സഭാനിയമങ്ങളും ചട്ടങ്ങളും
സി.എസ്.ഐ. സഭയില്‍ പുതിയതായി അംഗമായിത്തീരുന്നതിനുള്ള നടപടികള്‍
- സഭയിലെ ഒരു അംഗത്തിന്റെ യോഗത്യകള്‍ സി.എസ്.ഐ. മദ്ധ്യകേരള മഹായിടവകയുടെ ഭരണഘടന രാം അദ്ധ്യായത്തില്‍ പ്രസ്താവിച്ചിട്ടുള്ളതാകുന്നു.
- സി.എസ്.ഐ. സഭയില്‍ പുതിയതായി അംഗമായിത്തീ രുവാനുള്ള ആള്/കുടുംബം അപേക്ഷ സഭയുടെ കമ്മറ്റിക്കു നല്കേതാണ്.
- മഹായിടവകയിലെ ഒരു ഇടവക/സഭയില്‍ നിന്ന് മഹായിടവകയിലെ മറ്റൊരു ഇടവക/സഭയിലേക്ക് ട്രാന്‍സ്ഫര്‍ ആകുന്നതിന് ബിഷപ്പിന്റെ അനുമതി ആവശ്യമില്ല. അപേക്ഷകന്റെ പ്രായം, സ്നാനം, സ്ഥിരീകരണം, വിവാഹം ഏതെങ്കിലും ശിക്ഷണനടപടിക്കു വിധേയമായിട്ടുാേ എന്നിവയുടെ വിശദമായ വിവരം കാണിച്ചുള്ള ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് പുതിയതായി ചേരുന്നതിനുള്ള സഭയുടെ കമ്മറ്റിക്കു സമര്‍പ്പിക്കേതാണ്. അപേക്ഷകന്റെ ആവശ്യവും സഭയുടെ ഉന്നതിയും നിലനിര്ത്തിക്കൊ് നിയമാനുസൃതം കൂടുന്ന കമ്മറ്റിക്ക് തീരുമാനമെടുക്കാവുന്നതാണ്. വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെവന്നാല്‍ അന്തിമ തീരുമാനം മഹായിടവക ബിഷപ്പിന്റേതായിരിക്കും.
- ഇതര സഭയില്‍ നിന്ന് സി.എസ്.ഐ. സഭയിലേക്ക് അംഗമാകണം എങ്കില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ അടങ്ങുന്ന കത്തോടുകൂടിയ അപേക്ഷ കമ്മറ്റിക്കു സമര്‍പ്പിക്കേതാണ്. കമ്മറ്റി, അപേക്ഷ ശുപാര്‍ശ ചെയ്ത് മഹായിടവക ബിഷപ്പിന് സമര്‍പ്പിക്കേതാണ്.
- മുന്‍പ് അംഗമായിരുന്ന ഇതര സഭയില്‍നിന്നു വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നില്ലായെങ്കില്‍ പ്രായം, സ്നാനം, സ്ഥിരീകരണം, വിവാഹം കഴിഞ്ഞതോ അല്ലയോ തുടങ്ങിയ കാര്യങ്ങല്‍ കാണിച്ച് അപേക്ഷകന് തന്നെ 50 രൂപ മുദ്ര പ്പത്രത്തില്‍ അഫിഡവിറ്റ് അപേക്ഷയോടൊപ്പം ചര്‍ച്ച് കമ്മറ്റിക്ക് സമര്‍പ്പിക്കേതാണ്.
Follow Us!