കർത്താവിൽ പ്രിയമുള്ളവരേ,

കോവിഡ് 19 സാഹചര്യം മൂലം കഴിഞ്ഞ ഏഴു മാസമായി, ഞായറാഴ്ച ദിവസം പൊതു ആരാധനക്കായി നമ്മുടെ ദേവാലയം തുറന്നിരുന്നില്ലല്ലോ.
നേരത്തെ അറിയിച്ചിരുന്നപോലെ നാളെ, 2020 നവംബർ 01 ഞായറാഴ്ച മുതൽ പൊതു ആരാധനക്കായി ദേവാലയം തുറക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണ്:

1.നാളെ രാവിലെ 9:30- ന് മാറ്റിൻസ് സർവീസ് ആയിരിക്കും നടത്തപ്പെടുന്നത്. സൺ‌ഡേസ്കൂൾ ഞായർ ആയതിനാൽ സൺ‌ഡേസ്കൂൾ അധ്യാപകരും കുട്ടികളും ആരാധനക്ക് നേതൃത്വം നൽകുന്നു. ഒരുക്കത്തോടും പ്രാർത്ഥനയോടും കൂടിയ സഹകരണം പ്രതീക്ഷിക്കുന്നു.

2. കോവിഡ് 19 അൺലോക്ക് പ്രോട്ടോകോൾ അനുസരിച്ചു ഗവണ്മെന്റ് നിർദ്ദേശനുസരണം ഉള്ള ആളുകളുടെ എണ്ണം മാത്രമേ ദേവാലയത്തിൽ ഉണ്ടാകാൻ പാടുള്ളു. അതിനാൽ ‘വളരെ അത്യാവശ്യം ഉള്ളവർ’ മാത്രം ആരാധനയിൽ സംബന്ധിക്കുക

3. ആരാധനയിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം ഉള്ളതിനാൽ ആരാധനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഇന്ന്, ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മുമ്പായി ഇടവപട്ടക്കാരനെ (Mob. 8310724715) വിളിച്ച് അറിയിക്കേണ്ടതാണ്.

4. പതിവുപോലെ ലൈവ് സ്ട്രീമിങ്, യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും ഉണ്ടായിരിക്കും. വാട്സ്ആപ്പ് വീഡിയോ പിന്നീടും അയച്ചു തരുന്നതാണ്.

5. ഏതെങ്കിലും വിധത്തിൽ രോഗം ഉള്ളവർ ആരാധനയിൽ സംബന്ധിക്കാതിരിക്കുമല്ലോ. 65 വയസ്സിനു മുകളിൽ പ്രായം ഉള്ളവരും 10 വയസ്സിനു താഴെ പ്രായം ഉള്ളവരും ആരാധനയിൽ സംബന്ധിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല.
പനി, ചുമ, ജലദോഷം തുടങ്ങിയ ബുദ്ധിമുട്ടുള്ളവർ ദയവായി സംബന്ധിക്കരുത്.

6. ആരാധനയിൽ പങ്കെടുക്കുന്നവർ നിർബന്ധമായും ദേവാലയത്തിൽ ക്രമീകരിച്ചിരിക്കുന്ന രജിസ്റ്ററിൽ പേര് രേഖപ്പെടുത്തുകയും, temperature നോക്കി സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കി ദേവാലയത്തിൽ പ്രവേശിക്കുകയും, സാമൂഹിക അകലം പാലിച്ച് ആരാധനയിൽ സംബന്ധിക്കേണ്ടതാണ്

7. പാഠഭാഗം വായിക്കുവാൻ നിയോഗിക്കപ്പെട്ടവർ അവരവർ തന്നെ വേദപുസ്തകം കൊണ്ടുവരികയും ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്, വേദപുസ്തകം, പാട്ടുപുസ്തകങ്ങൾ എന്നിവ പരസ്പരം കൈമാറുവാൻ പാടുള്ളതല്ല.

8. ആരാധനയ്ക്കു ശേഷം ദേവാലയ പരിസരത്ത് കൂടി നിന്ന് സംസാരിക്കുവാൻ അനുവാദം ഉണ്ടായിരിക്കുകയില്ല.

9. ആരാധന തുടങ്ങുന്നതിനു 5 മിനിറ്റ് മുമ്പായി മാത്രമേ ദേവാലയത്തിന് ഉള്ളിൽ പ്രവേശിക്കുവാൻ അനുവാദമുള്ളൂ. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

10. ദൈവാലയത്തിൽ വരുന്ന എല്ലാവരും മാസ്ക് നിർബന്ധമായും വെക്കേണ്ടതാണ്. മാസ്ക് ഇല്ലാത്ത ആരെയും ദൈവാലയത്തിൽ കയറ്റുന്നതല്ല.

11. പാദരക്ഷകൾ അവരവരുടെ വാഹനങ്ങളിലോ പ്രത്യേകമായ സ്ഥലങ്ങലിലോ സൂക്ഷിക്കുക.

12. ദേവാലയത്തിന്റെ മുൻവാതിലിൽ കൂടി (പടിഞ്ഞാറെ വാതിൽ) അകത്തു പ്രവേശിക്കുകയും മുൻ ഭാഗത്തെ ഇരു വശങ്ങളിലുമുള്ള (സൈഡ് വിംഗ് ) വാതിലുകളിൽ കൂടി പുറത്തു പോവുകയും ചെയ്യാവുന്നതാണ്.

13. ജന്മദിന, വിവാഹ വാർഷിക സ്തോത്ര ശുശ്രുഷക്കായി മുട്ടുകുത്തുന്നവർ സാമൂഹിക അകലം പാലിക്കേണ്ടതാണ്.

എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു.
ദൈവം നമ്മെ കാത്തു സൂക്ഷിക്കുമാറാകട്ടെ.

സ്നേഹത്തോടെ,
നിങ്ങളുടെ ശുശ്രുഷകൻ
നെബു അച്ചൻ

Similar Posts