സപ്ത രജത ജൂബിലി ആഘോഷങ്ങൾക്കു തുടക്കം
October 5, 2015 No Comments on സപ്ത രജത ജൂബിലി ആഘോഷങ്ങൾക്കു തുടക്കം
കോടുകുളഞ്ഞി സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് സപ്ത രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഡപ്യൂട്ടി മോഡറേറ്റർ റവ. തോമസ് കെ. ഉമ്മൻ നിർവഹിക്കുന്നു. കോശി വർഗീസ്, ചാണ്ടി സി. ജോർജ്, റവ. ഏബ്രഹാം കുരുവിള, റവ. ചാണ്ടി ജോസ്, റവ. ജോൺസൺ ജോൺ, റവ. ഡോ. സാം ടി. മാത്യു എന്നിവർ സമീപം
ഇടവകയുടെ വികസനം സമൂഹത്തിന്റെ സർവതോന്മുഖമായ വളർച്ചയ്ക്കു കാരണമാകണമെന്ന് സിഎസ്ഐ ഡപ്യൂട്ടി മോഡറേറ്റർ റവ. തോമസ് കെ. ഉമ്മൻ. കോടുകുളഞ്ഞി സിഎസ്ഐ ക്രൈസ്റ്റ് ചർച്ചിന്റെ രണ്ടു വർഷം നീണ്ടു നിൽക്കുന്ന സപ്ത രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വികാരി റവ. ഡോ. സാം ടി. മാത്യു അധ്യക്ഷത വഹിച്ചു.
റവ. ചാണ്ടി ജോസ്, റവ. ഏബ്രഹാം കുരുവിള, റവ. ജോൺസൺ ജോൺ, ചാണ്ടി സി. ജോർജ്, കോശി വർഗീസ് എന്നിവർ പ്രസംഗിച്ചു. ജൂബിലി ആഘോഷഭാഗമായി ക്രൈസ്റ്റ് ചർച്ച് വിദ്യാപീഠ് കെട്ടിടത്തിന്റെ പുനരുദ്ധാരണം, സ്ത്രീജന സഖ്യത്തിന്റെ നേതൃത്വത്തിൽ ഫുഡ് പ്രോസസിങ് യൂണിറ്റ്, പകൽവീട്, ഡേ കെയർ എന്നിവ തുടങ്ങുക, സാധുജന സഹായം, പള്ളിപ്പരിസരത്തിന്റെ നവീകരണം, പാരിഷ് ഹാൾ വിപുലീകരണം, ഇടവക ചരിത്രം പരിഷ്കരിച്ച പതിപ്പിന്റെ പ്രസിദ്ധീകരണം തുടങ്ങി ഒട്ടേറെ പദ്ധതികൾ ലക്ഷ്യമിടുന്നു.
Leave a comment
You must be logged in to post a comment.