Christ Church Vidyapith, Kodukulanji
Building Renovation- Fund Raising Appeal
Newly renovated Christ Church Vidyapith school Kodukulanji.
The renovation of the Christ Church Vidyapith is in progress….
The renovation of the Christ Church Vidyapith is in progress. The removal of the damaged concrete roof slab is almost over, Very soon we will be heading for the construction of Iron Truss for the roof. We will be using for the Oraleum or any other Aluminium sheets for the roof. The contribution drive is going on. Please come up prepared to contribute a good sum by all of you so that we can finish the construction very soon.
Proposed Renovation For CSI Christ Church Vidyapith CBSE School At Kodukulanji, Chengannur click images to enlarge
Christ Church Vidyapith, Kodukulanji
Free Dental Health Camp
A “Free Dental Health Camp” was conducted on 17th Oct 2014 at Christ Church Vidyapith, Kodukulanji.
This Camp was organized with the objective of spreading awareness to the children and their parents for the proper care of oral health and its importance for healthy lives.
Dr.Siju Paul Philip, Dr. Gigy Sara George and Dr. Rani Krishna Menon took part in this camp.
Christ Church Vidyapith, Kodukulanji Report 2018 -2019
ക്രൈസ്റ്റ് ചര്‍ച്ച് വിദ്യാപീഠ്, കോടുകുളഞ്ഞി
2018-19 വാര്‍ഷിക റിപ്പോര്‍ട്ട്
“അവന് ആരാഞ്ഞുകൂടാത്ത വങ്കാര്യങ്ങളും അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു.” (ഇയ്യോബ് 5:9)
ക്രൈസ്റ്റ് എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ക്രൈസ്റ്റ് ചര്‍ച്ച് വിദ്യാപീഠം എന്ന സ്ഥാപനം 20 വര്‍ഷം പൂര്‍ത്തിയാക്കുന്നതോടൊപ്പം മൂന്നാമത്തെ 10-ാം ക്ലാസ്സ് ബാച്ച് 100% വിജയം കൈവരിച്ചിരിക്കുന്നു.
അധ്യയന വര്‍ഷത്തിന്റെ പ്രാരംഭമായി ലോക്കല്‍ മാനേജര്‍ റവ. വര്‍ഗ്ഗീസ് ഫിലിപ്പ് അച്ചന് മെയ് മാസം 30-ാം തീയതി ധ്യാനം നടത്തി. 2018 ജൂണ്‍ ഒന്നാം തീയതി വര്‍ഗ്ഗീസ് ഫിലിപ്പച്ചന്റെ പ്രാര്‍ത്ഥനയോടും കൈക്കാരന്മാര്, കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ അനുഗ്രഹാശിസ്സുകളോടും അധ്യായന വര്‍ഷം ആരംഭിച്ചു. ഇവിടെ 400-ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. പ്ലേ ക്ലാസ്സ് മുതല്‍ 10-ാം ക്ലാസ്സ് വരെ സി.ബി.എസ്.ഇ. സിലബസ് പ്രകാരം അധ്യായനം നടക്കുന്നു. 23 അധ്യാപകര്‍, പ്രിന്‍സിപ്പാള്‍, ഡയറക്ടര്‍ ഓഫ് അക്കാഡമിക്സ് ആന്റ് ബര്‍സാര്‍, വൈസ് പ്രിന്‍സിപ്പാള്‍, 2 ഓഫീസ് സ്റ്റാഫ്, 3 ഡ്രൈവര്‍മാര്‍, 5 ആയമാര്‍, 1 സെക്യൂരിറ്റി തുടങ്ങിയവര്‍ സേവനം ചെയ്യുന്നു. എല്ലാദിവസവും രാവിലെ അധ്യാപകരുടെ പ്രാര്‍ത്ഥനയും തുടര്‍ന്ന് കുട്ടികളുടെ പ്രാര്‍ത്ഥനയും നടത്തുന്നു. ആഴ്ചയില്‍ 2 ദിവസം അസംബ്ലി നടത്തുന്നു.
ജൂണ്‍ 5-ാം തീയതി പരിസ്ഥിതി ദിനം ആഘോഷിച്ചു. റവ. ഏബ്രഹാം കുരുവിള അദ്ധ്യക്ഷത വഹിച്ചു. ആലാ പഞ്ചായത്ത് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ശ്രീമതി ജെസ്സി മാത്യു പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു. പഞ്ചായത്ത്, വനംവകുപ്പ് എന്നിവരില്‍ നിന്നും ലഭിച്ച വൃക്ഷതൈക്കള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു.
ജൂണ്‍ 19-ാം തീയതി വായനാദിനമായി ആചരിച്ചു. ശ്രീമാന്‍ തടിയൂര്‍ ഭാസി, ശ്രീമാന്‍ റെജി കുരുവിള തുടങ്ങിയവര്‍ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. ശ്രീ. നൈനാന് ഉമ്മന്‍ മാതൃഭൂമി പത്രം ഒരു വര്‍ഷത്തേക്ക് നല്കുകയുണ്ടായി. ഡോ. ഉമ്മന്‍ (ഉമ്മന്‍ ഐ ഹോസ്പിറ്റല്‍ ഡയറക്ടര്‍) ദിനം തോറും 10 മലയാള മനോരമ പത്രം ഒരു വര്‍ഷത്തേക്ക് നല്കുകയുണ്ടായി. വായനദിനത്തോടനുബന്ധിച്ച് വാര്‍ത്താ വായന, പദ്യപാരായണം, കവിത ചൊല്ലല്‍, ക്വിസ്, പ്രസംഗം മുതലായ മത്സരം നടത്തുകയും വിജയികള്‍ക്ക് സമ്മാനദാനം നല്‍കുകയും ചെയ്തു.
വളരെ ശക്തമായ അധ്യാപക-രക്ഷാകര്‍ത്തൃസംഘടന സ്കൂളില്‍ പ്രവര്‍ത്തി ക്കുന്നു. സ്കൂള്‍ ഉന്നമനത്തിനാവശ്യമായ നിര്‍ദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നല്കുന്നു. സ്കൂളിന് ആവശ്യമായ മാലിന്യനിക്ഷേപടാങ്കുകള് 2 എണ്ണം നിര്‍മ്മിച്ചു. സ്മാര്‍ട്ട് ക്ലാസ്സിനും ആവശ്യമായ കേബിള്‍ കണക്ഷന് നല്കി. കൂടാതെ പത്താംക്ലാസ്സ് വിജയികള്‍ക്ക് പുരസ്ക്കാരം നല്‍കുകയും ചെയ്തു.
ജൂണ്‍ 29-ാം തീയതി 1.30 ന് ബഹുമാനപ്പെട്ട എം.എല്‍.എ. ശ്രീ. സജി ചെറിയാന് 10-ാം ക്ലാസ്സില്‍ ഉന്നതവിജയം നേടിയവരെ അഭിനന്ദിച്ചു. അതോടൊപ്പം പുതിയ എം.എല്‍.എ. ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ കൈക്കാരന് ശ്രീ. ജെ. ജോണ്സണ് പൊന്നാട അണിയിച്ച് ആദരിച്ചു.
ആഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യദിനാഘോഷം ഭംഗിയായി നടത്തി. ക്യാപ്റ്റന്‍ ജോയി വര്‍ഗ്ഗീസ് പതാക ഉയര്‍ത്തി. തുടര്‍ന്ന് കുട്ടികള്‍ ദേശഭക്തി ഗാനം പാടുകയും മാര്‍ച്ച് പാസ്റ്റും, മാസ്ഡ്രില്ലും നടത്തുകയും പി.റ്റി.എ പ്രസിഡന്റ് ശ്രീ. ലെജു ജോസ് ചാണ്ടി ആശംസകള്‍ നേരുകയും ചെയ്തു. അന്നേദിവസം തന്നെ പ്രിന്‍സിപ്പാള്‍, ഡയറക്ടര്‍, അധ്യാപകര്‍, കുട്ടികള്‍ തുടങ്ങിയവര്‍ വെള്ളപ്പൊക്ക ദുരിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും 32,000/- ശേഖരിച്ച് 61 കിറ്റുകള്‍ തയ്യാറാക്കി. 30 കിറ്റുകള്‍ പുത്തന്‍കാവിനു സമീപം തലാകുഴി എന്ന സ്ഥലത്തും 31 കിറ്റുകള്‍ കോടംതുരുത്തിലും വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 12500/- കൊടുത്തു. നമ്മുടെ സ്കൂളും പരിസരവും ദുരിതാശ്വാസക്യാമ്പായി പ്രവര്‍ത്തിച്ചു. 27 കുടുംബങ്ങള്‍ക്ക് (86 അംഗങ്ങള്‍) അഭയകേന്ദ്രമായി. വെള്ളപ്പൊക്കത്തിനുശേഷം സ്കൂള്‍ തുറന്നുവന്നപ്പോള്‍ റവ. പി. ജെ. ജോര്‍ജ്ജ് കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് ക്ലാസ്സ് എടുക്കുകയും റവ. അരുണ്‍ പി. ജോര്‍ജ്ജ് പാട്ടുകള്‍ പഠിപ്പിക്കുകയും, കഥകള്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു.
സെപ്തംബര്‍ 11-ാം തീയതി തിരുവനന്തപുരം ഏഷ്യാനെറ്റ് ടെലിവിഷന്‍ ചാനല്‍ പ്രോഗ്രാമായ കോമഡിഷോയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുവാന്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും അവസരം കിട്ടി. ഇത് കുട്ടികള്‍ക്ക് പുതിയ അനുഭവം ആയിരുന്നു. ഈ പ്രോഗ്രാം ഒക്ടോബര്‍ 2-ാം തീയതി ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തു.
സെപ്തംബര്‍ 5-ാം തീയതി അധ്യാപക ദിനമായി ആചരിച്ചു. അന്നേദിവസം ഈ സ്കൂളിന്റെ പ്രിയങ്കരിയായ മുന്‍ അധ്യാപിക മിസ്സിസ്സ് ജോളി ചാണ്ടിയെ പൊന്നാട അണിയിച്ച് ആദരിച്ചു. സെപ്തംബര്‍ 24-ാം തീയതി സ്വച്ഛതാ ഹി സേവാ എന്ന പരിപാടിയോടനുബന്ധിച്ച് ശ്രീ. ജേക്കബ് കുര്യന് ആര്യവിലാസ് പരിസ്ഥിതി മലിനീകരണം എങ്ങനെ കുറയ്ക്കാം, മാലിന്യസംസ്ക്കരണം തുടങ്ങിയവയെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ എടുത്തു. സെപ്തംബര്‍ 25-ാം തീയതി ശുചീകരണദിനമായി ആചരിച്ചു. പഞ്ചായത്ത് മെമ്പര്‍ ശ്രീ. ടി. കെ. സോമന് ഉദ്ഘാടനം ചെയ്തു. രണ്ടാം ക്ലാസ്സുമുതല്‍ ഏഴാം ക്ലാസ്സുവരെയുള്ള കുട്ടികള്‍ സ്കൂള്‍ പരിസരവും 8-ാം ക്ലാസ്സ് മുതല്‍ 10-ാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ കോടുകുളഞ്ഞി ജംഗ്ഷനില്‍ മുതല്‍ സ്കൂള്‍ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും ഉണ്ടായിരുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു.
സ്കൂള്‍ സുരക്ഷാ പദ്ധതിയുടെ ഭാഗമായി റിട്ട. ഡി.ഐ.ജി. കെ.ജി. ജെയിംസ് സ്കൂള്‍ സന്ദര്‍ശിക്കുകയും ട്രാഫിക് നിയമങ്ങളെപ്പറ്റിയും സ്കൂള്‍ സുരക്ഷയെപ്പറ്റിയും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ എടുത്തു.
നവംബര്‍ 14-ാം തീയതി ശിശുദിനം ആഘോഷിച്ചു. സി.എസ്.ഐ. വെക്കേഷണല്‍ ഹയര്‍ സെക്കന്ററി ബധിര സ്കൂള്‍ മുന്‍ പ്രഥമാധ്യാപിക ശ്രീമതി സൂസമ്മ കോശി കുട്ടികള്‍ക്ക് ശിശുദിനസന്ദേശം നല്കി. കുട്ടികള്‍ ചാച്ചാ നെഹ്റുവായി ഒരുങ്ങി വരുകയും ശിശുദിനറാലി നടത്തുകയും ചെയ്തു.
ഡിസംബര്‍ 7-ാം തീയതി സ്കൂള്‍ വാര്‍ഷികാഘോഷം ക്രൈസ്റ്റ് ചര്‍ച്ച് പാരീഷ് ഹാളില്‍ വച്ച് നടത്തി. ഐ.എസ്.ആര്.ഒ. സയന്റിസ്റ്റ് ശ്രീ. പി. ഇ. സ്റ്റീഫന്‍ വിശിഷ്ടാതിഥി ആയിരുന്നു. കുട്ടികളുടെ അറിവിനായി ശാസ്ത്ര സാങ്കേതിക വികസനത്തെക്കുറിച്ചുള്ള പ്രദര്‍ശനവും നടത്തി. വേദിയില്‍ സെല്‍ഫ് ഫിനാന്‍സിംഗ് മാനേജര്‍ പ്രൊഫ. ജോസഫ് തോമസ,് രജിസ്ട്രാര്‍ ശ്രീ. ജേക്കബ് ഫിലിപ്പ്, റവ. വര്‍ഗ്ഗീസ് ഫിലിപ്പ്, പി.ടി.എ. അംഗങ്ങള്‍, പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
നവംബര്‍ 2-ാം തീയതി നടത്തിയ കായിക മത്സരത്തിന് വിശിഷ്ടാതിഥി റിട്ടയര്‍ഡ് എസ്. പി. ശ്രീ. ബേബി ചാള്‍സ് സലൂട്ട് സ്വീകരിച്ചു. കൊല്ലകടവ് മൂത്തൂറ്റ് ഫിന്‍കോര്‍പ്പ് ഏരിയാ മാനേജര്‍ ശ്രീ. രാജു, സ്റ്റാഫംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കുകയും കുട്ടികള്‍ക്ക് ക്യാപ് വിതരണം നടത്തുകയും ചെയ്തു.
പത്താംക്ലാസ്സ് കുട്ടികളുടെ യാത്രയയപ്പിന്റെ ഭാഗമായി നടത്തപ്പെടുന്ന Passing the Torch എന്ന പരിപാടി വളരെ ഹൃദയസ്പര്‍ശിയായി നടത്തപ്പെട്ടു.
പ്ലാന്തറയില്‍ ശ്രീ. പി.സി. ജോസഫ്, ശ്രീ. വൈ. മാത്യു, ബിജു വില്ല, ശ്രീ. ടി. വി. ജോണ്‍ തുതിക്കാട്ട് ബംഗ്ലാവ് എന്നിവരുടെ ഓര്‍മ്മയ്ക്കായി കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റ് ഈ വര്‍ഷവും കുട്ടികള്‍ക്ക് നല്കുകയുണ്ടായി. എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തിയ കുടുംബാംഗങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സമര്‍ത്ഥരായ കുട്ടികളെ സ്പോണ്സര് ചെയ്തു സഹായിക്കുന്ന വ്യക്തികളെ നന്ദിയോടെ സ്മരിക്കുന്നു.
സ്കൂളിന്റെ ഏതാവശ്യത്തിനും വേണ്ട നേതൃത്വം നല്കി വരുന്ന റവ. വര്‍ഗ്ഗീസ് ഫിലിപ്പ്, റവ. ചാണ്ടി ജോസ്, റവ. ഏബ്രഹാം കുരുവിള, കൈക്കാരന്മാര് , കമ്മറ്റി അംഗങ്ങള്‍, വൈ.എം.സി.എ., സ്ത്രീജനസഖ്യം, യൂത്ത്മൂവ്മെന്റ്, സ്കൂളിന്റെ 20 വര്‍ഷത്തെ ഉന്നമനത്തിനായി പ്രയത്നിച്ച ഓരോ വ്യക്തികളോടുമുള്ളനന്ദി ഈ അവസരത്തില്‍ അറിയിച്ചുകൊള്ളുന്നു.
ഇനിയും ഈ സ്ഥാപനത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നല്കി ഈ നാടിന്റെ അഭിമാനമായ വിദ്യാഭ്യാസ സ്ഥാപനമായി വളരാന്‍ നിങ്ങള്‍ ഓരോരുത്തരുടേയും പ്രാര്‍ത്ഥനയും സഹായ സഹകരണങ്ങളും പ്രതീക്ഷിച്ചുകൊള്ളുന്നു.
Follow Us!