SPIRITUAL GUIDENCE

ഇടവകപ്പട്ടക്കാരന്‍റെ കത്ത്‌

യേശുക്രിസ്‌തുവിന്‍റെ നാമത്തില്‍ സ്‌നേഹവന്ദനം

കര്‍ത്താവില്‍ പ്രിയരെ,

ചാമ്പൽ ബുധനാഴ്ചയോടെ സഭ വലിയ നോമ്പിലേക്ക് പ്രവേശിക്കുകയാണല്ലോ. നോമ്പ്, അനുതാപത്തിന്റെയും, അനുരഞ്ജന
ത്തിന്റെയും, സ്വയപരിത്യാഗത്തിന്റെയും ക്രിസ്തിയ ശിഷ്യത്വത്തിന്റെയും വിവിധ അർത്ഥതലങ്ങളെ വെളിവാക്കുന്നു. ചാമ്പൽ ബുധ
നാഴ്ച നെറ്റിമേലും ശരീരത്തിലും ചാരം പൂശുന്ന പതിവ് സഭയിൽ
നിലനിന്നിരുന്നു. രണ്ട് കാര്യങ്ങളെ അത് ഒാർപ്പെടുത്തുന്നു. ഒന്ന്
മനുഷ്യന്റെ നശ്വരത. രണ്ടാമത് ചാരം, അനുതാപത്തിന്റെ അടയാളമാണ്. “അഹന്തതയുടെ അടയാളമായ നെറ്റിത്തടത്തിൽ’ ഇല്ലായ്മയുടെ
പ്രതീകമായ ചാരം പൂശിയാണ് നോമ്പ് തുടങ്ങുന്നത് എന്ന് വായിച്ച
തോർക്കുന്നു. ചാരം കൊണ്ട് നെറ്റിയിൽ വരച്ചിടുന്ന കുരിശ് വ്യക്തിയിൽ മരണചിന്ത വളർത്തും. ഒരു നാളിൽ ഞാനും ഇതുപോലെ ചാരമാകും, മണ്ണാകും. അതായത് മനുഷ്യന്റെ നശ്വരതയെ തിരിച്ചറിഞ്ഞ്
അനശ്വരനായ ദെവത്തിങ്കലേക്ക് നുടെ മന ുയർത്തി, അവന്റെ
ഹിതം പ്രമാണിച്ച് യാത്ര ചെയ്യുവാനുള്ള തയ്യാറെടുപ്പാണ് നോമ്പ്.

അനുതാപത്തിന്റെയും പാപപരിഹാരത്തിന്റെ സേശവും
നോമ്പ് നൽകുന്നു. വാക്കിലും വിചാരത്തിലും പ്രവൃത്തിയിലും ചെയ്തുപോയ പാപങ്ങളെ തിരിച്ചറിയുകയും അനുതപിച്ച് മന ിന് അന്തരം
വരുത്തുകയും വേണം. പാപത്തെ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കണം (സ
ങ്കീ. 51:4). നുടെ പാപങ്ങളെ മറ്റുള്ളവർക്ക് ദോഷകരമായി തീർന്നെ
ങ്കിൽ അവരോടു നിരപ്പായി, അവരോട് ചെയ്തുപോയ ഉപദ്രവങ്ങൾക്ക്
പ്രതിവിധി ചെയ്യുവാനും നാം ബാദ്ധ്യസ്ഥരാണ് (ലൂക്കോ. 19:8). നുടെ
കുറ്റങ്ങളെ ദെവം ക്ഷമിക്കണമെന്ന് നാം ആഗ്രഹിക്കുന്നതുപോലെ
നാേടു കുറ്റം ചെയ്തവരോടു നാമും ക്ഷമിക്കണം (മത്തായി 6:14-15;
5:23,24). നുടെ പാപങ്ങളെ നാം ദെവമുമ്പാകെ ഏറ്റുപറയുക മാത്രമല്ല അവയെ ഉപേക്ഷിച്ച് വിശ്വാസത്തോടെ ദെവത്തിങ്കലേക്ക് തിരിയണം

അനീതിയിൽ പീഡിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഇന്ന് ഏറുന്നു.
അനാഥരുടെയും ദാരിദ്ര്യം അനുഭവിക്കുന്നവരുടെയും രോദനം സമൂഹത്തിൽ ഉയരുന്നു. നോമ്പിന്റെ ദിനങ്ങൾ നാേട് ആവശ്യപ്പെടുന്നത്
മനുഷേ്യാന്മുഖമായ ഭാവങ്ങളെ ഉൾക്കൊണ്ട് സാമൂഹിക പ്രതിബന്ധ
തയോടെ ചില ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുക എന്നുള്ളതാണ് (യെശയ്യാവ് 58:5-7). നോമ്പെന്നു കേൾക്കുമ്പോഴേ മന ിനു ഭാരമാണ്.
ചിലതൊക്കെ ഉപേക്ഷിക്കേണ്ടി വരുന്നല്ലോ എന്ന പേടി. എന്നാൽ
ഇതൊരു ആളഹിക വിരുന്നിന്റെ കാലഘട്ടമാണ്. ആളഹിയ നവോത്ഥാനം
നിൽ ഉണ്ടാകേണ്ടുന്ന ദിനങ്ങൾ. പുണ്യം പൂക്കുന്ന കാലമായി
നോമ്പിനെ കാണാൻ എന്നെ അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥി
ക്കാം. അങ്ങനെ നിലെ വെളിച്ചം പ്രഭാതം പോലെ പൊട്ടിവരിയട്ടെ
(യെശ. 58:8).

കർത്തൃശുശ്രൂഷയിൽ
നിങ്ങളുടെ നെബു അച്ചൻ