CHURCH CHOIR

CSI Christ Church Choir

C.S.I Christ Church Kodukulanji choir was formed in the year 1937. The main objective of it”s formation was to lead the congregation in singing praises to the Lord during the worship services. Those who have the willingness to sing for the Lord join the choir after their consecration. Special uniforms are given to the choristers. One of the activities of the choir is visiting the bereaved families and singing songs of comfort. September first sunday of every year is set apart for the choristers and is known as the “Choir Sunday”. It”s the choristers who assist the Presbyter in the worship service on this sunday. Every year the Christmas carol service is conducted on Dec. 23rd. It”s one of the main activities of the church choir.

click here to watch the song “Silent Night Holy Night “
സി.എസ്.ഐ. ക്രൈസ്റ്റ് ചര്‍ച്ച് ഗായകസംഘത്തിന്‍റെ 2021-2022-ലെ വാര്‍ഷിക റിപ്പോര്‍ട്ട്

“അതേ അവര്‍ യഹോവയുടെ വഴികളെക്കുറിച്ച് പാടും; യഹോവയുടെ മഹത്വം വലിയതാകുന്നുവല്ലോ” (സങ്കീ. 138:5)

കഴിഞ്ഞ ഒരു വര്‍ഷം ഗായകസംഘമായി പ്രവര്‍ത്തിക്കുവാനും ദൈവത്തിന് സ്തുതി സ്തോത്രങ്ങള്‍ അര്‍പ്പിക്കുവാനും സഭയെ സേവിക്കുവാനും ലഭിച്ച അവ സരത്തെ ഓര്‍ത്തുകൊണ്ടും തങ്ങളുടെ സേവനത്താലും സഹായത്താലും ഞങ്ങളെ സ്നേഹിച്ച എല്ലാവരെയും നന്ദിയോടെ സ്മരിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ട് സമര്‍ പ്പിച്ചുകൊള്ളുന്നു.

ഗായകസംഘത്തിന്‍റെ 2020-21 വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 23-ന് നടത്തപ്പെട്ടു. അന്നേ ദിവസം 2021-2023 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

2021 – 2023 വര്‍ഷത്തെ ഭാരവാഹികള്‍:

ശീ. ചാണ്ടി ജോര്‍ജ്ജ് (വൈസ്പ്രസിഡന്‍റ്), ശ്രീ. റ്റിബിന്‍ കുര്യന്‍ (സെക്രട്ടറി), ജോയിന്‍റ് സെക്രട്ടറിമാര്‍: മിസ് നീതു കോശി, ശ്രീ. നെയ്ല്‍ ജോര്‍ജ് ചെറിയാന്‍
കമ്മിറ്റി മെമ്പേഴ്സ്: ശ്രീ. സി.സി. ജോണ്‍, ശ്രീ. സജിത്ത് എം. ജോണ്‍, ശ്രീ. സനോജ് കെ. മാത്യു, മിസ്. മന്നാ സാറാ തോമസ്, മിസ് ജെഫി എലിസാ ജോണ്‍, ശ്രീ.ടോണി കെ. തോമസ്, ശ്രീ. ഈനോസ് മാത്യു, മിസ്. ആന്‍സി റ്റി. ഉമ്മന്‍, മിസ്. ഡോണ അച്ചാമ്മ നൈനാന്‍, ശ്രീ. നോയല്‍ ജോര്‍ജ് ചെറിയാന്‍.

റിപ്പോര്‍ട്ട് വര്‍ഷം 2021 ഏപ്രില്‍ 3-ാം തീയതി ശനിയാഴ്ച വൈകിട്ട് 06:00 മണിക്ക് ദൈവകൃപയാല്‍ അനുഗ്രഹപ്രദമായി ڇഋചഠഒഞഛചഋڈ എന്ന പാഷന്‍ റിസൈ റ്റല്‍ നടത്തപ്പെട്ടു. സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക മുന്‍ അദ്ധ്യക്ഷന്‍ റൈറ്റ് റവ. തോമസ് സാമുവേല്‍ തിരുമേനി അന്നേദിവസം മുഖ്യാതിഥിയായി പങ്കെ ടുക്കുകയും വചന ശുശ്രൂഷ നിര്‍വ്വഹിക്കുകുയും ചെയ്തു. തിരുമേനിയോടുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. പാഷന്‍ റിസൈറ്റലിനുള്ള പേരുകള്‍ ഗായ കസംഘാംഗങ്ങള്‍ നിര്‍ദ്ദേശിക്കു കയും അതില്‍ നിന്നും ശ്രീ. സെന്‍സണ്‍ ഫിലിപ്പ് ചെറിയാന്‍ നിര്‍ദ്ദേശിച്ച പേര് തെരഞ്ഞെടുക്കുകയും ചെയ്തു. ENTHRONE ഏറ്റവും മനോഹരമാക്കി തീര്‍ത്ത് എല്ലാ ഗായകസംഘാംഗങ്ങളോടുമുള്ള നന്ദിയും സ്നേ ഹവും അറിയിക്കുന്നു.

ഗായകസംഘത്തിന്‍റെ വാര്‍ഷിക ധ്യാനവും പുനഃപ്രതിഷ്ഠയും സെപ്റ്റംബര്‍ മാസം 4-ാം തീയതി ശനിയാഴ്ച വൈകിട്ട് 07:00 മണിക്ക് ഗൂഗിള്‍ മീറ്റിലൂടെ നടത്തപ്പെട്ടു. ബഹുമാനപ്പെട്ട റവ. ഷാജി എം. ജോണ്‍സണ്‍ അച്ചന്‍ ധ്യാനത്തിനു നേതൃത്വം നല്‍കി. അച്ചനോടുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു.

ഈ വര്‍ഷത്തെ ക്വയര്‍ സണ്‍ഡേ സെപ്റ്റംബര്‍ മാസം 5-ാം തീയതി ഞായ റാഴ്ച ആചരിച്ചു. അന്നേദിവസം TRUST AND OBEY പ്രത്യേക ഗാനം ഗായകസംഘാം ഗങ്ങള്‍ പാടി വീഡിയോ ക്രമീകരിക്കുകയും ആരാധന മദ്ധ്യേ അവതരിപ്പിക്കുകയും ചെയ്തു. TRUST AND OBEY ഗാനം REARRANGE ചെയ്ത് സഹായിച്ചത് ഡോ. ജേക്കബ് ജോര്‍ജ്ജ് ആണ്. ഡോ. ജേക്കബ് ജോര്‍ജ്ജിനോടുള്ള നന്ദിയും സ്നേഹവും അറി യിക്കുന്നു. ഗായകസംഘ ഞായര്‍ ആരാധനയ്ക്ക് ഗായകസംഘാംഗങ്ങള്‍ നേതൃത്വം നല്‍കുകയും ശ്രീ. റ്റിബിന്‍ കുര്യന്‍ വചന ശുശ്രൂഷ നിര്‍വ്വഹിക്കുകയും ചെയ്തു. ഓഡിയോ മിക്സിംഗ് ചെയ്തവരോടും വീഡിയോ എഡിറ്റ് ചെയതവരോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ എല്ലാ ശനിയാഴ്ചയും വൈകിട്ട് 6:30 മുതല്‍ ട്രെയിനീസിനുള്ള പ്രാക്ടീസ് ഗൂഗിള്‍ മീറ്റിലൂടെ നടത്തപ്പെട്ടു. തുടര്‍ന്ന് 07:00 മണി മുതല്‍ കൂട്ടായ്മ യോഗവും നടത്തപ്പെട്ടു. ഈ കൂട്ടായ്മ യോഗത്തില്‍ വചനം പ്രഘോഷിച്ച എല്ലാ അച്ചന്മാരോടും കൊച്ചമ്മമാരോടും ഗായക സംഘാ ഗംങ്ങളോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു.

ഈ റിപ്പോര്‍ട്ട് വര്‍ഷവും ഡിസംബര്‍ 23-ാം തീയതി 06:30ന് THY KINGDOM COME
എന്ന ക്രിസ്തുമസ്സ് കരോള്‍ സര്‍വ്വീസ് നടത്തപ്പെട്ടു. Living stones Quartet എന്നേ മ്യൂസിക് ഗ്രൂപ്പിലെ പ്രധാന അംഗവും ബിലിവേഴ്സ് ഹോസ്പിറ്റലിലെ അനസ്തേ ഷ്യസ്റ്റും ആയിരിക്കുന്ന ഡോ. ജിതിന്‍ മാത്യു എബ്രഹാം മുഖ്യ സന്ദേശം നല്‍കി. കരോള്‍ സര്‍വ്വീസ് മുന്‍ഒരുക്കമായി നടത്തപ്പെടുന്ന ധ്യാനത്തിനും ഡോ. ജിതിന്‍ മാത്യു എബ്രഹാം നേതൃത്വം നല്‍കി. കോവിഡ്മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് സ്ക്രീനില്‍ അവതരിപ്പിച്ചു. ഗാനങ്ങള്‍ റെക്കോര്‍ഡ്ചെയ്ത് ഓഡയോ മിക്സിംഗ്, വീഡിയോ എഡിറ്റിംഗ് എന്നിവ ചെയ്തതും, ലൈവ് സ്ട്രീമിംഗും ക്രമീകരിച്ചതും കൊയറിന്‍റെ ടെക്നിക്കല്‍ ടീം ആണ്. ടെക്നിക്കല്‍ ടീമിനോടുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു.

കരോള്‍ സര്‍വ്വീസ് മദ്ധ്യേ ചര്‍ച്ച് കമ്മിറ്റിയുടെ ഉപഹാരമായി പേന എല്ലാ ഗായകസംഘാംഗങ്ങള്‍ക്കും നല്‍കുകയുണ്ടായി. ശേഷം ഗായകസംഘത്തിന് വിരുന്നും നല്‍കി. ചര്‍ച്ച് കമ്മിറ്റിയോടുള്ള നന്ദിയും സ്നേഹവും ഇതിനെല്ലാം നേതൃത്വം നല്‍കിയ ബഹുമാനപ്പെട്ട ഇടവകവികാരി റവ. നെബു സ്കറിയ അച്ചനോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു.

റിപ്പോര്‍ട്ട് വര്‍ഷത്തിലും ഒഡീഷയില്‍ മദ്ധ്യകേരള മഹായിടവക മിഷന്‍ വയലില്‍ പ്രവര്‍ത്തിക്കുന്ന ബച്ചന്‍ നാഗ് എന്ന മിഷനറിയെ സ്പോണ്‍സര്‍ ചെയ്തു സഹായിച്ചു വരുന്നു. റിപ്പോര്‍ട്ട് വര്‍ഷം മുന്‍ വര്‍ഷത്തിലെ അരിയേഴ്സ് കൂടി ച്ചേര്‍ത്ത് 75,000/-രൂപ നല്‍കി സഹായിച്ചു. ഈ ശുശ്രൂഷയ്ക്ക് സഹായിക്കുന്ന സഹകരിക്കുന്ന എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു.

നമ്മുടെ ആരാധനയില്‍ പങ്കുവഹിക്കുന്നതോടൊപ്പം സഭയുടെ എല്ലാ പ്രധാന ശുശ്രൂഷയിലും സജീവമായി പങ്കെടുത്തു വരുന്നു. വേര്‍പാടിന്‍റെ ദുഃഖ ത്തില്‍ ആയിരിക്കുന്ന ഭവനങ്ങളില്‍ ആശ്വാസം പകരുന്നതില്‍ ഗായകസംഘം ഉത്സാഹിച്ചു പോരുന്നു. വിവാഹം, ശവസംസ്ക്കാരം, പ്രത്യേക ആരാധനകള്‍ എന്നി വകളില്‍ ആവശ്യാനുസരണം ക്വയര്‍ സേവനം ചെയ്തുവരുന്നു.

വിവിധ എന്‍ഡോവ്മെന്‍റുകള്‍ നല്‍കിയും, സംഭാവനകള്‍ നല്‍കിയും ഗായ കസംഘത്തെ സഹായിക്കുന്ന ഏവരെയും സ്നേഹത്തോടെ ഓര്‍ക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു.

കോവിഡ് 19 പ്രതിസന്ധിയിലും 60-ല്‍ പരം അംഗങ്ങള്‍ ഉള്ള ഗായകസംഘം പരിശീലനത്തിന് മുന്‍തൂക്കം നല്‍കി വരുന്നു. ഗൂഗിള്‍ മീറ്റ് മുഖാന്തരം പരിശീലനം നടത്തുകയുണ്ടായി. പിന്നീട് സാഹചര്യം അനുകൂലമായപ്പോള്‍ ദൈവാലയത്തില്‍ പരിശീലനം ക്രമമായി നടത്തിവരുകയുണ്ടായി. ഓര്‍ഗനിസ്റ്റ്മാരായി സേവനം അനുഷ്ഠിക്കുന്ന ശ്രീ. വര്‍ഗീസ് നൈനാന്‍, മിസ്. ഡോണ അച്ചാമ്മ നൈനാന്‍, ശ്രീ. ടോണി കെ. തോമസ്, ശ്രീ. നോയല്‍ ജോര്‍ജ്ജ് ചെറിയാന്‍, ശ്രീ. ആശിഷ് സാമുവേല്‍ തോംസണ്‍, ശ്രീ. ജേക്കബ് വി. കുര്യന്‍ എന്നിവരോടുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു.

ഗായകസംഘത്തിന്‍റെ പ്രസിഡന്‍റായി ശക്തമായ നേതൃത്വവും നല്ല നിര്‍ ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന റവ. നെബു സ്കറിയ അച്ചനോടും കുടുംബ ത്തോടുമുള്ള കടപ്പാട് നിസ്സീമമാണ്. അതോടൊപ്പം ഗായകസംഘത്തിന്‍റെ പ്രവര്‍ ത്തനങ്ങളില്‍ സഹായിക്കുകയും ഉപദേശിക്കുകയും ചെയ്തുകൊണ്ടി രിക്കുന്ന റവ. ചാണ്ടി ജോസ് അച്ചനോടും, റവ. എബ്രഹാം കുരുവിള അച്ചനോടും, റവ. ഡോ. എം. പി. ജോസഫ് അച്ചനോടും, റവ. മാത്യു വര്‍ക്കി അച്ചനോടുമുള്ള നിസീമമായ നന്ദിയും കടപ്പാടും അറിയിക്കുന്നു.

ആവശ്യ സമയങ്ങളില്‍ ഞങ്ങളെ സഹായിക്കുന്ന സഭാശുശ്രൂഷകര്‍ ശ്രീ. എം. എം. മത്തായി, ശ്രീ. ഡി.കെ. തോമസ് എന്നിവരോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കട്ടെ. ആരാധന സമയങ്ങളില്‍ സൗണ്ട് സിസ്റ്റം നിയന്ത്രിച്ച് ശബ്ദ ക്രമീ കരണം നടത്തി സഹായിക്കുന്നവരോടുള്ള നന്ദിയും സ്നേഹവും അറിയിച്ചു കൊള്ളുന്നു.

Our Grateful Praise | CSI Kodukulanji District Choristers Association | District Choir Festival

ക്വയര്‍ മാസ്റ്ററായി സേവനം ചെയ്യുന്ന ശ്രീ. റെജി കുരുവിള, ക്വയര്‍ ലീഡര്‍ ശ്രീ. ബിജോയ് നൈനാന്‍ മാത്യു, ഗായകസംഘ കമ്മിറ്റി അംഗങ്ങള്‍, ഓര്‍ഗ നിസ്റ്റുമാര്‍ എന്നിവരുടെ നിസ്വാര്‍ത്ഥ സേവനങ്ങളെ ഓര്‍ത്ത് സ്തോത്രം ചെയ്യു കയും ഏവരോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു.

സര്‍വ്വോപരി ഗായകസംഘമായി ഞങ്ങളെ നടത്തി പരിപാലിക്കുന്ന സര്‍വ്വ ശക്തനായ ദൈവത്തിന് നന്ദിയും സ്തോത്രവും സ്തുതികളും അര്‍പ്പിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ട് ഉപസംഹരിക്കുന്നു.