി കുരുവിളയും പ്രവര്‍ത്തിച്ചു. ഓഫീസ് വര്‍ക്കില്‍ സഹായിച്ചത് മിസസ് ജയ എസ്. തോമസിന്‍റെ നേതൃത്വത്തിലുള്ള അംഗങ്ങള്‍ ആയിരുന്നു.

2016ലെ വി.ബി.എസിന്‍റെ വിജയത്തിനു വേണ്ടി സാമ്പത്തിക സഹായം നല്‍കിയ ഓരോ സഭാ സ്നേഹികളോടും ഉള്ള നന്ദി വി.ബി.എസിന്‍റെ നാമത്തില്‍ അറിയിക്കുന്നു. അവരെ ദൈവം കൂടുതല്‍ കൂടുതലായി അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

വി.ബി.എസ്. അനുഗ്രഹപ്രദമാക്കുവാന്‍ സഹായിക്കുകയും നയിക്കുകയും ചെയ്ത റവ. ഡോ. സാം റ്റി. മാത്യു അച്ചനോടും മിസസ് മേരി സാം കൊച്ചമ്മയോടും റവ. ജോണ്‍സണ്‍ ജോണ്‍ അച്ചനോടും ഉള്ള നന്ദി അറിയിക്കുന്നു. വി.ബി.എസിന്‍റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുകയും ആരാധനയില്‍ സഹായിക്കുകയും ചെയ്ത ബഹുമാന്യരായ റവ. ചാണ്ടി ജോസ് അച്ചനോടും റവ. ഏബ്രഹാം കുരുവിള അച്ചനോടും ഉള്ള നന്ദിയും അറിയിക്കുന്നു. വി.ബി.എസിന്‍റെ വിജയത്തിനായി പ്രവര്‍ത്തിച്ച ഡയറക്ടര്‍ മി. ഡാനിയേല്‍ ലൂക്കോസ്, ആവശ്യമായ കൈത്താങ്ങലുകള്‍ ചെയ്തു സഹായിച്ച ചര്‍ച്ച് വാര്‍ഡന്‍സ്, കമ്മറ്റി മെമ്പേഴ്സ,് വി. ബി. എസ്. വോളണ്ടിയേഴ്സ്, ടീച്ചേഴ്സ്, വോളണ്ടിയേഴ്സ്, സ്ത്രീജനസഖ്യം, യൂത്ത്മൂവ്മെന്‍റ്, സണ്ടേസ്കൂള്‍, ക്വയര്‍ എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു. 2016ലെ വി.ബി.എസിന്‍റെ വിജയകരമായ നടത്തിപ്പിന് എല്ലാവിധ കൈത്താങ്ങലുകളും ചെയ്ത വി.ബി.എസ്. കണ്‍വീനര്‍, മി. പി.സി. മാത്തുണ്ണിയുടെ സേവനങ്ങള്‍ക്കായി ദൈവത്തിന് സ്തോത്രം ചെയ്തുകൊണ്ട് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.

2015 ലെ വി.ബി.എസ്. റിപ്പോര്‍ട്ട്

2015ലെ വി.ബി.എസ്. ഏപ്രില്‍ 6 മുതല്‍ 15 വരെ നമ്മുടെ ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. “പുതിയ ഹൃദയം” എന്നത് ആയിരുന്നു ഈ വര്‍ഷത്തെ Theme. വി. ബി. എസ.് നടത്തിപ്പിന് വേണ്ടി 15 അദ്ധ്യാപകരും 23 വോളണ്ടിയര്‍മാരും സഹകരിച്ചു. ഏപ്രില്‍ 4 ശനിയാഴ്ച 3 മണിയ്ക്ക് ഇടവക വികാരി റവ. ഡോ. സാം റ്റി. മാത്യു അച്ചന്‍റെ അദ്ധ്യക്ഷതയില്‍ ഒരു ധ്യാനയോഗം നടത്തപ്പെട്ടു.

വി. ബി. എസ്. ഡയറക്ടര്‍ ആയി ശ്രീ. റിനു രാജ് പ്രവര്‍ത്തിച്ചു. ഏപ്രില്‍ 6ന് രാവിലെ 8.30ന് റവ. ചാണ്ടി ജോസ് അച്ചന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റവ. ഡോ. സാം റ്റി. മാത്യു അച്ചന്‍ വി.ബി.എസ്. ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസങ്ങളിലും രാവിലെ ധ്യാനയോഗങ്ങള്‍ നടത്തപ്പെട്ടു.

റവ. ഡോ. സാം റ്റി. മാത്യു, മി. എ. പി. ചെറിയാന്‍, പ്രൊഫ. ജോര്‍ജ്ജ് ജേക്കബ്, റിനി റീബ മാത്യു, ജെസ്സി ചെറിയാന്‍, റിനു രാജ് എന്നിവര്‍ ധ്യാനയോഗങ്ങള്‍ക്ക് നേതൃത്വം നല്‍കി.

എല്ലാ ദിവസവും രാവിലെ 8.30 മുതല്‍ 9.50 വരെ ഗാനപരിശീലനവും 10 മുതല്‍ വേദപഠനവും നടത്തപ്പെട്ടു. ഈ വര്‍ഷത്തില്‍ 143 കുട്ടികള്‍ പങ്കെടുത്തു. ഇതിന്‍റെ വിജയത്തിന് വേണ്ടി സംഭാവനകള്‍ നല്‍കി സഹായിച്ച എല്ലാ സഭാജനങ്ങളോടും നന്ദി അറിയിക്കുന്നു.

2015 ഏപ്രില്‍ 15ന് നടത്തപ്പെട്ട സമാപന സമ്മേളനവും വളരെ വിജയകരമായിരുന്നു. വി.ബി.എസിന്‍റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഇടവക വികാരി റവ. ഡോ. സാം റ്റി. മാത്യു, കമ്മറ്റി അംഗങ്ങള്‍, അദ്ധ്യാപകര്‍, വോളന്‍ണ്ടിയേഴ്സ് എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു.

vbs 2015

2012 ലെ വി.ബി.എസ്. റിപ്പോര്‍ട്ട്

2012 ലെ വി. ബി. എസ്‌. ഏപ്രില്‍ 9 മുതല്‍ 18 വരെ നടത്തെപ്പട്ടു. ഏപ്രില്‍ 7 ന്‌ 4 മണിയ്‌ക്ക്‌ റവ. ഡോ. പി. കെ. കുരുവിള അച്ചന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കും വോളന്റീേയഴ്‌സിനുമായി പള്ളിയില്‍ വച്ച്‌ ധ്യാനേയാഗം നടത്തെപ്പട്ടു. “കൂടെയുള്ള കൂട്ടുകാരന്‍ യേശു” എന്നതായിരുന്നു ഈ വര്‍ഷത്തെ ചിന്താവിഷയം. 3 അകൈ്രസ്‌തവ കുട്ടികള്‍ ഉള്‍പ്പെെട 157 കുട്ടികള്‍ ഈ വി. ബി. എസ്‌. ല്‍ പങ്കെടുത്തു. 15 വോളന്റീേയഴ്‌സിന്റെ സഹായവും ഉണ്ടായിരുന്നു. വി. ബി. എസ്‌. ഡയറക്‌റ്റേഴ്‌സ്‌ ആയി സേവനം അനുഷ്‌ഠിച്ചിത്‌ ബഥേല്‍ ആശ്രമത്തിലെ സിസ്റ്റര്‍ ജസീന ജോസഫും, ശ്രീ. റെനി ഫിലിപ്പും ആയിരുന്നു.

വി. ബി. എസ്സിന്റെ പാഠ്യപദ്ധതി അനുസരിച്ച്‌ എല്ലാ ദിവസവും പാട്ടുപരിശീലനം, അധ്യാപകര്‍ക്കുള്ള ധ്യാനം ഇവ നടത്തപ്പെട്ടു. ഏപ്രില്‍ 15 ന്‌ വി. ബി. എസ്‌. ഞായര്‍ ആയി കൊണ്ടാടി. വി. ബി. എസ്‌. ഡയറക്‌ടര്‍ സിസ്റ്റര്‍ ജസീന ജോസഫ്‌ വചന ശുശ്രൂഷ നിര്‍വഹിച്ചു. 14 ന്‌ സ്‌നേഹവിരുന്നും, 15 ന്‌ പരിസ്ഥിതി ദിനവും, 17 ന്‌ സമര്‍പ്പണ ദിനവുമായി ആചരിച്ചു.

സമാപന ദിനമായ 18 ന്‌ പ്രതേ്യക റാലിയും തുടര്‍ന്ന്‌ പൊതുേയാഗവും നടത്തെപ്പട്ടു. ഇടവക വികാരി റവ. ഡോ. പി. കെ. കുരുവിള അച്ചന്‍ അദ്ധ്യക്ഷത വഹിക്കുകയും റവ. ചാണ്ടി ജോസച്ചന്‍ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്‌തു. തുടര്‍ന്ന്‌ കുട്ടികളും, അധ്യാപകരും, വോളന്റീേയഴ്‌സും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. പരീക്ഷയില്‍ 1, 2, 3 സ്ഥാനങ്ങള്‍ നേടിയ കുട്ടികള്‍ക്കും, ശുചിത്വ ദിനം, പരിേശാധന ദിനം എന്നിവയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ ക്ലാസ്സുകള്‍ക്കും അധ്യാപകര്‍ക്കും പ്രതേ്യക സമ്മാനങ്ങള്‍ നല്‌കുകയും ചെയ്‌തു. സമാപന സമ്മേളനശേഷം പങ്കെടുത്ത എല്ലാവര്‍ക്കും ഉച്ചഭക്ഷണം നല്‍കി.

വി. ബി. എസ്സിന്റെ വിജയത്തിനായി സാമ്പത്തികമായും, പ്രാര്‍ത്ഥനയാലും സഹകരിക്കുകയും സഹായിക്കുകയും ചെയ്‌ത ഏവേരാടും, ഇടവക വികാരി റവ. ഡോ. പി. കെ. കുരുവിള അച്ചേനാടും ചര്‍ച്ചു കമ്മറ്റി അംഗങ്ങേളാടും, വിവിധ സംഘടനകളോടും പ്രാര്‍ത്ഥനാ ഭാഗങ്ങളോടുമുള്ള നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളട്ടെ.

1 Star2 Stars3 Stars4 Stars5 Stars (11 votes, average: 3.91 out of 5)

Loading...

Download Church History

File Details - Acrobat File
File Size - 28 MB
 
Download Now!

Newsletter

This website is for informative & non-profit purposes. Due care has been taken to check the content posted here. In the rare event, that any content posted here is found to be inappropriate or objectionable, please bring this to our notice.

Back to Top