CHRIST CHURCH VIDYAPITH, KODUKULANJI Report for the year 2010-2011
സര്‍വ്വ ശക്തനായ കര്‍ത്താവിന്റെ നടത്തിപ്പും കരുണയും ഈ വര്‍ഷവും ലഭിച്ചതോര്‍ത്ത് ദൈവത്തിന്
നന്ദികരേറ്റിക്കൊണ്ട് 11 ാമത് വാര്‍ഷിക റിപ്പോര്‍ട്ട് അഭിമാനപുരസരം സമര്‍പ്പിക്കുന്നു.
2010 ജൂണ്‍മാസം 2 ാം തീയതി ഈ വര്‍ഷത്തെ ക്ലാസ്സുകള്‍ ആരംഭിച്ചു. അദ്ധ്യയന ദിവസം രാവിലെ 9.30 മുതല്‍ വൈകിട്ട് 3.45 വരെയാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
നമ്മുടെ കുട്ടികളുടെ സമഗ്ര വളര്‍ച്ചയ്ക്കും വ്യക്തിത്വ വികാസത്തിനും ഊന്നല്‍ നല്കി പ്രവര്‍ത്തിക്കുന്ന വിദ്യാപീഠ്, കഴിഞ്ഞ 11 വര്‍ഷത്തിനുള്ളില്‍ പാഠ്യ പാഠേ്യതര തലങ്ങളില്‍ തനത് മുദ്ര പതിപ്പിച്ചു എന്നത് എടുത്തു പറയേണ്ടതാണ്.
ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത് അദ്ധ്യാപകരുടെ പ്രാര്‍ത്ഥനയോടെയാണ്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്കുന്ന അസംബ്ലി. ദിവസേന അദ്ധ്യാപകരുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ദിനപത്രവിശകലനം, അവരുടെ ഭാഷയും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നു. വര്ണ്ണവര്ഗ്ഗമതഭേദമെനേ്യ വിദ്യാഭ്യാസം നല്‍കുക എന്നതാണ് നമ്മുടെ പ്രാഥമിക ലക്ഷ്യം. ആയതിനാല്‍ എല്ലാ കഴിവും പരിശ്രമങ്ങളും മറ്റ് ആവശ്യമായ ഘടകങ്ങളുമെല്ലാം വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനത്തിനായി ഉപയോഗിക്കുന്നു. പാഠ്യവിഷയങ്ങളിലുള്ള മികവിനൊപ്പം പാഠേ്യതര വിഷയങ്ങളും പ്രധാനമുള്ളവയാണ് എന്ന് വിശ്വസിക്കുന്ന പ്രവര്‍ത്തനങ്ങളാണ് വിദ്യാപീഠിനുള്ളത്. ക്ലാസ്സ് റൂമിനുള്ളിലുള്ള വിദ്യാഭ്യാസത്തിനൊപ്പം വിവിധ പരിപാടികളില്‍ പങ്കെടുക്കുക വഴി വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനത്തിന് സാധിക്കുന്നു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവരവരുടേതായ തലത്തിലുള്ള പരിഗണന നല്കുവാന് അദ്ധ്യാപകര്‍ പ്രതേ്യകം ശ്രദ്ധിക്കാറുണ്ട്.
ഈ വര്‍ഷം മിസ്സസ് ലിബി എലിസബത്ത് മാത്യുവും മിസ്സസ് സൗമ്യ ശ്രീധരനും കണക്കിനും മിസ്സസ് ധന്യ പ്രകൃതി രാമചന്ദ്രനും മിസ്സസ് ജീനാ യോഹന്നാനും ഇംഗ്ലീഷിനും റിഫ്രഷര്‍ കോഴ്സുകള്‍ക്ക് പങ്കെടുക്കയുണ്ടായി.
മാവേലിക്കര ബിഷപ്പ് മൂര്‍ വിദ്യാപീഠില്‍ നടന്ന കള്‍ച്ചറല്‍ ഫെസ്റ്റിവലിനും ചേര്‍ത്തല ബിഷപ്പ് മൂര്‍ വിദ്യാപീഠില്‍ നടന്ന ഇന്റര്‍ സ്ക്കൂള് സ്പോര്‍ട്ട്സ് മത്സരത്തിനും ബേക്കര്‍ വിദ്യാപീഠില്‍ നടന്ന ക്വിസ് മത്സരത്തിനും നമ്മുടെ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുകയുണ്ടായി. കായംകുളം ബിഷപ്പ് മൂര്‍ വിദ്യാപീഠില്‍ നടന്ന അദ്ധ്യാപക സെമിനാറില്‍ നമ്മുടെ അദ്ധ്യാപകരും പങ്കെടുത്തു. സെന്റ് ഗ്രിഗോറിയോസ് ഹൈയര്‍ സെക്കന്ററി സ്ക്കൂളില്‍ നടന്ന സയന്‍സ്, ആര്‍ട്ട് പ്രദര്‍ശനം കാണുവാന്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിച്ചു. കോടുകുളഞ്ഞി വൈ.എം.സി.എ യുടെ ആഭിമുഖ്യത്തില്‍ നടന്ന ബാലരമ ചിത്രരചനാ മത്സരത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുകയും വിവിധ സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തു. വൈ.എം.സി.എ യുടെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രിസ്മസ് പരിപാടിയില്‍ വിവിധ കലാപ്രകടനങ്ങള്‍ കാഴ്ചവയ്ക്കുവാന്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചു. അക്കാഡമിക് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ വര്‍ഷം തിരുവനന്തപുരം, വേളി എന്നീ സ്ഥലങ്ങളിലേക്ക് വിനോദയാത്ര പോകുവാന്‍ സാധിച്ചു. വിവിധ ഹൗസുകളായിട്ട് തിരിഞ്ഞ് കലാകായിക മത്സരങ്ങള്‍ ക്രമീകരിച്ച് വരുന്നു. ഓണം, ക്രിസ്തുമസ്, സ്വാതന്ത്ര്യദിനം,
റിപ്പബ്ലിക് ദിനം തുടങ്ങിയവ വേണ്ട പ്രാധാന്യം നല്കി ആചരിച്ച് വരുന്നു.
ഒരു സ്റ്റേഡിയം പണിയുവാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. അദ്ധ്യാപക മീറ്റിംഗുകളും അദ്ധ്യാപക രക്ഷാകത്തൃ മീറ്റിംഗുകളും ക്രമമായി സംഘടിപ്പിക്കുകയും പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു.
മിസ്സസ് കീര്‍ത്തി കൃഷ്ണന്, മിസ്സസ് സൗമ്യ ശ്രീധരന് മിസ്സസ് ജീന യോഹന്നാന്, മിസ്സസ് എലിസബത്ത് ജോറി,
മിസ്സസ് ഗേ്രസി മാത്യു എന്നീ 5 അദ്ധ്യാപകര്‍ ഈ വര്‍ഷം പുതിയതായി നിയമിക്കപ്പെട്ടു. സാമ്പത്തിക പരാധീനയ്ക്ക് ഉള്ളില്‍ നിന്ന് കൊണ്ട് സമൂഹത്തിന്റെ ആവശ്യങ്ങള്‍ കാണുവാനും സഹായിക്കുവാനും ഞങ്ങള്‍ ശ്രദ്ധ വയ്ക്കുന്നു.
2011 ഫെബ്രുവരി 17 ാം തീയതി വാര്‍ഷിക ദിനപരിപാടികള്‍ നടത്തപ്പെട്ടു. മദ്ധ്യകേരള മഹായിടവക സ്വാശ്രയ സ്കൂള്‍ മാനേജര്‍, റവ. ജേക്കബ് പി. സാമുവേല്‍ മുഖ്യാഥിതി ആയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുവാനുള്ള ഒരു നല്ല വേദിയാണിത്.
മി. ചെറിയാന് സി. ഏബ്രഹാം ബര്‍സാറായും റവ.പി.െക. കുരുവിള ലോക്കല്‍ മാനേജരായും പ്രവര്‍ത്തിച്ച്
വരുന്നു. തിരക്കേറിയ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും സ്കൂളില്‍ വന്ന് കാര്യങ്ങള്‍ പറഞ്ഞ് തരുവാന്‍ അച്ചന് പ്രതേ്യക താല്പര്യം കാണിക്കുന്നതിലുള്ള സന്തോഷവും നന്ദിയും ഈ സമയത്തു രേഖപ്പെടുത്തിക്കൊള്ളട്ടെ. റവ. ചാണ്ടി ജോസച്ചന് സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നല്ല വഴികാട്ടിയും വേണ്ട നിര്‍ദ്ദേശവും നല്കി തന്നു കൊണ്ടിരിക്കുന്നു. അച്ചനോടുള്ള നന്ദിയും അറിയിക്കുന്നു.
റവ. പി.െക. കുരുവിള അച്ചന്റെ നേതൃത്വത്തില്‍ സ്ക്കൂളിന്റെ വര്‍ക്കിംങ് കമ്മിറ്റി, സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട കൈതാങ്ങലുകള്‍ നല്കി വരുന്നു.
സര്‍വ്വശക്തനായ ദൈവം വരുംവര്‍ഷങ്ങളിലും കൈപിടിച്ച് നടത്തും എന്ന വിശ്വാസത്തോടെ ഈ റിപ്പോര്‍ട്ട് ഉപസംഹരിക്കുന്നുു.
എം. വി. ജോര്‍ജ്ജ്
(Principal)
Follow Us!