SUNDAY SCHOOL

sschool

കോടുകുളഞ്ഞി സി. എസ്. ഐ. ക്രൈസ്റ്റ് ചര്‍ച്ച് സണ്ടേസ്കൂളിന്‍റെ 2018-2019 വാര്‍ഷിക റിപ്പോര്‍ട്ട്

Last updated: July 13, 2020 at 23:22 pm

തന്‍വര്‍ഷത്തെ സണ്ടേസ്കൂള്‍ വാര്‍ഷികം 2018 ഏപ്രില്‍ 22-ാം തീയതി കണ്ണന്‍മൂല വൈദീക സെമിനാരി അദ്ധ്യാപകന്‍ റവ. ജോസഫ് സാമുവേല്‍ അച്ചന്‍റെ അദ്ധ്യക്ഷതയില്‍ ഭംഗിയായി നടത്തപ്പെട്ടു. വന്നുചേര്‍ന്ന ഏവരേയും ഹെഡ്മാസ്റ്റര്‍ സ്വാഗതം ചെയ്തു. ബഹുമാനപ്പെട്ട റവ. ജോസഫ് സാമുവേല്‍ മുഖ്യ സന്ദേശം നല്‍കി കുട്ടികളുടെ കലാപരിപാടികള്‍ ഒരോ വകുപ്പുകാരുടെതായി നടത്തി.
ശിശുവകുപ്പു മുതല്‍ ജേഷ്ഠവകുപ്പുവരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വാര്‍ഷിക പരീക്ഷയിലും കലാമത്സരങ്ങളിലും വിജയികള്‍ ആയവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. വന്നുചേര്‍ന്ന ഏവര്‍ക്കും സല്‍ക്കാരവും നല്‍കി.
എല്ലാ ഞായറാഴ്ചയും രാവിലെ 8 മണി മുതല്‍ 9.15 വരെ സണ്ടേസ്കൂള്‍ നടത്തിവരുന്നു. 7-1-2018 ന് ക്ലാസ്സുകള്‍ ആരംഭിച്ചു. 120 കുട്ടികള്‍ വിവിധ വകുപ്പുകളിലായി പഠിക്കുന്നു. റവ. വര്‍ഗ്ഗീസ് ഫിലിപ്പ് പ്രസിഡന്‍റായും ശ്രീ. റ്റി. മാത്യു, ഹെഡ്മാസ്റ്റര്‍ ആയും മിസ്സ്. ജെസി ചെറിയാന്‍ സെക്രട്ടറിയായും, ശ്രീമാന്മാരായ മാത്യു രാജന്‍, വിന്‍മാത്യു ജോണ്‍, ശ്രീമതിമാരായ ഏലിയാമ്മ ചെറിയാന്‍, പി.സി. അന്നമ്മ, റേയ്ച്ചല്‍ നൈനാന്‍, ആലീസ് കോശി, ജെസി ചെറിയാന്‍, വല്‍സാ നൈനാന്‍, ഡോ.ജിജി സാറാജോര്‍ജ്ജ്, ഗ്രേസി തോമസ്, ഗ്രേസ് ജോണ്‍, അനുസൂസന്‍ വര്‍ഗ്ഗീസ്, ഹെലന്‍മാത്യു, കൊച്ചുമോള്‍ അനില്‍, സാറാ ബിനു ഏബ്രഹാം, പ്രീത ആനി കോരുത്, സൂസന്‍ നൈനാന്‍ എന്നിവര്‍ അദ്ധ്യാപകരായും സേവനം അനുഷ്ഠിക്കുന്നു.
15-08-2018 ല്‍ കോടുകുളഞ്ഞി വൈദീകജില്ല ഏകദിന സമ്മേളനം നമ്മുടെ ദേവാലയത്തില്‍ വച്ച് നടത്തി. വിവിധ സഭകളില്‍നിന്നായി 250 കുട്ടികളും അദ്ധ്യാപകരുമായി വന്നു സംബന്ധിച്ചു.

മഹായിടവക നിര്‍ദ്ദേശപ്രകാരം ആഗസ്റ്റ് 13-19 വരെ ബാലജനപ്പെരുന്നാള്‍ വാരമായി ആഘോഷിച്ചു. സണ്ടേസ്കൂള്‍കുട്ടികളുടെ ഭവനങ്ങളില്‍ വിവിധഭാഗങ്ങളിലായി പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചു. ഈനോസ് മാത്യു തെങ്ങില്‍, ഏഞ്ചല്‍ അന്ന ചെറിയാന്‍, ചേരിവടക്ക്, നേഹ അന്ന ഡാനിയേല്‍, കുമ്മമ്പുഴ ബാബുസദനം, ദിയ സൂസന്‍ മാത്യു, തയ്യില്‍ വടക്ക് എന്നീ ഭവനങ്ങളില്‍ ബഹുമാനപ്പെട്ട റവ. വര്‍ഗ്ഗീസ് ഫിലിപ്പ് അച്ചന്‍, റവ. ഏബ്രഹാം കുരുവിള അച്ചന്‍, അദ്ധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചു. ജലപ്രളയം ആയതിനാല്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ നിമിത്തം ബാലജനപ്പെരുന്നാള്‍ ആഘോഷം നടത്തുവാന്‍ സാധിച്ചില്ല. ലഭിച്ച സംഭാവനകള്‍ സണ്ടേസ്കൂള്‍ ഓഫീസില്‍ അടച്ചു.
സെപ്തംബര്‍ മാസം 16-ാം തീയതി ജില്ലാതല എഴുത്തുമത്സരം കൊല്ലകടവ് സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ചില്‍ വച്ചും മറ്റ് മത്സരം കൊഴുവല്ലൂര്‍ സെന്‍റ് ആന്‍ഡ്രൂസ് ദേവാലയത്തില്‍ വച്ചും നടത്തി. ആയതില്‍ നമ്മുടെ കുട്ടികള്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. റോളിംഗ് ട്രോഫി ലഭിക്കുകയും ചെയ്തു. ഒക്ടോബര്‍ 13-ാം തീയതി ബേക്കര്‍ സ്കൂളില്‍ വച്ച് നടത്തിയ കലാമത്സരങ്ങളില്‍ ജില്ലാ തല വിജയികളെ സംബന്ധിപ്പിച്ചു. ഹര്‍ഷാ അന്നാ ജോണ്‍, കഥാകഥനം 3-ാം സ്ഥാനം, ഷാരോണ്‍ ഫിലിപ്പ്, പെന്‍സില്‍ സ്കെച്ച് 4-ാം സ്ഥാനം, ലെന സൂസന്‍ ജോണ്‍, വാക്യമത്സരം 4-ാം സ്ഥാനം, ബൈബിള്‍ ക്വിസ് 5-ാം സ്ഥാനം, ലിയാ ഏലിയാ ജോസ്, 4-ാംസ്ഥാനം സോളോ (പെണ്‍കുട്ടികള്‍), ഏമി ആന്‍നൈനാന്‍ മൂന്നാം സ്ഥാനം (ബി. ഗ്രേഡ്) നേഹ അന്ന ജോണ്‍, അഞ്ചാംസ്ഥാനം (വാക്യമത്സരം) (ബി ഡ്രേഡ്), ആന്‍സി റ്റി. ഉമ്മന്‍ സോളോ (ഗേള്‍സ്) രണ്ടാം സ്ഥാനം (ബി.ഗ്രേഡ്), സാന്‍ഡ്രാ ടീസ തോമസ്, ബൈബിള്‍ ക്വിസ് (ബി.ഗ്രേഡ്) മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഇവരെ അനുമോദിക്കുന്നു.
4-11-2018 ഞായറാഴ്ച അഖില ലോക സണ്ടേസ്കൂള്‍ ദിനമായി കൊണ്ടാടി. കുട്ടികളും അദ്ധ്യാപകരും മാതാപിതാക്കളും ചേര്‍ന്ന് റാലി ഭംഗിയായി ക്രമീകരിച്ചു. റാലിക്കുശേഷം ബഹുമാനപ്പെട്ട മെര്‍ലിന്‍ കൊച്ചമ്മ കുട്ടികളോട് മിഷിനറിയുടെ കഥയും സന്ദേശവും നല്‍കി. ബഹുമാനപ്പെട്ട കൊച്ചമ്മയോടുള്ള നന്ദി അറിയിക്കുന്നു. ജൂലൈ അവസാനആഴ്ച അര്‍ദ്ധവാര്‍ഷിക പരീക്ഷയും നവംബര്‍ 25-ാം തീയതി വാര്‍ഷിക പരീക്ഷയും നടത്തി. 80% അതില്‍ കൂടുതല്‍ വാങ്ങിയ ലെന സൂസന്‍ ജോണ്‍, നിര്‍മ്മല്‍ വര്‍ഗ്ഗീസ് ജോണ്‍, ലെയാ ഗ്രേസ് ദാനിയേല്‍, ആരോണ്‍ ജോണ്‍വില്‍ എന്നിവര്‍ക്കും അദ്ധ്യാപക പരീക്ഷയില്‍ 12 അദ്ധ്യാപകര്‍ സംബന്ധിച്ചു. മിസ്സ്. ജെസി ചെറിയാന്‍ 80% മാര്‍ക്ക് വാങ്ങിയവരില്‍ ഉള്‍പ്പെടുന്നു. ഏവരേയും അഭിനന്ദിക്കുന്നു. ഡിസംബര്‍ 30-ാം തീയതി സണ്ടേസ്കൂള്‍ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്സ് ആഘോഷം നടത്തുകയുണ്ടായി. പ്രോഗ്രാമായി ഗാനങ്ങളും ടാബ്ലോകളും മറ്റ് പരിപാടികളും ഹൃദ്യമായി അവതരിപ്പിച്ചു. ശേഷം മിസ്സ് സ്നേഹ അച്ചു വര്‍ഗ്ഗീസ് ബാംഗ്ലൂര്‍, ഡഠഇ ആ.ഉ. വിദ്യാര്‍ത്ഥി ക്രിസ്തുമസ്സ് സന്ദേശം നല്‍കി. സ്നേഹയോടുള്ള നന്ദി അറിയിക്കുന്നു. 6-01-2019 ആദ്യഫലശേഖരവും, ലേലവും നടത്തി. പങ്കെടുത്ത എല്ലാ കുട്ടികളെയും അഭിനന്ദിക്കുന്നു. 13-01-2019 മിഷ്യന്‍ സണ്ടേ ആയി ആചരിച്ചു. പ്രത്യേക മിഷ്യനറി കഥ അഡ്വ. പി.എസ്സ്. ഉമ്മന്‍ കുട്ടികളോട് പറയുകയുണ്ടായി. ബഹുമാനപ്പെട്ട അഡ്വ. പി. എസ്. ഉമ്മനോടുള്ള നന്ദി അറിയിക്കുന്നു.
15 വര്‍ഷം സണ്ടേസ്കൂള്‍ പഠനം പൂര്‍ത്തിയാക്കി ഉപരിപഠനത്തിനും മറ്റുമായി വിട്ടുപോകുന്ന 7 വിദ്യാര്‍ത്ഥികള്‍ ഉണ്ട്. ജിജി ഉമ്മന്‍, ശില്പ റേയ്ച്ചു വര്‍ഗ്ഗീസ്, നീതു കോശി, സ്നേഹാ വര്‍ഗ്ഗീസ്, ഫിലിപ്പ് റ്റി. പോള്‍, ആന്‍സി വര്‍ഗ്ഗീസ് ഇവരുടെ സര്‍ട്ടിഫിക്കറ്റ് മഹായിടവക തലത്തില്‍ പ്രത്യേക സമ്മേളനത്തില്‍ നല്‍കി. പുതിയ വര്‍ഷത്തെ ക്ലാസ്സുകള്‍ 19-01-2019 ഇടവക വികാരി ബഹു. വര്‍ഗ്ഗീസ് ഫിലിപ്പ് അച്ചന്‍ പ്രാര്‍ത്ഥിച്ച് ഉത്ഘാടനം ചെയ്തു. 117 കുട്ടികള്‍ ഈ വര്‍ഷം പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

വിവിധ എന്‍ഡോവ്മെന്‍റുകള്‍ ലഭിച്ച കുട്ടികള്‍

1. ആന്‍ഡ്രൂ പോത്തന്‍ സാമുവേല്‍ : മിസ്സിസ്സ്& മി. ഒ.പി. ഫിലിപ്പ് ഓണമ്പള്ളില്‍
ശിശുവകുപ്പ് കെേ ്യലമൃ മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്
2. ഡാല്‍ കുരുവിള സിസില്‍ : മി. പി.വി. മത്തായി വടക്കേചേനത്ര
ശിശുവകുപ്പ് കകിറ ്യലമൃ മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്
3. ജോവാന്‍ മറിയ ജിമ്മി : മി. & മിസ്സിസ്സ് പി.സി. ജോസഫ് പ്ലാന്തറയില്‍
ശിശുവകുപ്പ് കകകൃറ ്യലമൃ മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്
4. നയനാ എല്‍സാ ഷിബു : മി. & മിസ്സിസ്സ് റ്റി.എന്‍. ഉമ്മന്‍ തെങ്ങില്‍താഴത്ത്
ബാലവകുപ്പ് കെേ ്യലമൃ മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്
5. ആരോണ്‍ ജോണ്‍വിന്‍ : മി. സി.വി. തോമസ്, പണിക്കരോടത്ത്
ബാലവകുപ്പ് കകിറ ്യലമൃ മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്
6. ലേയാ ഗ്രേസ് ദാനിയേല്‍ : മിസ്സിസ്സ് എ.ജെ. കുര്യന്‍ വടക്കാഞ്ചേരില്‍
ബാലവകുപ്പ് കകകൃറ ്യലമൃ മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്
7. അക്സാ എല്‍സാ തോമസ് : മി. ജേക്കബ് നൈനാന്‍, പിരളച്ചിത്ര
കുമാരവകുപ്പ് കെേ ്യലമൃ മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്
8. ഹര്‍ഷാ അന്നജോണ്‍ : മി. പി.പി. ചാണ്ടപ്പിള്ള തൂമ്പുങ്കല്‍
കുമാരവകുപ്പ് കകിറ ്യലമൃ മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്
9. ലെനാ സൂസന്‍ ജോണ്‍ : മി. വി.കെ. ജോണ്‍ & കുഞ്ഞമ്മ ജോണ്‍
കുമാരവകുപ്പ് കകകൃറ ്യലമൃ വടക്കാഞ്ചേരില്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്
10. സ്നാനിയ സാറാ ജേക്കബ് : മി. റ്റി.ജെ. വര്‍ക്കി തുതിക്കാട്ട്
മദ്ധ്യവകുപ്പ് കകകൃറ ്യലമൃ മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്
11. ലിയ ഏലിയാ ജോസ് : മി. നൈനാന്‍ ചാക്കോ, പാലത്തുമ്പാട്ട്ബഥേല്‍
മദ്ധ്യവകുപ്പ് കകിറ ്യലമൃ മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്
12. സ്നിതാ മെറിന്‍ ജേക്കബ് : റവ. എ.ജെ. കുര്യന്‍ ഓര്‍ഡിനേഷന്‍ ഗോള്‍ഡന്‍
മദ്ധ്യവകുപ്പ് കകകൃറ ്യലമൃ ജൂബിലി മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്
13. ഷെന്‍ജു സാമുവേല്‍ : മി. & മിസ്സിസ്സ്. പി.വി. മത്തായി, വടക്കേചേനത്ര
ജേഷ്ഠവകുപ്പ് കെേ ്യലമൃ ജൂബിലി മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്
14. ആന്‍സി റ്റി. ഉമ്മന്‍ : റൈറ്റ് റവ. ഡോ. കെ.സി. സേത്ത്, തൂമ്പുങ്കല്‍
ജേഷ്ഠവകുപ്പ് കകിറ ്യലമൃ മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്
15. ജിജി ഉമ്മന്‍ : മി. പി.വി. കോശി, പുതുപ്പള്ളി തെക്കേതില്‍,
ജേഷ്ഠവകുപ്പ് കകകൃറ ്യലമൃ മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്
16. ശിശുവകുപ്പ് മനപ്പാഠവാക്യം :
1. ദിയ സൂസന്‍ മാത്യു : മിസസ്സ് അന്നമ്മ രാജന്‍
2. ജോവിന്‍ മറിയ ജിമ്മി പാലേക്കണ്ടത്തില്‍ എന്‍ഡോവ്മെന്‍റ്
3. റിയ സൂസന്‍ റെഞ്ചു
17. സങ്കീര്‍ത്തനം- ശിശുവകുപ്പ്
1. ഡാന്‍ കുരുവിള സിസില്‍ : മി. & മിസസ്സ് റ്റി.ഐ. ജേക്കബ്
2. എല്‍സാ ശോശാനൈനാന്‍ താഴമുട്ടത്ത് മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്
3. നോയല്‍ ഷിബു, റിസാസൂസന്‍
18. കര്‍ത്താവിന്‍റെ പ്രാര്‍ത്ഥനയും വിശ്വാസപ്രമാണവും ചൊല്ലുന്ന
ശിശുവകുപ്പിലെ കുട്ടിക്ക്
1. ഡാന്‍കുരുവിള സിസില്‍ : മി. റ്റി.എം. മാത്യു തുതിക്കാട്ടു ബംഗ്ലാവ്
2. എല്‍സാ ശോശാ നൈനാന്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്
3. ജോവാന്‍ മറിയ ജിമ്മി
4. നോയല്‍ ഷിബു
5. ദിയ സുസന്‍ മാത്യു
19. എസ്സ്.എസ്. എല്‍.സി. പരീക്ഷയ്ക്ക്
ഏറ്റവും കൂടുതല്‍ മാര്‍ക്കുവാങ്ങുന്ന : ആന്‍ മറിയം ഏബ്രഹാം
സണ്ടേസ്കൂള്‍ കുട്ടിക്ക് മി. ജേ. ജോണ്‍സണ്‍ ആയ്യാട്ട് ഭവന്‍ സ്റ്റേറ്റ്
അവാര്‍ഡ് മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്
20. ഐ.സി. എസ്. ഈ (10വേ) : അപേക്ഷകരില്ല
ഏറ്റവും കൂടുതല്‍ മാര്‍ക്ക് മി.& മിസ്സസ്സ് റ്റി.എം. മത്തായി തയ്യില്‍വടക്ക്
വാങ്ങുന്ന കുട്ടിക്ക് മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്
21. സി.ബി.എസ്. ഈ.(10വേ)
കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന : കെസിയ ഗ്രേസ് ബിജി
സണ്ടേസ്കൂള്‍ കുട്ടിയ്ക്ക് ഡോ. സജി മാത്യു, പൂവപ്പള്ളി മലയില്‍
എന്‍ഡോവ്മെന്‍റ്
22. ജേഷ്ഠവകുപ്പ് 3-ാം വര്‍ഷം
അതിനുതാഴെ ഏറ്റവും കൂടുതല്‍ : 1. ആന്‍സി വര്‍ഗ്ഗീസ്
മാര്‍ക്ക് വാങ്ങുന്ന (സണ്ടേസ്കൂള്‍ 2. ജിജി ഉമ്മന്‍
പരീക്ഷയ്ക്ക്) കുട്ടിയ്ക്ക് ഡോ. ജിജി മാത്യു, പൂവപ്പള്ളി മലയില്‍
എന്‍ഡോവ്മെന്‍റ്
23. ബെസ്റ്റ് സ്റ്റുഡന്‍റ് അവാര്‍ഡ്
സണ്ടേസ്കൂള്‍ പരീക്ഷയ്ക്ക് ഏറ്റവും : ലെനാ സൂസന്‍ ജോണ്‍
കൂടുതല്‍ മാര്‍ക്കും കലാ, മത്സര മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. സി. എം. ജോണ്‍
ത്തിനും ഏറ്റവും കൂടുതല്‍ പോയിന്‍റ് ചേനത്ര, മെമ്മോ.എന്‍ഡോവ്മെന്‍റ്
നേടുന്ന കുട്ടിയ്ക്ക്
24. കലാമത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍
പോയിന്‍റ് ലഭിക്കുന്ന കുട്ടിയ്ക്ക് : നോയല്‍ സോണി ജോര്‍ജ്ജ്
മി. പി.റ്റി. തോമസ്
പള്ളത്തുകിഴക്കേതില്‍ മെമ്മോ. എന്‍ഡോവ്മെന്‍റ്
25. കലാമത്സരങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍
പോയിന്‍റ് ലഭിക്കുന്ന രണ്ടാമത്തെ കുട്ടിയ്ക്ക് : നീല്‍ ജോര്‍ജ്ജ് ചെറിയാന്‍
മിസ്സസ്സ് അന്നമ്മ തോമസ് പള്ളത്തുകിഴ ക്കേതില്‍ മെമ്മോ. എന്‍ഡോവ്മെന്‍റ്
26. ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് (സണ്ടേസ്കൂള്‍ : മിസ്സ്. ജെസി ചെറിയാന്‍
അദ്ധ്യാപക പരീക്ഷയില്‍ ഏറ്റവും മിസ്റ്റര്‍ & മിസ്സിസ്സ് വി.കെ. കോശി
കൂടുതല്‍ മാര്‍ക്കും ക്രമമായി സണ്ടേ വടക്കാഞ്ചേരില്‍ എന്‍ഡോവ്മെന്‍റ്- സ്കൂളില്‍ വരുകയും ചെയ്യുന്ന ടീച്ചര്‍) റോളിംഗ് ട്രോഫി
27. +2 ന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് : അപേക്ഷകരില്ല
വാങ്ങുന്ന ഒരു ആണ്‍കുട്ടി മി.കെ. ജെ. വര്‍ഗ്ഗീസ് & മിസ്സിസ്സ് അന്നമ്മ (Cash award 60%)) കുര്യന്‍ കാര്‍ത്തികപ്പള്ളി പീടികയില്‍ എന്‍ഡോവുമെന്‍റ് പ്രൈസ്
28.+2 ന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് : ആന്‍സി വര്‍ഗ്ഗീസ്
വാങ്ങുന്ന ഒരു പെണ്‍കുട്ടിയ്ക്ക്/ മി. കെ. ജെ. വര്‍ഗ്ഗീസ് & മിസ്സിസ്സ് അന്നമ്മ ആണ്‍കുട്ടിക്ക് (ഇമവെ മംമൃറ 40%) കുര്യന്‍ , കാര്‍ത്തികപ്പള്ളി പീടികയില്‍ എന്‍ഡോവുമെന്‍റ് പ്രൈസ്
29. കുമാരവകുപ്പില്‍ സണ്ടേസ്കൂള്‍ : ലെനാ സൂസന്‍ ജോണ്‍
പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മിസ്സസ്സ് അമ്മുക്കുട്ടി ജോണ്‍
മാര്‍ക്കു വാങ്ങുന്ന പെണ്‍കുട്ടിക്ക് തുതിക്കാട്ട് പീസ് കോട്ടേജില്‍ (മുന്‍ ക്രമമായി വന്നു സംബന്ധിക്കുകയും അദ്ധ്യാപിക)
ചെയ്യണം മെമ്മോറിയല്‍ എന്‍ഡോവുമെന്‍റ്.

30.സി.ബി.എസ്.സി. 10വേ ഏറ്റവും കൂടുതല്‍ : ആന്‍സി മേരിഫിലിപ്പ്
മാര്‍ക്കുവാങ്ങുന്ന രണ്ടാമത്തെ കുട്ടിക്ക് മിസ്സസ്സ് ആനി വര്‍ഗ്ഗീസ് കോഴിശ്ശേരില്‍ മെമ്മോറിയല്‍എന്‍ഡോവുമെന്‍റ് പ്രൈസ്.

സണ്ടേസ്കൂളിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എന്‍ഡോവ്മെന്‍റുകള്‍ നല്‍കി സഹായിച്ച എല്ലാവരോടും ഉള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. കഴിഞ്ഞവര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ വേണ്ടുന്ന നേതൃത്വവും ആലോചനകളും നല്‍കിത്തന്ന ബഹുമാനപ്പെട്ട റവ. വര്‍ഗ്ഗീസ് ഫിലിപ്പ് അച്ചനോടും കമ്മറ്റി അംഗങ്ങള്‍, മാതാപിതാക്കള്‍, അദ്ധ്യാപകര്‍, കുഞ്ഞുങ്ങള്‍, കൗണ്‍സില്‍ അംഗങ്ങള്‍, സഭയുടെ ഇതര സംഘടനാ ഭാരവാഹികള്‍, സഭയുടെ ശുശ്രൂഷകര്‍, തോമസ്, ജോയി എന്നിവരോടുള്ള നന്ദി അറിയിക്കുന്നതോടൊപ്പം സണ്ടേസ്കൂളിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടത്തുന്നതിനുവേണ്ടുന്ന കൃപ നല്‍കിത്തന്ന കൃപാലുവായ ദൈവത്തിനു സ്തോത്രം അര്‍പ്പിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ട് ഇവിടെ ഉപസംഹരിക്കുന്നു.

1 Star2 Stars3 Stars4 Stars5 Stars (10 votes, average: 3.90 out of 5)

Loading...

Download Church History

File Details - Acrobat File
File Size - 28 MB
 
Download Now!

Newsletter

This website is for informative & non-profit purposes. Due care has been taken to check the content posted here. In the rare event, that any content posted here is found to be inappropriate or objectionable, please bring this to our notice.

Back to Top